മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി: 1500 പേരെ ക്ഷണിച്ച വിവാഹം വെട്ടിച്ചുരുക്കി 150പേരില്‍ ഒതുക്കി

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്രളയവും ഉരുള്‍പൊട്ടലും കേരളത്തെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍ വിവാഹാഘോഷങ്ങള്‍ വെട്ടിച്ചുരുക്കി ദമ്പതികള്‍ മാതൃകയായി. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് വേണ്ടിയാണ് നിശ്ചയിച്ചുറപ്പിച്ച വിവാഹം ലളിതമായി നടത്തി ചെങ്ങരംകുളം കല്ലുര്‍മ സ്വദേശികളായ ദന്പതികള്‍ സമൂഹത്തിന് മാതൃകയായത്.

ഇന്നലെ വിവാഹിതരായ കല്ലുര്‍മ തോട്ടുപുറത്തുമന ദാമോദരന്‍ നമ്പൂതിരിയുടെയും ദേവി ടീച്ചറുടെയും മകനായ അജികുമാറാണ് കേരളത്തിലെ നടുക്കിയ ദുരന്തത്തിന്റെ പാശ്ചാത്തലത്തില്‍ തന്റെ വിവാഹ ചെലവ് വെട്ടി ചുരുക്കിയത്. ഇന്നലെ ചങ്ങരംകുളം ഷൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിനു 1500 പേരെ ക്ഷണിച്ചിരുന്നു. ഇതു പിന്നീട് ബന്ധുക്കളും സൂഹൃത്തുക്കളുമായി 150 പേര്‍ക്ക് വീട്ടില്‍ തന്നെ വിവാഹ സദ്യയൊരുക്കുകയായിരുന്നു. വെള്ളറക്കാട് കല്ലംപിള്ളി ഉണ്ണികൃഷ്ണന്‍ നന്പൂതിരിയുടെയും ഉമ അന്തര്‍ജനത്തിന്റെയും മകള്‍ അശ്വതിയാണ് അജികുമാറിന്റെ വധു. വിവാഹ ചടങ്ങുകള്‍ ചുരുക്കിയതിന്റെ ഭാഗമായ മുഴുവന്‍ തുകയും ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനാണ് അജികുമാറും കുടുംബവും ആലോചിക്കുന്നത്.

marriagemalappura


പ്രളയവും ഉരുള്‍പൊട്ടലും ദുരിതം വിതച്ച ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ ജമാഅത്തെ ഇസ്്ലാമി അഖിലേന്ത്യാ നേതാക്കള്‍ സന്ദര്‍ശിച്ചു. നിലമ്പൂര്‍ മേഖലയിലെ നമ്പൂരിപ്പൊട്ടി, പുഴക്കല്‍, മൂലേപ്പാടം തുടങ്ങിയ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കുകയും ദുരിതബാധിതരെ നേരില്‍കണ്ട് ആശ്വസിപ്പിക്കുകയും ചെയ്തു. ജമാഅത്തെ ഇസ്്ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീറുമാരായ നുസ്റത്തലി, ടി. ആരിഫലി, സംസ്ഥാന അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, അസിസ്റ്റന്റ് അമീറുമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, പി. മുജീബുറഹ്മാന്‍, വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി, സംസ്ഥാന ശൂറാ അംഗം മമ്മുണ്ണി മൗലവി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.എം. സ്വാലിഹ്, എസ്.ഐ.ഒ. സംസ്ഥാന പ്രസിഡണ്ട് സി.ടി. സുഹൈബ്, ജമാഅത്തെ ഇസ്്ലാമി മലപ്പുറം ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

Malappuram
English summary
kerala floods marriage function reduces due to flood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X