മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

18 വര്‍ഷം കഠിന തടവ്; പോക്‌സോ കേസ് വിധി കേട്ട പ്രതി കെട്ടിടത്തില്‍ നിന്നും ചാടി, സംഭവിച്ചത്

കോടതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് പ്രതിക്കെതിരെ പൊലീസ് കേസെടുത്തു.

Google Oneindia Malayalam News
malappuram

തിരൂര്‍: പോക്‌സോ കേസില്‍ വിധി കേട്ട പ്രതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടക്കല്‍ അട്ടീരി സ്വദേശി അബ്ദുള്‍ ജബ്ബാറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്. ഈ കോടതിയുടെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 18 വര്‍ഷത്തെ തടവ് ശിക്ഷയാണ് പ്രചതിക്ക് കോടതി വിധിച്ചത്.

2014ല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കോട്ടക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞത്. ശനിയാഴ്ച ഉച്ചയ്ക്കാണ് പ്രതിയെ തിരൂര് ഫാസ്റ്റ്ട്രാക്ക് പോക്‌സോ കോടതിയില്‍ ഹാജരാക്കിയത്. 18 വര്‍ഷം കഠിന തടവിനും 65,000 പിഴ അടക്കാനുമാണ് ജഡ്ജി സി ആര്‍ ദിനേശ് ഉത്തരവിട്ടത്.

പിഴ അടച്ചില്ലെങ്കില്‍ 20 മാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടിവരും. ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. കോടതി വളപ്പിലുണ്ടായിരുന്നവര്‍ പ്രതിയെ പിടിച്ചെങ്കിലും തൊട്ടടുത്ത ചുവരില്‍ തല അടിച്ച് അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ഉടനെ തന്നെ ഇയാളെ പൊലീസ് പിടികൂടി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടനെ തന്നെ പൊലീസ് പിടികൂടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു .

കോടതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. പ്രോസിക്യൂഷന് വേണ്ടി സെപ്ഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരായ ആയിഷ പി ജമാല്‍, അശ്വിനി കുമാര്‍ എന്നിവര്‍ ഹാജരായി.

അതേസമയം, നിലമ്പൂരില്‍ വിലങ്ങുമായി കടന്നുകളഞ്ഞ പോക്‌സോ കേസ് പ്രതി പിടിയിലായി. പ്രതി ജൈസലാണ് പിടിയിലായത്. ആശുപത്രിയില്‍ വച്ച് വൈദ്യ പരിശോധന നടത്തുന്നതിനിടെയാണ് പ്രതി പിടിയിവായത്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഉടനെ സ്ഥലത്ത് കൂടുതല്‍ പൊലീസ് എത്തി വനമേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് രാവിലെയാണ് പ്രതിയെ പൂക്കോട്ടുപാടത്ത് വച്ച് അറസ്റ്റ് ചെയ്തത് .

Malappuram
English summary
accused in the POCSO case tried to commit suicide by jumping down from the court building
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X