Get Updates
Get notified of breaking news, exclusive insights, and must-see stories!

ശക്തമായമഴയില്‍ വീടുനുചുറ്റം വെള്ളക്കെട്ട്: ആശുപത്രിയില്‍ പോകാനാവാതെ താനൂരില്‍ വൃദ്ധ മരിച്ചു

മലപ്പുറം: ശക്തമായ മഴയെ തുടര്‍ന്ന് വീടുനുചുറ്റമുള്ള വെള്ളക്കെട്ട് കാരണം ആശുപത്രിയില്‍ പോകാന്‍ കഴിയാത്തതിനാല്‍ താനൂരില്‍ കിടപ്പിലായിരുന്ന വയോധിക മരിച്ചു. നന്നമ്പ്ര പാണ്ടിമുറ്റം ഒറ്റത്തെങ്ങ് കോളനി നിവാസി പാണ്ടികശാലകത്ത് കദിയുമ്മ(75)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പെയ്ത കനത്ത മഴയില്‍ ഒറ്റത്തെങ്ങ് കോളനിയിലെ പതിനഞ്ചോളം വീടുകള്‍ വെള്ളത്തിനടിയിലായിരുന്നു.

പകല്‍ ആശുപത്രിയില്‍ പോകാനിരിക്കെയായിരുന്നു. മുറ്റത്ത് ഒരാളുടെ അരയോളം വെള്ളം കയറിയതു കാരണം ആശുപത്രിയില്‍ പോകാന്‍ കഴിഞ്ഞില്ല. വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. മരണമറിഞ്ഞെത്തിയ നാട്ടുകാര്‍ വെള്ളക്കെട്ടിന് കാരണമായ മതില്‍ പൊളിച്ചു നീക്കി. മക്കള്‍: മുഹമ്മദ് കുട്ടി, മറിയം, ഐശാ ബീവി.മരുമക്കള്‍: സഫിയ, ഹനീഫ

kadiyumma

വെള്ളപ്പൊക്ക ഭീഷണി


കാലവര്‍ഷം ജില്ലയിലും ശക്തി പ്രാപിച്ചതോടെ കടലുണ്ടി പുഴ നിറഞ്ഞൊഴുകാന്‍ തുടങ്ങി - പുഴയുടെ തീരത്തിലും ബന്ധപ്പെട്ട താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വേങ്ങര പഞ്ചായത്തിലെ കൂരിയാട് പറമ്പുഴ, മാതാട് പ്രദേശങ്ങളിലുള്ളവരാണ് ഇപ്പോള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. പനമ്പുഴ ഭാഗത്ത് കെ.ടി.അബ്ദുറഹിമാന്‍, സെയ്തലവി തോട്ടത്തില്‍, മുഹമ്മദ് പുളിയന്‍ കുന്നന്‍, കദീജ വൈദ്യക്കാരന്‍, സുബ്രമണ്യന്‍ എട്ടുവീട്ടില്‍, വാസു എട്ടുവീട്ടില്‍, പ്രസാദ് കിഴക്കേപുരക്കല്‍ എന്നിവരാണ് ഇപ്പോള്‍ ബന്ധുവീടുകളിലേക്ക് താമസം മാറിയിട്ടുള്ളത്.മഴ ഇതേ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടതായി വരും, മാതാട് മേഖലയില്‍ നിരവധി കുടുംബങ്ങളാണ് ആശങ്കയോടെ കഴിയുന്നത്.


മലയോരം ഭീതിയില്‍


മഴ ശക്തമായതോടെ മലയോര മേഖല ഭീതിയിലാണ് , തൊട്ടടുത്ത പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടലുണ്ടായതോടെ ഇവിടേക്കും സാധ്യതയുണ്ടന്ന നിഗമനത്തിലാണ് നാട്ടുകാര്‍ ഉറങ്ങാട്ടിരി പഞ്ചായത്തിലെ കക്കാടം പൊയില്‍ അഗമ്പാടം റോഡ് മണ്ണിടിഞ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ് തേരട്ടമ്മല്‍ മൈതാനവും സമീപമുള്ള റോഡും വെള്ളത്തിനടിയിലാണ് എടവണ്ണ പഞ്ചായത്തിലെ പടിഞ്ഞാറേ ചാത്തല്ലൂരില്‍ ഉരുള്‍ പൊട്ടിയതിനെത്തുടര്‍ന്നു വന്‍നാശനഷ്ടങ്ങളുണ്ടായി അവിടെ റോഡില്‍ മണ്ണിടിഞ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+