കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ യുവതി കട്ടിടത്തില്‍ നിന്നും വീണു മരിച്ചു, സംഭവം പെരിന്തല്‍മണ്ണയില്‍
മലപ്പുറം: കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ 28വയസ്സുകാരി കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു, സംഭവം പെരിന്തല്‍മണ്ണയില്‍. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ബംഗാള്‍ സ്വദേശിനിയാണ് മരിച്ചത്. വെസ്റ്റ് ബംഗാള്‍ ജയ്ദപ്പാര സോമാരു അധികാരിയുടെ മകന്‍ ബിസാദു അധികാരിയാണ് (28) ആണ് മരിച്ചത്. തിങ്കളാഴ്ച്ച പെരിന്തല്‍മണ്ണ നഗരസഭയുടെ പഴയ ബസ് സ്റ്റാന്റിനടുത്തുള്ള മൂന്നു നില കെട്ടിടത്തിലാണ് സംഭവം.
ദേശാഭിമാനി എഡിറ്റോറിയൽ: ജനം തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്ന് ലതികാ സുഭാഷ്
പെരിന്തല്‍മണ്ണയിലെ ബസ് സ്റ്റാന്റ് നിര്‍മ്മാണത്തിനായി എത്തിയ 22 അംഗ സംഘത്തില്‍ ഒരാളാണ് മരിച്ച ബിസാദു. ഉച്ചക്ക് 12 മണിക്ക് ഇയാള്‍ സുഹൃത്തുള്‍ക്കൊപ്പം കെട്ടിടത്തിന്റെ ടെറസിലിരുന്നു മദ്യപിച്ചിരുന്നു. ഇതേ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സംഘം താമസിച്ചു വരുന്നത്. നാലു മണിയായിട്ടും ബിസാദുവിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയെ തെരച്ചിലില്‍ പുലര്‍ച്ചെ ഒരു മണിയോടെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പെരിന്തല്‍മണ്ണ എസ്ഐപിഎസ് സോമന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഷുകൊവല അധികാരിയാണ് മരിച്ച യുവാവിന്റെ മാതാവ്. ഭാര്യ: ആരൊതി, മക്കള്‍ റോബി, ഋതിക.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ