മഴക്കെടുതി: രക്ഷാപ്രവര്‍ത്തനം കഴിഞ്ഞു, സൈന്യം ഞായറാഴ്ച മലപ്പുറത്തുനിന്നും മടങ്ങും, ദൗത്യം അവസാനിച്ചു
മലപ്പുറം: എമര്‍ജന്‍സി ടാസ്‌ക് ഫോഴ്‌സിന്റേയും പൂനെയില്‍ നിന്നുള്ള മിലിറ്ററി എഞ്ചിനീയറിങ് വിങിന്റേയും സംഘങ്ങള്‍ മലപ്പുറം ജില്ലയിലെ ദൗത്യം പൂര്‍ത്തിയാക്കി ഇന്ന് മറ്റ് ജില്ലകളിലേക്ക് പോകും. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ അയ്യായിരത്തോളം പേരെയാണ് ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സേനകള്‍ ചേര്‍ന്ന് ദുരിതത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 22 പേരടങ്ങുന്ന മൂന്ന് സംഘങ്ങളും പൊലീസ്, ഫയര്‍ഫോഴ്‌സ്, ആര്‍ട്ടിലറി എന്നിവ ചേര്‍ന്നുള്ള രക്ഷാ പ്രവര്‍ത്തനങ്ഹല്‍ ജില്ലയുടെ പല മേഖലകളിലായി രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
മൂന്ന് ബോട്ടുകള്‍, വയര്‍ലെസ് സെറ്റുകള്‍, മരം മുറിച്ച് മാറ്റാനുള്ള ഉപകരണങ്ങള്‍, 50 ലൈഫ് ജാ്കകറ്രുകള്‍, 30 മീറ്രര്‍ നീളമുള്ള വടങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ദേശീയ ദുരന്ത നിവാരണ സേനയുടെ രക്ഷാ പ്രവര്‍ത്തനം. പൊലീസും റവന്യു അധികൃതരും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആര്‍ട്ടിലറിയുടെ 38 പേരാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. മലയോരങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ വൈദഗ്ധ്യം നേടിയവരാണ് ഇവര്‍. ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ രക്ഷിച്ച് ക്യാമ്പുകളിലെത്തിക്കാന്‍ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനവും മാതൃകാപരമാണ്.

ജില്ലയിലെ കാല വര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണന്നും ആശങ്കപെടേണ്ട സഹചര്യമില്ലെന്നും ജില്ല കലക്ടര്‍ അമിത് മീണ. മഴ കുറച്ച് മാറിയിട്ടുണ്ട്. എങ്കിലും ഏത് സഹചര്യവും നേരിടാന്‍ ജില്ല സന്നദ്ധമാണന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ വിവിധ വിഭാഗങ്ങളിലായി സൈനിക വിഭാഗത്തിന്റെ 61 അംഗ സംഘം ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
നിലവില്‍ ക്യാമ്പുകളില്‍ താമസിക്കുന്ന ആളുകളെ അവരുടെ വാസ സ്ഥലങ്ങള്‍ പൂര്‍ണമായും ശുചിത്വം ഉറപ്പു വരുത്തിയതിന്റെ ശേഷം മാത്രമെ വീടുകളിലേക്കു മാറ്റു. ഇതിനായി ജില്ലാ പഞ്ചായത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹായത്തോടെ പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തായ്യാറാക്കിയിട്ടുണ്ട്. എല്ലാ കിണറുകളും ശുദ്ധ ജല ഉറവിടങ്ങളും പ്രത്യേകം പരിശോധനയില്ലാതെ ക്ലോറിനേഷന്‍ ചെയ്യും. സന്നദ്ധ സംഘടനകള്‍,ക്ലബുകള്‍ കുടുംബശ്രി എന്നിവയുടെ സഹകരണം ഇതിനായി ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ രീതിയിലും സുരക്ഷ ഉറപ്പാക്കി മാത്രമെ ജനങ്ങളെ സ്വന്തം വീടുകളിലേക്ക് മാറാന്‍ അനുവദിക്കു. ജില്ലയില്‍ നിലമ്പൂരിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായത്. ജില്ലയിലെ ക്യാമ്പുകളില്‍ എത്തിക്കാന്‍ ഭക്ഷ്യ ധാന്യങ്ങളും സാധനങ്ങളും എത്തിക്കുന്നതില്‍ എല്ലാവരും നന്നായി സഹകരിച്ചു ഇനി മറ്റ് ജില്ലകള്‍ക്ക് സഹായം ചെയ്യുന്നതിന് ജില്ലാ തയ്യാറെടുക്കുകയാണെന്നും കലക്ടര്‍ അറിയിച്ചു.
നിങ്ങൾക്കും കേരളത്തെ സഹായിക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications