• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്‌സിലൂടെ മലപ്പുറത്തെ 'ബാര്‍ബര്‍' നിയമപഠനം തുടങ്ങി, രണ്ട് കുഞ്ഞുങ്ങളുടെ പിതാവായ യുവാവ് കുടുംബം പോറ്റാന്‍ ഒഴിവ് സമയത്ത് വീണ്ടും ബാര്‍ബര്‍ഷോപ്പിലെത്തും

  • By Desk
Google Oneindia Malayalam News

മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്‌സ് തുണയായപ്പോള്‍ മലപ്പുറത്തെ 32വയസ്സുകാരനായ ബാര്‍ബര്‍ഷോപ്പുകാരന്റെ നിയമപഠനമെന്ന മോഹം യാഥാര്‍ഥ്യമായി. 2002ല്‍ എസ്എസ്എല്‍സി പരാജായപ്പെട്ട് ഗള്‍ഫിലേക്ക് ജോലിക്കുപോകുകയും തുടര്‍ന്ന് എട്ടുവര്‍ഷത്തിന് ശേഷം നാട്ടില്‍തിരിച്ചെത്തി ബാര്‍ബര്‍ഷോപ്പ് നടത്തിവരികയുമായിരുന്ന മൊറയൂര്‍ നമ്പന്‍കുന്നത്ത് ഫഹദാണ് നിയമപഠനമെന്ന തന്റെ ലക്ഷ്യത്തിലെത്തിയത്.

<strong>ആചാരലംഘനമുണ്ടായെങ്കില്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം.... മറുപടിയുമായി സുരേന്ദ്രന്‍<br></strong>ആചാരലംഘനമുണ്ടായെങ്കില്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം.... മറുപടിയുമായി സുരേന്ദ്രന്‍

2002ല്‍ പരാജയപ്പെട്ട എസ്എസ്എല്‍സി 2014ല്‍ സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയിലൂടെ പാസ്സായി. ശേഷം പ്ലസ്ടുവും ഇതെ രീതിയില്‍ വിജയിച്ചു. തുല്യതാ പരീക്ഷയിലൂടെ മൊറയൂര്‍ പഞ്ചായത്തില്‍ പത്താം ക്ലാസ് എഴുതിയവരില്‍ കൂടുതല്‍ മാര്‍ക്ക് ഫഹദിനായിരുന്നു. ഇന്നലെയാണ് ഫഹദ് നിയമ പഠനം ആരംഭിച്ചത്. മലപ്പുറം മേല്‍മുറിയിലെ എം.സി.സി ലോ കോളജിലാണ് ചേര്‍ന്നത്. ഫഹദിന്റെ എല്‍.എല്‍.ബി എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന്റെ ആദ്യപടിയായിരുന്നു ഇന്നലെ.

രാവിലെ 8.30ന് കോളജിലെത്തിയ ഫഹദ് വൈകിട്ട് 3.45ഓട് കൂടി ക്ലാസ് കഴിഞ്ഞു തിരിച്ചുപോന്നു. പഠനത്തോടൊപ്പംതന്നെ ബാര്‍ബര്‍ ജോലി തുടര്‍ന്നുകൊണ്ടുപോകുമെന്ന് ഫഹദ് പറയുന്നു. 700മുതല്‍ ആയിരംരൂപവരെ ബാര്‍ബര്‍ജോലിയിലൂടെ ഫഹദ് സമ്പാദിക്കുന്നുണ്ട്. എന്നാല്‍ നിയമ പഠനംവെറുതെയല്ലെന്നും സാമൂഹ്യപ്രവര്‍ത്തനമാണ് തന്റെ ലക്ഷ്യമെന്നും ഫഹദ് പറയുന്നു.

സ്‌കൂള്‍ പഠന കാലത്ത് തന്നെ ഒഴിവ് സമയങ്ങളില്‍ ഫഹദ് ബാര്‍ബര്‍ ഷോപ്പില്‍ജോലിക്കുപോയിരുന്നു. ഗള്‍ഫിലും ബാര്‍ബറായിരുന്നു. പിന്നീട് തിരിച്ച് നാട്ടിലെത്തി മൊറയൂരില്‍ ബ്യൂട്ടി പാര്‍ലറിന്റെ നടത്തിപ്പും സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി ജീവിച്ചുവരികയായിരുന്നു. അപ്പോഴും ഫഹദിന്റ മനസില്‍ പണ്ട് നിര്‍ത്തിയ പഠനം പുന:രാരംഭിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പ്രായക്കൂടതല്‍ തടസ്സമായിതോന്നി.

തുടര്‍ന്നാണ് സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്‌സിനെ കുറിച്ച് അറിയുന്നത്. ഇതോടെ ജോലിക്കൊപ്പം പഠനംനടത്തി. ഇതിനിടയില്‍ അനുകൂലവും പ്രതികൂലവും ആയ ഒട്ടേറെ കാര്യങ്ങളുണ്ടായതായി ഫഹദ് പറയുന്നു.അരിമ്പ്രയിയിലാണ് ഫഹദിന്റെ ബാര്‍ബര്‍ഷോപ്പ്. അരിമ്പ്ര വാവോ ബ്യൂട്ടിപാര്‍ലര്‍ ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ഫഹദ് വീണ്ടും തുറക്കും.ഭാര്യയും രണ്ടുമക്കളുമുള്ള ഫഹദിന് പഠനത്തോടൊപ്പം കുടുംബവും പോറ്റണം. ഇതിനാല്‍ കോളജില്‍ പഠനം മാത്രമാണ് താന്‍ ലക്ഷ്യംവെക്കുന്നതെന്നും ഇന്ന് കോളജ് ഡേ ആണെന്നും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ താന്‍ പോകുന്നില്ലെന്നും ഇന്ന് ബാര്‍ബര്‍ഷോപ്പ് തുറക്കുമെന്നും ഫഹദ് പറയുന്നു.

പ്രവാസജീവിതം കഴിഞ്ഞ് നാട്ടിലെത്തിയ ഫഹദ് കുടുംബം പോറ്റാനാണ് ബ്യൂട്ടിപാര്‍ലര്‍ തുടങ്ങിയത്. കട പൂട്ടി പുസ്തകവുമായി പോകുമ്പോള്‍ ചിലര്‍തന്നെ കളിയാക്കിയിരുന്നുവെന്നും എന്നാല്‍ അതൊന്നും കാര്യമാക്കിയില്ലെന്നും ലക്ഷ്യത്തിനാണ് താന്‍ പ്രധാന്യം കല്‍പിക്കുന്നതെന്നും ഫഹദ് പറഞ്ഞു. ഇതിനിടെ സാമൂഹിക പ്രവര്‍ത്തനത്തിനും ഫഹദ് സമയം കണ്ടെത്താറുണ്ട്. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്, കമ്യൂണിറ്റി പോലീസ് എന്നിവയിലെല്ലാം സജീവമാണ്. അലിവ് സാംസ്‌കാരിക വേദി സെക്രട്ടറി കൂടിയാണ് ഫഹദ്.

Malappuram
English summary
Equivalent course of Literacy Mission in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X