ഇന്‍ഡിഗോയ്ക്ക് 'കണ്ടകശനി'; രണ്ടു ബസുകള്‍ക്കും കൂടി 86,940 രൂപ കുടിശ്ശികയും 7000 പിഴയും; ഇനി?
മലപ്പുറം: കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു പേരാണ് ഇന്‍ഡിഗോയുടേത്. മുഖ്യമന്ത്രിക്ക് നേരെ ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഇന്‍ഡിഗോ കൂടുതല്‍ ചര്‍ച്ചയിലേക്ക് വന്നത്.
പിന്നീട് വാര്‍ത്തകളില്‍ ഇടം പിടിച്ചത് നികുതി അടയ്ക്കാത്തതിന്റെ പേരില്‍ ഇന്‍ഡിഗോ ബസ് പിടികൂടിയതാണ്.
നികുതിയടക്കാത്തതിന്റെ പേരില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ ഒരു ബസിന് കൂടി മോട്ടോര്‍വാഹന വകുപ്പ് പിഴ ചുമത്തിയതായി മലപ്പുറം ആര്‍.ടി.ഒ. സി.വി.എം. ഷരീഫ് അറിയിച്ചു.
രണ്ടാളും കൂടിയാലെ പൊളിയാണ്..ഇപ്പോളീ മൂന്നാമനും...പൊളിച്ചടുക്ക് ...പുതിയ ചിത്രവുമായി നിമിഷ

അറ്റകുറ്റപ്പണിക്കായി ഫറോക്ക് ചുങ്കത്തെ വര്‍ക്ക്ഷോപ്പില്‍ എത്തിച്ച ഒരു ബസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ പരിശോധനയിലാണ് മറ്റൊരു ബസ് കൂടി നികുതിയടക്കാത്തതായി കണ്ടെത്തിയത്. രണ്ടു ബസുകള്‍ക്കും നോട്ടീസ് നല്‍കി.
കഴിഞ്ഞ ദിവസം പിടിച്ച ബസിന്റെ നികുതി കഴിഞ്ഞ ഡിസംബര്‍ വരെ മാത്രമേ അടച്ചിട്ടുള്ളൂ. 43,470 രൂപ പിഴയടക്കം കുടിശ്ശികയുണ്ട്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മറ്റൊരു ബസ് കൂടി പിടിച്ചത്. അവര്‍ക്കും ഇത്രയും കുടിശ്ശികയുണ്ട്. കൂടെ 7000 രൂപ പിഴയുമുണ്ട്. ഇവരുടെ മറ്റ് വാഹനങ്ങളെല്ലാം നികുതി അടച്ചവയാണ്.

വിമാനത്താവളത്തിനകത്ത് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ അകത്ത് രജിസ്റ്റര്‍ ചെയ്തവയാണ്. അവിടെ കയറി മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാനാവില്ല. എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങുമ്പോഴേ പരിശോധിക്കാനും നടപടിയെടുക്കാനും കഴിയൂ. അങ്ങനെയാണ് സ്ഥിരം പരിശോധനകള്‍ക്കിടയില്‍ യാദൃച്ഛികമായി ഇന്‍ഡിഗോയുടെ ബസ് പിടിച്ചത്. ഇന്‍ഡിഗോ ബസുകള്‍ക്കെതിരേ മാത്രം നടപടിയെടുക്കുന്നുവെന്നത് ശരിയല്ലെന്ന് ആര്‍.ടി.ഒ. പറഞ്ഞു. മറ്റു വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.

മറ്റ് കമ്പനികളുടെ വാഹനങ്ങളും ഇതേപോലെ നികുതിയടക്കാതെ ഓടുന്നതായി സംശയമുണ്ട്. അവസരം ലഭിക്കുമ്പോള്‍ നടപടിയെടുക്കും.
കൂടാതെ അകത്ത് രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങളും ഓടുന്നതായി വിവരമുണ്ട്. അവയെക്കുറിച്ചും അന്വേഷിക്കാന്‍ അതത് ഓഫീസര്‍മാരോട് ആവശ്യപ്പെട്ടതായി ആര്‍.ടി.ഒ. പറഞ്ഞു.

നേരത്തെ എല്‍ ഡി എഫ് കണ്‍വീനറും മുതിര്‍ന്ന സി പി ഐ എം നേതാവുമായ ഇ പി ജയരാജന് ഇന്‍ഡിഗോ കമ്പനി മൂന്നാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജന്‍ തള്ളിമാറ്റിയിരുന്നു.ഇതിലാണ് ഇന്‍ഗിഡോയുടെ നടപടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്‍ഡിഗോ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ ഇ പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്നും ഇ പി ജയരാജന്‍ പ്രഖ്യാപിച്ചിരുന്നു. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

താന്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്നയാളാണെന്നും കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടുമെന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. ഇന്‍ഡിഗോയുടേത് ക്രിമിനലുകള്‍ക്ക് സംരക്ഷണം കൊടുക്കുന്ന നടപടിയാണ് എന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ തനിക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നിയമവിരുദ്ധമാണെന്ന് ജയരാജന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications