എന്റെ റബ്ബേ, ദം ബിരിയാണിയുടെ കാലമല്ലേ, ചെമ്പിനേക്കാള്‍ ചൂട് മൂടിക്കുണ്ടാവും, മറുപടിയുമായി ജലീൽ
മലപ്പുറം: മുസ്ലീം ലീഗിനുള്ളിലെ ഹരിത വിവാദത്തില്‍ പികെ അബ്ദുറബ്ബിന്റെ പ്രതികരണത്തിന് മറുപടിയുമായി കെടി ജലീല്‍ എംഎല്‍എ. മുസ്ലീം ലീഗിന് എതിരെ വാര്‍ത്തകള്‍ സൃഷ്ടിച്ച് തങ്ങള്‍ക്ക് നേരെ ഉളള ആരോപണങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെടാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് അബ്ദുറബ്ബ് ആരോപിച്ചിരുന്നു.. ലീഗ് തീര്‍ന്നെന്ന് കരുതി കാത്തിരിക്കുന്നവരോട് പറയാനുളളത് ചെമ്പിനില്ലാത്തൊരു ചൂടും മൂടിക്കും വേണ്ട എന്നാണ് എന്നും പികെ അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇതുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് താഴെയാണ് പികെ അബ്ദുറബ്ബിന് മറുപടിയുമായി കെടി ജലീല്‍ എത്തിയിരിക്കുന്നത്. എന്റെ റബ്ബേ, ദം ബിരിയാണിയുടെ കാലമല്ലേ, ചെമ്പിനേക്കാള്‍ ചൂട് മൂടിക്കുണ്ടാവുക സ്വാഭാവികം എന്നാണ് കെടി ജലീലിന്റെ പരിഹാസം. കെടി ജലീലിന്റെ കമന്റ് സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചിരിക്കുകയാണ്. ലീഗിന് ചെമ്പും ബിരിയാണിയും വിട്ടൊരു കളിയും ഇല്ല എന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

പികെ അബ്ദുറബ്ബിന്റെ കുറിപ്പ് ഇങ്ങനെ: '' ഹരിതയിലെയും, എം.എസ്.എഫിലെയും ലീഗിലെയും പ്രശ്നങ്ങൾ തീർക്കാൻ ലീഗിനറിയാം. ചാനൽ ചർച്ചകളിൽ വന്നിരുന്ന് ലീഗിന് മരുന്നെഴുതുന്ന ചാനൽ ജീവികളുടെയും, ദിവസവും മൂന്നു വീതം ലീഗ് വിരുദ്ധ പോസ്റ്റിടുന്ന മേസ്തിരിക്കൊച്ചാപ്പമാരുടെയും, സൗജന്യ ഉപദേശങ്ങളൊന്നും ലീഗ് പാർട്ടിക്കു വേണ്ട.
ലീഗിനു നേരെ മാധ്യമശ്രദ്ധ തിരിച്ചുവിട്ടാൽ കുഴൽപ്പണക്കടത്തും, സ്വർണക്കടത്തും,
ഡോളർ കടത്തും, കരുവന്നൂർ ബേങ്ക് തട്ടിപ്പും, മരം മുറിയും, കോവിഡ് നിയന്ത്രണം കൈവിട്ടു പോയതും, എ.എം. ആരിഫ് എം.പി ഉന്നയിച്ച അരൂരിലെ ദേശീയപാത അഴിമതിയും, ഓണക്കിറ്റിലേക്ക് ഏലയ്ക്കാ വാങ്ങിയതിൽ കയ്യിട്ട് വാരിയതും,
എന്തിനേറെ പ്ലസ് വൺ പ്രവേശനത്തിലെ കമ്മ്യൂണിറ്റി ക്വാട്ട ട്ടിച്ചുരുക്കിയതുമടക്കം
എല്ലാത്തിൽ നിന്നും രക്ഷപ്പെടാമെന്നാണോ സർക്കാർ കരുതുന്നത്. ലീഗിനെതിരെ വാർത്തകൾ പടച്ചുണ്ടാക്കി എത്ര എരിവും മസാലയും ചേർത്താലും കേരളമിതൊന്നും മറക്കില്ല സഖാക്കളേ.. 'ലീഗിതാ തീർന്ന്' എന്നും കരുതി കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന എല്ലാവരോടുമാണ്... ചെമ്പിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ട''.
എന്താ ലുക്ക്! അണിഞ്ഞൊരുങ്ങി ബിഗ് ബോസ് താരം റിതു മന്ത്ര, പുതിയ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications