Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങള്‍ എന്ന് മുഖ്യമന്ത്രി; രോഗം പകരുന്നത് വീടുകളില്‍ നിന്ന് തന്നെ...

മലപ്പുറം: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി ഒമ്പത് ദിവസം പിന്നിട്ടിട്ടും മലപ്പുറത്ത് ആശങ്ക ഒഴിഞ്ഞില്ല. കൊറോണ രോഗം നിയന്ത്രണ വിധേയമാക്കാന്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവില്ല. കൂടുതല്‍ പേര്‍ക്കും രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്ന് തന്നെയാണ്. കൂട്ടുകുടുംബങ്ങള്‍ കൂടുതലുള്ളതാണ് ഇതിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നത്.

p

ഒരാള്‍ക്ക് രോഗം ബാധിച്ചാല്‍ വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുമ്പോള്‍ മറ്റുള്ളവര്‍ക്ക് കൂടി ബാധിക്കുകയാണ്. ക്വാറന്റൈന്‍ സൗകര്യമില്ലാത്ത വീടുകളില്‍ നിന്ന് സിഎഫ്എല്‍ടിസിയിലേക്ക് മാറ്റും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കരുതല്‍ വാസ കേന്ദ്രങ്ങള്‍ ഒരുക്കും. താലൂക്കുകളില്‍ എല്ലാ സൗകര്യങ്ങളുമുള്ള കൊറോണ ആശുപത്രി തയ്യാറാക്കും. 15 മെഡിക്കല്‍ ബ്ലോക്കുകളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ 10000 ലിറ്റര്‍ ശേഷിയുള്ള ഓക്‌സിജന്‍ സംഭരണ സ്ഥാപിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ

ക്വാറന്റൈനിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ കേസെടുക്കും. ശേഷം സിഎഫ്എല്‍ടിസിയിലേക്ക് മാറ്റും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. അവരെ ആന്റിജന്‍ ടെസ്റ്റ് നടത്തും. പോലീസ് നടപടി ശക്തമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഉന്നത പോലീസ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം വ്യാപകമായി പരിശോധന നടത്തുന്നുണ്ട്. വ്യക്തമായ കാരണങ്ങളുള്ളവര്‍ മാത്രമേ പുറത്തിറങ്ങാവൂ. രോഗികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവര്‍ പരിശോധനയ്ക്ക് തയ്യാറായി മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ഞെട്ടിക്കുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ജയസൂര്യയുടെ നായിക; ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+