മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗിരിജയും രാകേഷും അമ്മാഞ്ചേരിക്കാവ് ക്ഷേത്രത്തിൽ ഒന്നായി... കൈപിടിച്ച് മുസ്ലീം ലീഗ്

Google Oneindia Malayalam News

മലപ്പുറം: മതിലുകൾക്കപ്പുറം മനുഷ്യസേനഹം സൃഷ്ടിച്ച് ഗിരിജയും രാകേഷും ഒന്നായി. അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തിന് മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരാണ് മുന്നിൽ നിന്നത്. വേങ്ങ​ര മനാട്ടിപറമ്പ് റോസ് മാനർ ​അഗതിമന്ദിരത്തിലെ അന്തേവാസിയാണ് ഗിരിജ.

വേങ്ങര 12ാം വാർഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്‌എഫ് കമ്മിറ്റി കല്യാണചടങ്ങിലേക്ക് അതിഥികളെ മുന്നിൽ നിന്ന് ക്ഷണിച്ചപ്പോൾ സൌഹൃദത്തിന്റെയും, സ്നേഹത്തിന്റെയും ഉത്തമ മാതൃകയായി. കല്യാണത്തിന് ക്ഷണിച്ച് ഇവരിറക്കിയ ക്ഷണകത്തും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

malappuram

ഇവർ തമ്മിലുള്ള വിവാഹം മംഗളമാക്കാനും ക്ഷേത്രപരിസരത്ത് പ്രത്യേകം തയാറാക്കിയ പന്തലിൽ ഒരുക്കിയ സദ്യ കഴിക്കാനും എല്ലാവരും കുടുംബ സമേതം എത്തണമെന്നാണ് ലീഗ് കമ്മിറ്റി ക്ഷണിച്ചിരിക്കുന്നത്. രാവിലെ 8.30നും 9നും മധ്യേയെയാരുന്നു മുഹൂർത്തം. എളമ്പിലക്കാട് ആനന്ദ് നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു വിവാഹം.

'വിവാഹം കഴിക്കണ്ടേ, തമിഴ് പെണ്‍കുട്ടിയെ കണ്ടെത്താം'; രാഹുലിന് കല്യാണം ആലോചിച്ച് സ്ത്രീ'വിവാഹം കഴിക്കണ്ടേ, തമിഴ് പെണ്‍കുട്ടിയെ കണ്ടെത്താം'; രാഹുലിന് കല്യാണം ആലോചിച്ച് സ്ത്രീ

വലിയോറ മനാട്ടിപറമ്പ് റോസ് മാനർ അഗതിമന്ദിരത്തിലെ അന്തേവാസിയായ ഗിരിജക്ക് നാടൊരുമിച്ചാണ് വിവാഹം നടത്തിയത്. പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് കഴിഞ്ഞ പത്ത് വർഷമായി പാലക്കാട് സ്വദേശിയായ ഗിരിജ അമ്മയോടും അനിയത്തിയോടും ഒപ്പം റോസ് മാനറിലാണ് താമസിക്കുന്നത്. വരൻ രാകേഷുമായുള്ള വിവാഹം ഉറപ്പിക്കുന്നത് മുതൽ എല്ലാ കാര്യങ്ങൾക്കും നേത്യത്വം നൽകിയത് റോസ് മാനർ സൂപ്രണ്ട് ധന്യയോടൊപ്പം പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രവർത്തകരാണ്.

കല്യാണത്തിന് വേണ്ട ഒരുക്കങ്ങളും വസ്ത്രങ്ങളും എല്ലാം ഒരുക്കിയത് ഒരു സംഘം മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയാണ്. 600 പേർക്കുള്ള സദ്യ ഉൾപ്പടെ ഒരുക്കിയായിരുന്നു വിവാഹം. കഴിഞ്ഞ 5 വർഷമായി റോസ് മനാറിലെ അന്തേവാസികൾക്കുള്ള ഭക്ഷണ ചെലവ് മനാട്ടിപറമ്പ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിലാണ് നടന്നു വരുന്നത്.

താലികെട്ടിന് ശേഷം ക്ഷേത്ര പരിസരത്ത് നടക്കുന്ന ആശിർവാദ ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ, ഇ ടി മുഹമ്മദ് ബഷീർ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, എ പി ഉണ്ണികൃഷ്ണൻ, ടി പി എം ബഷീർ, മറ്റ് ജന പ്രതിനിധികൾ, വിവിധ മത - രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ദാവണി അഴകിൽ കൃഷ്ണ പ്രഭ.... സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ട്. കാണാം ചിത്രങ്ങൾ

Malappuram
English summary
girija and rakesh getting married in ammanchery temple muslim league committee wedding invitation viral in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X