'മലപ്പുറത്ത് ബിജെപി വൻ മുന്നേറ്റമുണ്ടാക്കും', ആര് ഭരിക്കണം എന്ന് ബിജെപി തീരുമാനിക്കുമെന്ന് കെ സുരേന്ദ്രൻ
മലപ്പുറം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇക്കുറി ബിജെപിക്ക് വലിയ പ്രതീക്ഷകളാണ് ഉളളത്. ആദ്യമായി ഒരു നിയമസഭാ സീറ്റ് നല്‍കിയ തിരുവനന്തപുരം ജില്ലയിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മലപ്പുറം ബിജെപിക്ക് വലിയ വേരോട്ടമില്ലെങ്കിലും ചിലയിടത്ത് ഇക്കുറി ഭരണമടക്കം പിടിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.

ബിജെപിക്ക് വലിയ പ്രതീക്ഷ
മലപ്പുറത്ത് ബിജെപിക്ക് വലിയ പ്രതീക്ഷകളുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ജില്ലയില്‍ ചിലയിടത്ത് ബിജെപി ഭരണം പിടിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മലപ്പുറത്ത് തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആര് ഭരിക്കണം എന്നത് പലയിടത്തും തീരുമാനിക്കുന്നത് ബിജെപി ആയിരിക്കുമെന്നും കെ സുരേന്ദ്രന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കൂട്ടുകെട്ട് വര്‍ഗീയ ശക്തികളുമായി
മലപ്പുറത്ത് യുഡിഎഫിന്റെ കൂട്ടുകെട്ട് വര്‍ഗീയ ശക്തികളുമായിട്ടാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. ഈ കൂട്ടുകെട്ടിനോട് വിയോജിപ്പുളള നിരവധി ആളുകള്‍ മലപ്പുറം ജില്ലയില്‍ ഉണ്ടെന്ന് സുരേന്ദ്രന്‍ പറയുന്നു. എല്‍ഡിഎഫിനെതിരെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ ജനവികാരം ഉയര്‍ന്നിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപിക്ക് കൂടുതലായി ലഭിക്കും
ഈ രണ്ട് കാരണങ്ങള്‍ കൊണ്ടും എല്‍ഡിഎഫിനും യുഡിഎഫിനും എതിരെ ഉളള വോട്ടുകള്‍ മലപ്പുറത്ത് ഇത്തവണ ബിജെപിക്ക് കൂടുതലായി ലഭിക്കുമെന്നും കെ സുരേന്ദ്രന്‍ അവകാശപ്പെട്ടു. ബിഡിജെഎസ് മുന്നണിയുടെ ഭാഗമായത് ഗുണം ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പിന്നോക്ക വിഭാഗക്കാരുടെ കൂടുതല്‍ പിന്തുണ ഇക്കുറി ലഭിക്കും.

സിപിഎമ്മുമായി രഹസ്യ ധാരണ
ബിജെപിയും സിപിഎമ്മും മലപ്പുറത്തും കണ്ണൂരും ഒത്തുകളിക്കുന്നു എന്നാണ് കെപിസിസി അധ്യക്ഷന്‍ ആരോപിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിനാണ് സിപിഎമ്മുമായി രഹസ്യ ധാരണ ഉളളതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ഇത്തവണ തിരുവനന്തപുരത്ത് അടക്കം ഒരു വിധത്തിലുളള നീക്കുപോക്കും വേണ്ടെന്ന് കീഴ്ഘടകങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ആര്‍ക്കും പ്രത്യേകമായ വിവേചനം ഇല്ല
ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രരായ സ്ഥാനാര്‍ത്ഥികളുമായിട്ട് പോലും ബിജെപി ധാരണ ഉണ്ടാക്കിയില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. മലപ്പുറത്തോട് ആര്‍ക്കും പ്രത്യേകമായ വിവേചനം ഇല്ലെന്നും എന്നാല്‍ ചില തീവ്രവാദ വര്‍ഗീയ കക്ഷികള്‍ മലപ്പുറം കേന്ദ്രമാക്കിയുളള പ്രവര്‍ത്തനങ്ങളെ കുറിച്ച് മിണ്ടാതിരിക്കാനാകില്ല. മലപ്പുറത്തെ പല നിയമസഭാ മണ്ഡലങ്ങളിലും ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.