മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്നാനിയിലും എടപ്പാളിലും വ്യാപക അക്രമങ്ങള്‍, എടപ്പാള്‍ മണിക്കൂറുകള്‍ യുദ്ധക്കളമായി, പോലീസ് നാലു റൗണ്ട് കണ്ണീര്‍വാതകം പ്രയോഗിച്ചു, പോലീസുകാരടക്കം ഇരുപതോളം പേര്‍ക്ക് പരുക്ക്!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഹര്‍ത്താലിനെ തുടര്‍ന്ന് പൊന്നാനിയിലും എടപ്പാളിലും വ്യാപക അക്രമങ്ങള്‍. തവനൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് തല്ലിത്തകര്‍ത്ത് അഗ്‌നിക്കിരയാക്കി. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ എടപ്പാളില്‍ പോലീസ് നാലു റൗണ്ട് കണ്ണീര്‍വാതകം പ്രയോഗിച്ചു അക്രമത്തില്‍ നാലു പോലീസ് കാരടക്കം ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. എടപ്പാള്‍ ടൗണില്‍ പന്ത്രണ്ട് ഇരുചക്രവാഹനങ്ങള്‍ തകര്‍ത്തു. നാലു മണിക്കൂര്‍ സമയം എടപ്പാള്‍ യുദ്ധക്കളമായി മാറിയ അവസ്ഥയായിരുന്നു. ഹര്‍ത്താല്‍ അനുകൂലികളും സി.പി.എം പ്രവര്‍ത്തകരും രാവിലെ ഒമ്പതു മുതല്‍ തന്നെ എടപ്പാള്‍ പട്ടണത്തില്‍ തമ്പടിക്കുകയായിരുന്നു.

ഹർത്താലിൽ കെഎസ്ആർടിസിക്ക് നഷ്ടം 3.35 കോടി; തകർത്തത് 100 ബസുകൾ‍, തകർന്ന ബസുമായി വിലാപ യാത്ര!!

രാവിലെ 7.30 ഓടെ എടപ്പാള്‍ അങ്ങാടിയിലെ രണ്ടു ഇറച്ചിക്കടകള്‍ക്കു നേരെ ബൈക്കിലെത്തി കല്ലേറ് നടത്തിയതോടെയാണ് അക്രമത്തിന് തുടക്കം. ആര്‍.എസ്.പ്രവര്‍ത്തകര്‍ തൃശൂര്‍ റോഡിലും സി.പി.എം പ്രവര്‍ത്തകര്‍ കുറ്റിപ്പുറം റോഡിലും നിലയുറപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇരുകൂട്ടരെയും പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രകടനത്തില്‍ നിന്ന് ഇരുകൂട്ടരെയും പിന്തിരിപ്പിക്കുന്നതിനിടെ ആര്‍.എസ് എസ്പ്രവര്‍ത്തകര്‍ പട്ടാമ്പി റോഡിലേക്ക് പ്രകടനമായി നീങ്ങി.

Police

ഇതോടെ കുറ്റിപ്പുറം റോഡില്‍ നിന്ന് സി.പിഎം പ്രവര്‍ത്തകര്‍ പ്രകടനമായെത്തി ആര്‍.എസ്.എസ് പ്രകടനം തടഞ്ഞതോടെ അക്രമങ്ങള്‍ നിയന്ത്രണാതീതമായ്. ഇരുകൂട്ടര്‍ക്കും നടുവില്‍ മതില്‍ തീര്‍ത്ത് പോലീസ് നിലയുറപ്പിക്കുമ്പോള്‍ ചങ്ങരംകുളത്തനിന്ന് അമ്പതോ ഇം ബൈക്കുകളിലായി എത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പട്ടന്ന മധ്യത്തില്‍ അഴിഞ്ഞാടി.

കണ്ണില്‍ കണ്ടതെല്ലാം തച്ചുതകര്‍ത്തു. ഇതിനിടയിലാണ് 12 ബൈക്കുകള്‍ തകര്‍ക്കപ്പെട്ടത്. സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ കടുത്ത രീതിയിലുള്ള അക്രമങ്ങ നടത്തിയതോടെ പോലീസ് ലാത്തി വീശി. എന്നിട്ടും അക്രമികള്‍ പിരിഞ്ഞു പോകാതിരുന്നതോടെയാണ് പോലീസ് നാലു തവണ ഗ്രനേഡ് പ്രയോഗിച്ചത്.

ഇരുമ്പു പൈപ്പ് കല്ല്, പട്ടിക എന്നിവയുമായി ഇരു കൂട്ടരും ഒരു മണിക്കൂര്‍ സമയം നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. ഇതിലാണ് ഇരുപതോളം പേര്‍ക്ക് പരുക്കേറ്റത്. തുരുതുരാകല്ലേറില്‍ പോലീസിനും പരുക്കേറ്റു. പട്ടണത്തില്‍ വാഹനങ്ങള്‍ തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികളെ അഞ്ചു തവണ പോലീസ് വിരട്ടി ഓടിച്ചു. സംഘര്‍ഷം രാവിലെ മുതല്‍ ഉടലെടുത്തെങ്കിലും പോലീസ് നന്നേ കുറവായിരുന്നു. അക്രമങ്ങള്‍ കൂടുതല്‍ പടരാന്‍ ഇത് കാരണമായി.

കൈവിട്ടു പോകുമെന്ന് തോന്നിയതോടെ ഉച്ചക്ക് 12 നാണ് കൂടുതല്‍ പോലീസെത്തിയത്. ഈ സമയം നഗരമധ്യത്തില്‍ ഇരുകൂട്ടരും കൂട്ടത്തല്ലായിരുന്നു. തൃശൂര്‍ റോഡില്‍ ചരക്കു ലോറിക്കു നേരെ കല്ലേറുണ്ടായി. കണ്ണിനു താഴെ പരുക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തവനൂര്‍ അങ്ങാടിയിലുള്ള സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസ് അഗ്‌നിക്കിരയാക്കി. ബുധനാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. തല്ലിത്തകര്‍ത്ത ശേഷം തീവച്ചു നശിപ്പിച്ച നിലയിലാണ്. ബി.ജെ.പിയാണ് ഇതിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. പൊന്നാനി കണ്ടെറുമ്പക്കാവ് ക്ഷേത്രത്തിനടുത്ത് ഹൈവേയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കാര്‍ എറിഞ്ഞുതകര്‍ത്തു.

വിമാന താവളത്തേക്ക് പോവുകയായിരുന്നു കാറിലുള്ളവര്‍. പരുക്കേറ്റ കാര്‍ യാത്രക്കാരായ മൂന്നു പേരെ ആശുപത്രിയിലാക്കി. പൊന്നാനി ചമ്രവട്ടം ജംങ്ഷന്‍ ചങ്ങരംകുളം എന്നിവിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസിനെ അക്രമിച്ചു. പൊന്നാനി എസ്.ഐ കെ.നൗഫല്‍ അടക്കം നാലു പോലീസുകാര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ എടപ്പാളില്‍ കനത്ത പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. എടപ്പാളില്‍ തകര്‍ക്കപ്പെട്ട 12 ബൈക്കകളും പോലീസ് ലോറിയില്‍ കയറ്റി സേ്റ്റഷനിലേക്ക് മാറ്റി അക്രമസംഭവങ്ങളിലും വാഹനങ്ങള്‍ തടഞ്ഞതിനും പതിനൊന്ന് ഹര്‍ത്താല്‍ അനുകൂലികളെ ചങ്ങരംകുളം പൊന്നാനി പോലീസ് കസ്റ്റഡിയിലെടുത്തു.

Malappuram
English summary
Conflict in Edappal and Ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X