മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസ്; ഡിവൈഎഫ്ഐ നേതാവിനെ തെളിവെടുപ്പിനെത്തിച്ചു...

  • By Desk
Google Oneindia Malayalam News

മലപ്പുറം: മധ്യവയസ്‌കനെ മര്‍ധിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ള പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. പറപ്പൂര്‍ പൊട്ടിപാറയില്‍ മധ്യവയസ്‌കനായ പൂവന്‍ വളപ്പില്‍ കോയ(55) ഒരുകൂട്ടം ആളുകളുടെ അടിയും ചവിട്ടുമേറ്റ് മരിച്ച സംഭവത്തിലാണ് പോലീസ് പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

പാട്ടീദാര്‍ നേതാവ് ബിജെപി വിട്ടു, തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിക്ക് തിരിച്ചടി

പാട്ടിപ്പാറ സ്വദേശികളായ ചുളളിക്കാട്ടില്‍ നൗഫല്‍(27), പയ്യാതൊടി അസ്‌കര്‍(38), ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം മൂരികുന്നന്‍ അബ്ദുല്‍ ജബ്ബാര്‍(34), മൂരികുന്നന്‍ ഹക്കീം(30), വടക്കന്‍ വീട് മൊയ്തീന്‍ ഷാ (42) എന്നിവരെയാണ് സംഭവം നടന്ന പൊട്ടിപ്പാറയിലെത്തിച്ചത്. ഒകേ്ടാബര്‍ 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. റോഡില്‍ വാഹനം നിര്‍ത്തുന്നതുമായുണ്ടായ വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചത്.

Koya

വാക്കു തര്‍ക്കം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതികള്‍ കോയയെ അക്രമിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ കോയയെ അശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് വേങ്ങര പോലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. വീണ്ടും കോടതിയില്‍ ഹാജരാക്കി. വേങ്ങര എസ്.ഐ.സംഗീത് പുനത്തില്‍, ഗ്രേഡ് എസ്.ഐ. സലീഷ്, എ.എസ്.ഐ. അഷ്‌റഫ്, സി.പി.ഒ മാരായ ഷിജു, സുജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പൊട്ടിപ്പാറയില്‍ കോയ ജോലി ചെയ്യുന്ന വളം നിര്‍മ്മാണ ശാലക്കു മുന്നില്‍ വാഹനം നിര്‍ത്തിയിട്ടതുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കയിയിരുന്നു. ഡി.വൈ. എഫ്. ഐ നേതാവ് മൂച്ചിക്കുന്നന്‍ ജബ്ബാറിന്റെ നേതൃത്വത്തിലുള്ള സംഘം കോയയെ വീട്ടില്‍ കയറി മര്‍ധിച്ചതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.

പറപ്പൂര്‍ ആലചുള്ളിയിലെ പൂവന്‍ വളപ്പില്‍ കോയ ( 60) ആണ് അഞ്ചംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. കഴിഞ്ഞദിവസം പൊട്ടിപ്പാറയില്‍ കോയ ജോലിചെയ്യുന്ന വളം നിര്‍മാണ ശാലക്ക് മുന്നില്‍ വാഹനം നിര്‍ത്തിയിട്ട തുമായി ബന്ധപ്പെട്ട് വാക്ക് തര്‍ക്കം ഉണ്ടായിരുന്നു .സംഭവം നാട്ടുകാര്‍ ഈ പെട്ട് രമ്യതയിലൈത്തിച്ചിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോയ ജോലി ചെയ്യുന്ന ഗോഡൗണില്‍ എത്തിയ അഞ്ചംഗ സംഘവുമായി ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്നു്നുണ്ടായ സംഘട്ടനത്തില്‍ ഗുരുതരമായി പരിക്കേറ്റ കോയ യെ കോട്ടക്കല്‍ അല്‍മാാസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രാത്രി പത്തുമണിക്ക് ആശുപത്രിയില്‍ വെച്ച്് ഇയാള്‍ മരണപ്പെടുകയായിരുന്നു..

മര്‍ധനത്തില്‍ ബോധരഹിതനായി വീണ കോയയുടെ നെഞ്ചി ചവിട്ടുകയും സംഘം ചേര്‍ന്ന് മര്‍ധിക്കുകയുമായിരുന്നു. ഇതു ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം വരുത്തു തന്മൂലം രാത്രി 9.30നു മരണപെടുകയായിരുന്നു. ചങ്കുവട്ടി സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ ചെയ്തു വെങ്കിലും കരളില്‍ നിന്നും രക്തം വാര്‍ന്നൊലിച്ചതു മരണത്തിനു കാരണമായി. ആള്‍കൂട്ട കൊലയില്‍ പ്രതിഷേധിച്ചു വിവിധ സംഘടനക്ക് അനുശോചന യോഗം ചേര്‍ന്നിരുന്നു. പ്രാദേശത്തു സമാധാനന്തരീക്ഷം നിലനിര്‍ത്താന്‍ അക്രമികളെ ഒറ്റപ്പെടുത്താന്‍ ജാതി രാഷ്ട്രീയ ബേധമന്യേ ഒരുമിക്കുമെന്നും യോഗം തീരുമാനിച്ചു. ആസ്യയാണ് കോയയുടെ ഭാര്യ. മക്കള്‍: മുഹമ്മദലി,സിദീഖ്, നജ്മുനീസ,സുലൈഖ,റംല. മരുമക്കള്‍: റുഖിയ,ജംസീന, മുജീബ്,ശിഹാബ്, റഫീഖ്

Malappuram
English summary
DYFI leaders arrested in murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X