മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹൈദരലി ശിഹാബ് തങ്ങളെ ചികില്‍സാ കേന്ദ്രത്തില്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; 10 മിനുട്ട് സംസാരം

Google Oneindia Malayalam News

മലപ്പുറം: കേരള സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തി. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ചികില്‍സയിലാണ് ഹൈദരലി തങ്ങള്‍. കോട്ടക്കലിലെ അല്‍ ഷാഫി ആയുര്‍വേദ കേന്ദ്രത്തിലെത്തിയാണ് രാഹുല്‍ ഗാന്ധി തങ്ങളെ കണ്ടത്. പത്ത് മിനുട്ട് നേതാക്കള്‍ സംസാരിച്ചു. ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഉച്ചയ്ക്ക് 2.10നാണ് രാഹുല്‍ ഗാന്ധി കോട്ടക്കലിലെത്തിയത്.

ഇന്ന് രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധി കോഴിക്കോട്ടെയും വയനാട്ടിലെയും പരിപാടികളില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. അതിനിടെയാണ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പിടി തോമസ് എംഎല്‍എയുടെ മരണ വാര്‍ത്ത വന്നത്. തുടര്‍ന്ന് എല്ലാ പരിപാടികളും റദ്ദാക്കി കൊച്ചിയിലേക്ക് പോകാന്‍ തീരുമാനിച്ചു. ഈ വഴിയുള്ള യാത്രയ്ക്കിടെയാണ് കോട്ടക്കലില്‍ ഇറങ്ങിയത്.

p

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, അനില്‍ കുമാര്‍ എംഎല്‍എ എന്നിവരും രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവേളയില്‍ കോട്ടക്കലിലെത്തിയിരുന്നു.

മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും ആശ്വാസം; പക്ഷേ അടുത്ത 12 ആഴ്ച നിര്‍ണായകം, വിധി ഇങ്ങനെമമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും ആശ്വാസം; പക്ഷേ അടുത്ത 12 ആഴ്ച നിര്‍ണായകം, വിധി ഇങ്ങനെ

ഹൈദരലി ശിഹാബ് തങ്ങള്‍ നേരത്തെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. അതിനിടെയാണ് തെറാപ്പിയും മറ്റും ചെയ്യുന്നതിന് കോട്ടക്കലിലെ അല്‍ ഷാഫി ചികില്‍സാ കേന്ദ്രത്തിലെത്തിയത്. തങ്ങളുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരാണ് എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

p

മുസ്ലിം സംസ്ഥാന അധ്യക്ഷന്റെ ചുമതല ഹൈദരലി ശിഹാബ് തങ്ങളുടെ അഭാവത്തില്‍ സാദിഖലി ശിഹാബ് തങ്ങളാണ് നിര്‍വഹിക്കുന്നത്. കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലി ഉദ്ഘാടനം ചെയ്തത് സാദിഖലി തങ്ങളായിരുന്നു. മാത്രമല്ല, അടുത്തിടെയുണ്ടായ ഹരിത വിവാദം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ചയ്ക്ക് മുന്‍കൈയ്യെടുത്തതും സാദിഖലി തങ്ങളായിരുന്നു.

അതേസമയം, പിടി തോമസ് എംഎല്‍എയുടെ മരണത്തില്‍ രാഹുല്‍ ഗാന്ധി ദുഃഖം രേഖപ്പെടുത്തി. വേദനിപ്പിക്കുന്ന വിയോഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടുത്ത സുഹൃത്തിനെയാണ് നഷ്ടമായത്. വ്യക്തിപരമായും സംഘടനാപരമായും ഏറെ ദുഃഖമുണ്ടാക്കുന്നതാണ്. വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട ജനങ്ങളെ ഒന്നിപ്പിക്കാന്‍ പിടി തോമസിന് സാധിച്ചിരുന്നു. കോണ്‍ഗ്രസ് നിലപാടുകളുമായി വളരെ അടുത്ത നേതാവാണ് പിടി തോമസ്. തികഞ്ഞ മതേതര വാദിയായിരുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ശ്രമിച്ച നേതാവിയിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Recommended Video

cmsvideo
Eyes of PT Thomas donated; funeral to be held without religious ceremonies | Oneindia

Malappuram
English summary
Congress MP Rahul Gandhi Meets Muslim League Leader Hyderali Shihab Thangal in Kottakkal Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X