വിപി സാനുവിനെ കാണാൻ മലപ്പുറത്ത് തിരക്ക്: വെയിലിനെ കൂസാതെ 82വയസ്സുകാരന്‍ മൊയ്തീന്‍കുട്ടി
മലപ്പുറം: കത്തുന്ന വെയിലിനെ കൂസാതെ എണ്‍പത്തി എട്ടു കഴിഞ്ഞ മൊയ്തീന്‍ കുട്ടി ഉള്‍പ്പെടെയുള്ളവര്‍ കാത്തിരുന്നത് വിദ്യാര്‍ത്ഥി നേതാവിനെ. മലപ്പുറത്ത് താരമാകുകയാണ് 30വയസ്സുകാരനായ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എസ്എഫ്ഐ അഖിലേന്ത്യാപ്രസിഡന്റുമായ വിപി സാനു. പറപ്പൂര്‍ കിഴക്കേക്കൂണ്ടിലെ സ്വീകര സ്ഥലത്തെ കസേര ഇട്ട സ്ഥലത്ത് തണലുണ്ടെങ്കിലും പുറത്ത് വലിയ ചൂടില്‍ അമര്‍ന്നു കുട്ടിനേതാവിനെ കാത്തിരുന്നവര്‍ വിയര്‍ത്തൊലിച്ചു. മലപ്പുറം പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി ഞായറാഴ്ച വേങ്ങര മണ്ഡലത്തിലായിരുന്നു പര്യടനം നടത്തിയത്. തന്റെ വികസന സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ ജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിച്ചു കൊണ്ടുള്ള ചെറിയ പ്രഭാഷണങ്ങളാണ് സ്ഥാനാര്‍ഥി നടത്തരത്തിയത്. പ്രസംഗത്തിനിടയില്‍ തന്റെ പേരില്‍ അപരനെ നിര്‍ത്തിയതിനു കണക്കറ്റു പരിഹസിക്കുകയും ചെയ്തു.
എത്ര വ്യാജന്മാര്‍ വന്നാലും അരിവാളും ചുറ്റിക ചിഹ്നംതനിക്കുള്ളതാണെന്നും ആ ചിഹ്നത്തില്‍ വോട്ടു ചെയ്ത് ജനങ്ങള്‍ തന്നെ ബഹു ഭൂരിപക്ഷത്തോടെ വിജയിപ്പിക്കൂമെന്നും സാനു പറഞ്ഞു. .രാവിലെ എട്ടിന് ഒതുക്കുങ്ങലിലെതൊടു കുത്ത് പറമ്പില്‍ നിന്നാണ് പ്രചരണ പരിപാടി ആരംഭിച്ചത് .അവി ടെ കാത്തു നിന്ന പ്രവര്‍ത്തകര്‍ ജാഥയായി സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. തുടര്‍ന്ന് മീന്‍ കല്ല്, മേലെ കൊളമ്പ്, കൊളത്തൂ പറമ്പ് എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. തുടര്‍ന്നു ഊരകം പഞ്ചായത്തിലെ വെങ്കുളം, കരിയാരം കല്ലേറ്റിപ്പറമ്പ് ,cപറപ്പൂരിലെ കൊഴൂര്‍, കഴിഞ്ഞ് ഇല്ലിപ്പിലാക്കലില്‍ ഭക്ഷണവും വിശ്രമത്തിനുള്ള സമയവും.cഎന്നാല്‍ വിശ്രമം വേണ്ടെന്നു വെച്ച് ഇല്ലിപ്പിലാക്കലിലെ കല്യാണ വീട്ടില്‍,

തുടര്‍ന്നു മലപ്പുറത്തും കല്യാണ വീട്ടിലേക്ക്. ഉച്ചക്കു ശേഷം രസതന്ത്രം കോളനിയിലേക്ക്.തുടര്‍ന്നു പാറമ്മലില്‍ പറപ്പൂരിലെ അവസാന സ്വീകരണം. വേങ്ങരയില്‍ തറയിട്ടാല്‍, പാണ്ടികശാല, ചേറ്റിപ്പുറം, ബാലന്‍ പീടിക, കുറ്റൂര്‍ നോര്‍ത്ത്, വെട്ടു തോടായിരുന്നു വേങ്ങരയിലെ അവസാന സ്വീകരണം അവിടെ കാത്തു നിന്ന ബാലസംഘം പ്രവര്‍ത്തകരുടെ ബാന്റടിമേളം.തുടര്‍ന്ന് കണ്ണമംഗലത്ത് മുട്ടുംപുറം, കോവിലപ്പാറ, കിളിനക്കോട്, മേമ്മാട്ടുപാറ, ചെങ്ങാനി, തോട്ടശ്ശേരിയറ, എ ആര്‍നഗറിലെ കക്കാടംപുറം, കൊളപ്പുറം സൗത്ത്, ചെണ്ടപ്പുറായ ഉള്ളാട്ടു പറമ്പ് എന്നിവിടങ്ങളിലെ സ്വീകരണ ശേഷം അരീതോട് സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ എം കെ മുഹമ്മദ് സലീം, വി ടി സോഫിയ, എന്‍ കെ പോക്കര്‍ ,വി പി മൊയ്തീന്‍ കുട്ടി, എന്‍ ഷമീര്‍, കെ പി സുബ്രഹ്മണ്യന്‍, അഡ്വ പി പി ബഷീര്‍ എന്നിവര്‍ സംസാരിച്ചു. വേലായുധന്‍ വള്ളിക്കുന്ന്, കെ ടി അലവിക്കുട്ടി, ടി എ സ മ്മദ്, പി എച്ച് ഫൈസല്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു












Click it and Unblock the Notifications