മജീദിനെ തിരൂരങ്ങാടിയില്‍ വേണ്ട, ലീഗില്‍ പ്രതിഷേധം കത്തുന്നു, പാണക്കാട്ടെത്തി നേതാക്കള്‍!!
മലപ്പുറം: മുസ്ലീം ലീഗിലും സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തില്‍ പൊട്ടിത്തെറി. സമീപ കാല ചരിത്രത്തില്‍ കാണാത്ത തരത്തിലാണ് ലീഗിലെ പ്രതിഷേധം. കെപിഎ മജീദ് മത്സരിക്കുന്ന കാര്യത്തിലാണ് തര്‍ക്കം. തിരൂരങ്ങാടിയില്‍ മജീദ് സ്ഥാനാര്‍ത്ഥിയാവുന്നത് പ്രവര്‍ത്തകരെ ഒന്നടങ്കം ചൊടിപ്പിച്ചിരിക്കുകയാണ്. സാധാരണ പാണക്കാട് തങ്ങള്‍ പ്രഖ്യാപിക്കുന്ന് സ്ഥാനാര്‍ഥിത്വം അംഗീകരിക്കുന്നതാണ് ലീഗിലെ രീതി. പക്ഷേ ഇത് അസാധാരണ പ്രതിഷേധമാണ് ലീഗില്‍ നടക്കുന്നത്. പാണക്കാട് നേരിട്ടെത്തി ഇവര്‍ പ്രതിഷേധം അറിയിച്ചു.

ബൂത്ത് തലത്തിലെ പ്രവര്‍ത്തകരാണ് പാണക്കാട്ട് എത്തിയത്. കെപിഎ മജീദിന്റെ പേരും പറഞ്ഞ് വോട്ട് പിടിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാര്‍ അറിയിച്ചിരിക്കുന്നത്. മജീദ് മങ്കട മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണെന്ന് ഇവര്‍ പറയുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം മലപ്പുറമാണ്. അവിടെയൊന്നും മത്സരിപ്പിക്കാതെ എന്തിനാണ് തിരൂരങ്ങാടിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്. പിഎംഎ സലാമിനെ ഇവിടെ മത്സരിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സലാമില്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ട് പോവുമെന്നും പ്രവര്‍ത്തകര്‍ പാണക്കാട്ടെത്തി അറിയിച്ചു.
മജീദ് മത്സരിച്ചാല്‍ ഉറപ്പായും തോല്‍പ്പിക്കുമെന്ന് ഇവര്‍ വെല്ലുവിളിച്ചിരിക്കുകയാണ്. മജീദ് വിജയസാധ്യതയില്ലാത്ത സ്ഥാനാര്‍ത്ഥിയാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. സ്വാഭാവികമായ പ്രതിഷേധമല്ല ഇതെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. മജീദ് ദീര്‍ഘകാലത്തിന് ശേഷമാണ് മത്സരിക്കാന്‍ ഒരുങ്ങുന്നത്. 1980 മുതല്‍ മത്സര രംഗത്തുണ്ട്. എന്നാല്‍ ഇത്തവണ മജീദിന്റെ പേര് പ്രാഥമിക പട്ടികയില്‍ പോലും ഉണ്ടായിരുന്നില്ല. അത് തുടക്കത്തില്‍ തന്നെ നേതാക്കള്‍ക്കുണ്ടായിരുന്ന എതിര്‍പ്പ് കാരണമായിരുന്നു. എന്നാല്‍ അതൃപ്തിക്കിടയിലും അദ്ദേഹം മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തവണ നിയമസഭയിലേക്ക് അദ്ദേഹത്തിന്റെ ആറാം അങ്കം കൂടിയാണ്.
മജീദിന് വിജയസാധ്യതയില്ലെന്ന വാദത്തില്‍ കഴമ്പുമുണ്ട്. അവസാനമായി നിയമസഭയിലേക്ക് അദ്ദേഹം മത്സരിച്ചത് 1996ലാണ്. രണ്ട് തവണ അദ്ദേഹം തോറ്റു. ലോക്‌സഭയിലേക്ക് 2004ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മഞ്ചേരിയില്‍ ജയം ഉറപ്പിച്ച ലീഗിന് പക്ഷേ മജീദിന്റെ തോല്‍വി ഞെട്ടിച്ചു. ടികെ ഹംസയോട് 47743 വോട്ടിനാണ് മജീദ് തോറ്റത്. ലീഗ് കോട്ടയായി അറിയപ്പെടുന്ന മഞ്ചേരിയിലാണ് ചരിത്രം തിരുത്തപ്പെട്ടത്. 2004ന് ശേഷം മത്സരിക്കാന്‍ മജീദ് ധൈര്യപ്പെട്ടിട്ടില്ല. ഇത്തവണ നേരത്തെ തന്നെ മത്സരിക്കണമെന്ന് മജീദ് നേതൃത്വത്തെ അറിയിച്ചിരുന്നു. അബ്ദുള്‍ വഹാബിനെ നിയമസഭയിലേക്ക് കൊണ്ടുവന്ന് മജീദിനെ രാജ്യസഭയിലേക്ക് അയക്കാനും ലീഗ് നേരത്തെ തീരുമാനിച്ചിരുന്നു.
മമതാ ബാനര്‍ജി ആശുപത്രി വിട്ടു, വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്, ചിത്രങ്ങള്‍ കാണാം
ലീഗില്‍ രണ്ട് എംപിമാര്‍ മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന നിര്‍ദേശം കാരണം അതും നടന്നില്ല. അതേസമയം തിരൂരങ്ങാടി ലീഗിന് കൈവിടാനാവില്ല. അബ്ദുറബ്ബിന് പകരമാണ് മജീദ് ഇത്തവണ തിരൂരങ്ങാടിയില്‍ എത്തുന്നത്. 2016ല്‍ 6043 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിനാണ് അബ്ദുറബ്ബ് വിജയിച്ചത്. ഇത്തവണ മജീദാണെങ്കില്‍ തോല്‍വി ഉറപ്പാണെന്ന് പ്രവര്‍ത്തകര്‍ പറയാനുള്ള കാരണവും അതാണ്. ലീഗിന്റെ ഉറച്ച കോട്ടയാണെങ്കിലും മജീദാണെങ്കില്‍ ജയം ഉറപ്പില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഇതിന് പുറമേ പ്രതിഷേധം കൂടി വന്നാല്‍ അതോടെ മത്സരത്തിന് മുമ്പ് തോല്‍വി ഉറപ്പിക്കുന്നത് പോലാകും.
മനിഷ യാദവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications