മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിണറായി വിജയന്‍ കേരളത്തെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ. സുധാകരന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: പിണറായി വിജയന്‍ ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ കലാപ ഭൂമിയാക്കാനാണ ശ്രമിക്കുന്നതെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലുള്ള വിശ്വാസ സംരക്ഷണയാത്രയ്ക്ക് നിലമ്പൂരില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

<strong>കുട്ടികളിൽ മൂത്രാശയ രോഗങ്ങൾ ; വെള്ളം കുടിക്കാൻ ഇനി മണിയടിക്കും വളയം യുപി സ്കൂളിൽ നൂതന പരീക്ഷണം</strong>കുട്ടികളിൽ മൂത്രാശയ രോഗങ്ങൾ ; വെള്ളം കുടിക്കാൻ ഇനി മണിയടിക്കും വളയം യുപി സ്കൂളിൽ നൂതന പരീക്ഷണം

കേവലം ശബരിമല വിഷയമല്ല. നാളെ മറ്റു മതസ്ഥരുടെ ആരാധാനാലയങ്ങള്‍ക്കു നേരെയും നീക്കങ്ങളുണ്ടാകും. ശബരിമല വിഷയം വൈകാരിയ വിഷയമാണ്. അത് കൈകാര്യം ചെയ്തതില്‍ വന്‍ പരാജയമാണ് സര്‍ക്കാറിനുണ്ടായത്. കോടതിയുടെ ഇന്നത്തെ ഉത്തരവും സമൂഹത്തിന് വേണ്ടത്ര പരിഗണന നല്‍കാത്ത വിധിയായിമാറി. സൂപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പിണറായി സര്‍ക്കാര്‍ വിശ്വാസ സമുഹത്തിനെതിരെ വിധി സമ്പാദിച്ചത്.

K Sudhakaran

10 നും 50 നും ഇടയിലുള്ള സ്ത്രീകളുടെ കാര്യം കോടതിയില്‍ പറഞ്ഞില്ല. സ്ത്രീകള്‍ക്ക് പ്രവേശനം എന്നാണ് കോടതിയില്‍ പറഞ്ഞത്. കോണ്‍ഗ്രസും വിവിധ സംഘടനകളും നല്‍കിയ പുനപ്പരിശോധന ഹരജി നല്‍കിയതോടെ കോടതിക്കും കാര്യം ബോദ്ധ്യമായി എന്നതിന്റെ തെളിവാണ് സുപ്രിം കോടതി തുറന്ന കോടതിയില്‍ ചര്‍ച്ച ചെയ്യാന്‍ തിരുമാനിച്ചത്. മന്ത്രിമാര്‍ തമ്മില്‍ സ്വരചേര്‍ച്ചയില്ല. പിണറായിയുടെ മന്ത്രിസഭയില്‍ ഭൂരിപക്ഷം മന്ത്രിമാരും പിണറായിയുടെ മര്‍ക്കടമുഷ്ടിക്കെതിരാണ്.

ക്രൂരതയുടെ മുഖമാണ് പിണറായി വിജയനുള്ളതെന്നും ധിക്കാരത്തിന്റെ പര്യായമായാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പൊലിസിന്റെ പണിയെടുക്കുന്നത് ആര്‍.എസ്.എസിന്റെ കൊടും ക്രിമിനലുകളാണന്നും, സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് ഇതോടെ പൊളിഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു. ആരൊക്കെ ഒത്തുകളിച്ചാലും കോണ്‍ഗ്രസ് എന്നും വിശ്വാസ സമൂഹത്തിന്റെ കുടെയുണ്ടാവുമെന്നും സുധാകരന്‍ പറഞ്ഞു.

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ താല്‍പര്യം കാട്ടാത്ത പിണറായി വിജയന്‍ കേരളത്തില്‍ വിശ്വസ സമൂഹത്തെ തമ്മിലടിപ്പിച്ച് ആനന്തം കാണുകയാണെന്നും ബ്രൂവറി അഴിമതി മറച്ചുവെക്കാനാണ് ശബരിമല വിഷയത്തില്‍ പിണറായി വിജയന്‍ താല്‍പര്യം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡണ്ട് അഡ്വ.ബാബു മോഹനക്കുറുപ്പ് അധ്യക്ഷനായി.

ഡി.സി.സി പ്രസിഡണ്ട് അഡ്വ: വിവി പ്രകാശ്, എ.പി അനില്‍കുമാര്‍ എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറിമാരായ കെ.പി അനില്‍കുമാര്‍ ,കെ.പി കുഞ്ഞിക്കണ്ണന്‍, അംഗം കെ.സി അബു, പി.ടി അജയ്മോഹന്‍, ഫാത്തിമ റോഷ്നി, കെ.പി അബ്ദുല്‍ മജീദ്, സുമാ ബാലകൃഷ്ണന്‍, വി എ കരീം, സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, ഇ. മുഹമ്മദ് കുഞ്ഞി, വിഎസ്. ജോയി, എ ഗോപിനാഥ്, എന്‍എ കരീം, പത്മിനി ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ ഐക്കരപ്പടിയില്‍ നിന്ന് ആരംഭിച്ച ജില്ലയിലെ ആദ്യ പര്യടനം രാത്രി വണ്ടൂരില്‍ സമാപിച്ചു. ബുധനാഴ്ച അങ്ങാടിപ്പുറത്ത് നിന്നും ആരംഭിച്ച് ചമ്രവട്ടത്ത് സമാപിക്കും.

ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശന്റെ നേതൃത്വത്തിലാണ് ഇന്നു ജില്ലയിലെത്തിയ യാത്രക്ക് സ്വീകരണം നല്‍കിയത്. തുടര്‍ന്ന് ബാന്‍ഡ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആദ്യ സ്വീകരണ യോഗമായ കൊണ്ടോട്ടിയിലേക്ക് ആനയിച്ചു..എ പി അനില്‍കുമാര്‍,പി ടി അജയ് മോഹന്‍,കെ പി അബ്ദുല്‍ മജീദ്, വി എ കരീം,ആര്യാടന്‍ ഷൗക്കത്ത്,കോഴിക്കോട് ഡി സി പ്രസിഡണ്ട് ടി സിദ്ദീഖ്,മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അഡ്വ ഫാത്തിമ റോഷ്‌ന,കെ സി അബു,വി ബാബുരാജ്, പി പി മൂസ, കെ പി എസ്ആബിദ് തങ്ങള്‍, പി എ അബ്ദുല്‍ അലി മാസ്റ്റര്‍, ടി ആലിഹാജി,വി പി ദിനേശ്,വീക്ഷണം മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Malappuram
English summary
K Sudhakaran against Chief Minister Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X