കേരള സിൽവർ ലൈൻ പദ്ധതി: മലപ്പുറം ജില്ലക്കാർ അറിയേണ്ടത് ഇവയാണ്
കേരള സിൽവർ ലൈൻ പദ്ധതി: മലപ്പുറം ജില്ലക്കാർ അറിയേണ്ടത് ഇവയാണ്
മലപ്പുറം: സിൽവർ ലൈൻ പദ്ധതിയിൽ തിരൂർ - കോഴിക്കോട് അലൈൻമെന്റ് കടന്നു പോകുന്നത് നിലവിലുള്ള റെയിൽവേ ലൈനിന് സമാന്തരമായി. 37.3 കിലോമീറ്റർ ദൂരമാണ് തിരൂർ- കോഴിക്കോട് അലൈൻമെന്റിനുള്ളത്. തൃശൂർ- തിരൂർ അലൈൻമെന്റ് 61.45 കിലോമീറ്ററാണ്.
ഈ രണ്ട് അലൈൻമെന്റുകളിലുമായി ഏകദേശം 54 കിലോമീറ്ററാണ് ജില്ലയിലൂടെ സിൽവർ ലൈൻ കടന്നുപോകുന്നത്. സർക്കാർ പുറത്തുവിട്ട സിൽവർ ലൈൻ വിശദ പദ്ധതി രേഖയായ ഡിപിആർ പ്രകാരമുളള റിപ്പോർട്ടാണിത്.
തിരുവനന്തപുരത്ത് നിന്ന് 2.24 മണിക്കൂറിൽ ട്രെയിൻ തിരൂരിൽ എത്തുമെന്ന് ഡി പി ആർ വ്യക്തമാക്കുന്നു.
മലപ്പുറം ജില്ലയിൽ പദ്ധതി വരുന്നതിന്റെ ഭാഗമായി, ഡി പി ആർ വ്യക്തമാക്കുന്നത് നോക്കാം:-

തിരൂരിൽ നിന്ന് 19 മിനിറ്റ് കൊണ്ട് കോഴിക്കോട്ട് എത്തും. നിലവിലുള്ള തിരൂർ റെയിൽ വേ സ്റ്റേഷനിൽ നിന്ന് 3.8 കിലോ മീറ്റർ വടക്കുമാറി വട്ടത്താണി പ്രദേശത്താണ് സിൽവർ ലൈനിന്റെ ജില്ലയിലെ ഏക സ്റ്റോപ്. ഈ സ്റ്റേഷൻ നിർമാണത്തിനായി ഏകദേശം 13 ഹെക്ടർ സ്വകാര്യഭൂമി ആവശ്യമായി വരുമെന്നും പദ്ധതിരേഖ പറയുന്നു.
ആലങ്കോട്, വട്ടംകുളം, കാലടി, തവനൂർ, തിരുനാവായ, തലക്കാട്, തൃക്കണ്ടിയൂർ, തിരൂർ,താനാളൂർ, താനൂർ, പരിയാപുരം, നെടുവ, അരിയല്ലൂർ, വള്ളിക്കുന്ന് എന്നിവയാണ് സിൽവർ ലൈൻ കടന്നുപോകുന്ന ജില്ലയിലെ പ്രധാന വില്ലേജുകൾ. കുറ്റിപ്പുറം, എടപ്പാൾ, തിരൂർ, തിരൂരങ്ങാടി, പരപ്പനങ്ങാടി. ഫറോക്ക് എന്നിവയാണ് പാത കടന്നുപോകുന്ന പ്രധാന നഗരപ്രദേശങ്ങൾ. പൂരപ്പുഴ, കടലുണ്ടിപ്പുഴ, ചാലിയാർ, ഫറോക്ക് പുഴ എന്നിവ മുറിച്ചുകടന്നാണ് തിരൂർ- കോഴിക്കോട് അലൈൻമെന്റ് പോകുന്നതെന്നാണ് റിപ്പോർട്ട്.
അതേ സമയം, പദ്ധതിയ്ക്ക് എതിരെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്. ഇന്ന് ഈ വിഷയത്തിൽ ഇ. ശ്രീധരൻ രംഗത്ത് എത്തിയിരുന്നു. സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവർ ഉന്നയിക്കുന്ന പ്രധാന ആശങ്ക പരിസ്ഥിതി പ്രശ്നത്തിലായിരുന്നു. അതിവേഗ പദ്ധതി കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് വിലയിരുത്തുമ്പോഴും ചില സംശയങ്ങളും ആശങ്കയും മുന്നറിയിപ്പും കൂടി നൽകുന്നു.
പാത കടന്നുപോകുന്ന പ്രദേശങ്ങളിൽ 164 സ്ഥലങ്ങൾ പ്രളയസാധ്യതാ പ്രദേശങ്ങളാണ്. ഇതിൽ തന്നെ മുരുക്കുംപുഴ, വാകത്താനം, ചോറ്റാനിക്കര തുടങ്ങിയ 25 പ്രദേസങ്ങൾ തീർത്തും അപകടരമണെന്ന് പഠനത്തിൽ തെളിഞ്ഞത്. ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് മുന്നറിയിപ്പ്. കൊല്ലം സ്റ്റേഷനും യാർഡും പ്രളയം വന്നാൽ മുങ്ങാൻ സാധ്യത ഏറെ ആണ്.
സിൽവർ ലൈൻ പദ്ധതി കടന്നുപോകുന്നത് 164 പ്രളയ സാധ്യതാ പ്രദേശങ്ങളിലൂടെയാണെന്നാണ് ഡിപിആർ പറയുന്നത്. ഇതിൽ 25 പ്രദേശങ്ങൾ അതീവ പ്രശ്നസാധ്യതയുള്ളതാണ്. വെള്ളപ്പൊക്കമുണ്ടായാൽ കെ-റെയിലിന്റെ കൊല്ലം സ്റ്റേഷനും യാർഡും, കാസർകോട് യാർഡും മുങ്ങാൻ സാധ്യതയുണ്ടെന്നാണ് പാരിസ്ഥിതിക ആഘാത പഠനം തെളിയിക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയെ തന്നെ സിൽവൽ ലൈൻ മാറ്റിമറിച്ചേക്കാമെന്നും പദ്ധതി രേഖ പറയുന്നു.
സെൻ്റർ ഫോർ എൻിവിറോൺമെന്റ് ആൻ്റ് ഡെവലപ്മെൻ്റാണ് പാരിസ്ഥിതിക പഠനം നടത്തിയത്. വിശദമായല്ല ഈ പഠനം എന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. സാമൂഹ്യാഘാത പഠനം പ്രധാനമാണെന്നിരിക്കെ ഈ റിപ്പോർട്ട് ഡിപിആറിളെ ആശങ്കകളും പരിഹരിക്കണമെന്നുമുള്ള ആവശ്യവും ഇനി ഉയരും. കാസർക്കോട് യാർഡിനും സമാനഭീഷണിയുണ്ട്. കൊല്ലത്ത് അയത്തിൽ തോട് തന്നെ വഴി തിരിച്ചുവിടണമെന്നാണ് നിർദ്ദേശം. കാസർക്കോട് സോയിൽ പൈപ്പിംഗ് മേഖലയിലൂടെയും പാത പോകുന്നു.
എംബാങ്ക്മെൻറ് അഥവാ തറ നിരപ്പിൽ നിന്നും ഉയർത്തിക്കെട്ടുന്ന 293 മീറ്റ ദൂരത്തില പാത നീർമ്മാണത്തിലെ ആശങ്കയും ഡിപിആർ പങ്ക് വെക്കുന്നു. നിർമ്മാണ സമയത്ത് വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. പക്ഷെ നിർമ്മാണം തീർന്നാൽ പ്രശ്നമില്ലെന്നാണ് അവകാശവാദം. അപ്രതീക്ഷിതമായി പെയ്യുന്ന കനത്ത മഴയും മണ്ണിടിച്ചിലും സിൽവർ ലൈനും കനത്ത ഭീഷണിയാണെന്നാണ് പാരിസ്ഥിതിക ആഘാത പഠനത്തിൽ നിന്നുള്ള നിഗമനം. അദ്ദേഹം വ്യക്തമാക്കി.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications