മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്തും, പൊന്നാനിയിലും ലീഗിന്റേയും സിപിഎമ്മിന്റേയും പ്രചരണ പരിപാടികള്‍ തകൃതിയായി

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്തും, പൊന്നാനിയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ മുസ്ലിംലീഗിന്റേയും സിപിഎമ്മിന്റേയും തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ക്ക് ചൂട് പിടിച്ചു. തങ്ങള്‍ക്ക് ആകെയുള്ള രണ്ടു സീറ്റുകളില്‍ വന്‍ഭൂരിപക്ഷം പ്രതിക്ഷിച്ച് ലീഗും യുഡിഎഫും പ്രചരണം നടത്തുമ്പോള്‍ പ്രചരണ പരിപാടികളിലുടെ ജനശ്രദ്ധപിടിച്ചുപറ്റാനാണ് ആദ്യഘട്ടത്തില്‍ സിപിഎം ശ്രമിക്കുന്നത്.

<strong>വടകരയുമില്ല കോഴിക്കോടുമില്ല; അതൃപ്തി മറനീക്കി ജനതാദള്‍, മുഖ്യമന്ത്രിയുടെ ഉറപ്പു പാലിക്കപ്പെട്ടില്ലെന്ന് എല്‍ജെഡി</strong>വടകരയുമില്ല കോഴിക്കോടുമില്ല; അതൃപ്തി മറനീക്കി ജനതാദള്‍, മുഖ്യമന്ത്രിയുടെ ഉറപ്പു പാലിക്കപ്പെട്ടില്ലെന്ന് എല്‍ജെഡി

സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ചുമരെഴുത്തും, പോസ്റ്ററുകളും കൊണ്ടുതെരുവോരങ്ങള്‍ നിറക്കാനുള്ള ഓട്ടത്തിലാണ് പ്രവര്‍ത്തകര്‍. പൊന്നാനി മണ്ഡലത്തില്‍ ഇടി മുഹമ്മദ് ബഷീറിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ താനൂരില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍പ്രകടനം നടത്തി, ഹാര്‍ബര്‍ പരിസരത്ത് നിന്നും പുറപ്പെട്ട പ്രകടനം താനൂരില്‍ സമാപിച്ചു.

Malappuram election work

കഴിഞ്ഞ പത്ത് വര്‍ഷം തുടര്‍ച്ചയായി എംപിയാണ്, പ്രകടനത്തിന് ഡിസിസി സെക്രട്ടറി ഒ രാജ ന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് വൈ.പി ലത്തീഫ് ,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് വിപി ശശികുമാര്‍ ,മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം.പി.അഷറഫ്, മുസ്ലിം ലീഗ് മുന്‍സിപ്പല്‍ പ്രസിഡണ്ട് ടി.പി.എം.അബ്ദുല്‍ കരിം, അഡ്വ: കെ.പി.സൈയതലവി, സി. മുഹമ്മദ് അഷറഫ്, ഇ .പി .കുഞ്ഞാവ ,ടി.വി.അഷറഫ്, കോട്ടില്‍ അബ്ദുറഹിമാന്‍, സി.കെ.എം.ബഷീര്‍, എ.പി.സൈയതലവി, റഷീദ്. മോര്യ, നിസാം ഒട്ടും പ്പുറം, പ്രസംഗിച്ചു.

പൊ്ന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വറിന്റെ ആദ്യകണ്‍വെന്‍ഷന്‍ താനൂരില്‍ നടന്നു. ഡിവൈഎഫ്‌ഐ യൂത്ത് ബൂത്ത് കണ്‍വീനര്‍മാരുടെ താനൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ കോ-ഓപ്പറേറ്റീവ് കോളേജില്‍ നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് മനുവിശ്വനാഥ് അധ്യക്ഷനായി. പൊന്നാനി ലോക്‌സഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍, വി അബ്ദുറഹിമാന്‍ എംഎല്‍എ, സിപിഐ എം മണ്ഡലം സെക്രട്ടറി വി അബ്ദുറസാഖ് എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്‌ഐ മണ്ഡലം സെക്രട്ടറി കെ വി എ കാദര്‍ സ്വാഗതവും, പി വിനേശന്‍ നന്ദിയും പറഞ്ഞു

മലപ്പുറത്തെയും പൊ്ന്നാനിയിലേയും സ്ഥാനാര്‍ഥികളെ പരിചയപ്പെടാം

പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ് മലപ്പുറം സ്ഥാനാര്‍ത്ഥി)

മലപ്പുറം ജില്ലയിലെ ഊരകത്ത് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജി - കെ.പി. ഫാത്തിമ കുട്ടി ദമ്പതികളുടെ മകനായി 1951 ജനുവരി ആറിന് ജനനം(68 വയസ്സ്). ബി.കോം ബിരുദവും ബിസിനസ് മാനേജ്മെന്റില്‍ പി.ജി ഡിപ്ലോമയും നേടി. മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ തുടക്കം. പിന്നീട് എം.എസ്.എഫ് സംസ്ഥാന ട്രഷററും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമായി. ദേശീയ ട്രഷററായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ദേശീയ ജനറല്‍ സെക്രട്ടറിയുമായി.

27ാം വയസ്സില്‍ മലപ്പുറം നഗരസഭാ ചെയര്‍മാന്‍ (1980). 1982ല്‍ മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ നിന്നും ആദ്യമായി അസംബ്ലിയിലേക്ക്. 1987ല്‍ മലപ്പുറത്ത് നിന്നും 1991,1996, 2001ലും കുറ്റിപ്പുറത്ത് നിന്നും വിജയിച്ചു. 2006ല്‍ കുറ്റിപ്പുറത്ത് മന്ത്രി കെ.ടി. ജലീലിനോട് പരാജയപ്പെട്ടു. 2011, 2016ലും വേങ്ങരയില്‍ നിന്നുമായി ഏഴ് തവണ അസംബ്ലി തിരഞ്ഞെടുപ്പില്‍ വിജയം.

കരുണാകരന്‍ മന്ത്രിസഭയില്‍ (1991-1995) ആദ്യമായി വ്യവസായ മന്ത്രിയായി. നാല് മന്ത്രിസഭകളില്‍ വ്യവസായ വകുപ്പ് മന്ത്രിയായി. മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായിരിക്കെ ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2017ലെ ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിന്റെ പ്രതിനിധിയായി. വേങ്ങര കാരാത്തോട് താമസം. ഭാര്യ: കെ.എം. കുല്‍സു. മക്കള്‍: ലസിത, ആഷിഖ്. മരുമക്കള്‍: സുല്‍ഫിക്, താനിയ.

ഇ.ടി. മുഹമ്മദ് ബഷീര്‍ (മുസ്ലിം ലീഗ് പൊന്നാനി സ്ഥാനാര്‍ത്ഥി)

73കാരനായ ഇ.ടി എം.എസ്.എഫ്. പ്രവര്‍ത്തകനായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 1966 മുതല്‍ മാവൂര്‍ എസ്.ടി.യു ജനറല്‍ സെക്രട്ടറി. മുസ്ലിം യൂത്ത് ലീഗ് സ്ഥാപക നേതാക്കളില്‍ പ്രമുഖന്‍. എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായിരുന്ന ഇ.ടിയിപ്പോള്‍ അഖിലേന്ത്യാ സെക്രട്ടറിയാണ്. 14 തിരഞ്ഞെടുപ്പ് മത്സരങ്ങള്‍ നേരിട്ടു. 1977 തിരുവമ്പാടിയില്‍ കന്നിയങ്കത്തില്‍ പരാജയപ്പെട്ടു. 1983 പെരിങ്ങളത്ത് നിന്നും ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചു. 1991 തിരൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയായി. 1996ലും 2001ലും തിരൂരില്‍ നിന്ന് വിജയിച്ചു. 2003ല്‍ വിദ്യാഭ്യാസ മന്ത്രിയായി. 2009ലും 2014ലും പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആഭ്യന്തരം, നിയമം, നീതിന്യായം തുടങ്ങി വിവിധ പാര്‍ലമെന്ററി സബ് കമ്മിറ്റികളില്‍ അംഗമായി. കേന്ദ്ര ഹജ്ജ് കമ്മിറ്റി, കേന്ദ്ര വഖഫ് ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങള്‍ വഹിച്ചു. ജീവകാരുണ്യ പ്രസ്ഥാനമായ തിരുവനന്തപുരം സി.എച്ച് സെന്ററിന്റെ പ്രസിഡന്റാണ്. ഭാര്യ: കട്ടയാട്ട് റുക്കിയ (മുന്‍ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്). മക്കള്‍: ഇ.ടി. ഫിറോസ്, ശുഹൈബ്, സമീന നജീബ്, മുനീബ്.

പി.വി. അന്‍വര്‍ (പെന്നാനിയിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി)

ഏറനാട്ടിലെ പരമ്പരാഗത കോണ്‍ഗ്രസ് കുടുംബാംഗമാണ് വ്യവസായിയും 53കാരനായ പി.വി.അന്‍വര്‍. എ.ഐ.സി.സി അംഗവും ദീര്‍ഘകാലം എടവണ്ണ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പിതാവ് പി.വി.ഷൗക്കത്തലി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ പി.വി.അന്‍വര്‍ 1984- 88 കാലയളവില്‍ മമ്പാട് എം.ഇ.എസ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയും യൂണിയന്‍ ചെയര്‍മാനും കെ.എസ്.യു (എസ്) സംസ്ഥാന സെക്രട്ടറിയുമായി. 1989ല്‍ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും സാംസ്‌കാരിക സംഘടനയായ നെഹ്രു യുവദര്‍ശന്റെ സംസ്ഥാന സെക്രട്ടറിമായി. 2005ല്‍ ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായി.

2011ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാടില്‍ നിന്നും ലീഗിലെ പി.കെ. ബഷീറിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് രണ്ടാംസ്ഥാനത്തെത്തി. ഇടതുപക്ഷത്തിനായി മത്സരിച്ച സി.പി.ഐ സ്ഥാനാര്‍ത്ഥിക്ക് 2,700 വോട്ട് മാത്രം ലഭിച്ചത് ഏറെ വിവാദങ്ങളുണ്ടാക്കി. 2014 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാടില്‍ സ്വതന്ത്രനായി മത്സരിച്ചു. 2016ല്‍ ഇടത് സ്വതന്ത്രനായ അന്‍വര്‍ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിച്ചു. പി.വി.ആര്‍ ഡെവലപ്പേഴ്‌സ് ആന്റ് കണ്‍സ്ട്രക്ഷന്‍ മേധാവിയും പി.വി ഷൗക്കത്തലി ആന്റ് മറിയുമ്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാനുമാണ്. വിവാഹിതനും നാലുമക്കളുടെ പിതാവുമാണ്.

വി.പി. സാനു ( എല്‍.ഡി.എഫ് മലപ്പുറം സ്ഥാനാര്‍ത്ഥി)

സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവും മുതിര്‍ന്ന നേതാവുമായ വി.പി. സക്കരിയയുടെ മകനും മുപ്പതുകാരനുമായ വി.പി. സാനു ബാലസംഘത്തിലൂടെയാണ് തുടക്കം കുറിച്ചത്. ബാലസംഘം വളാഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, ഏരിയ പ്രസിഡന്റ്, 2006ല്‍ ജില്ലാ സെക്രട്ടറി പദങ്ങള്‍ക്ക് ശേഷം കുറ്റിപ്പുറം ഗവ.ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് എസ്.എഫ്.ഐയിലെത്തുന്നത്. തൊട്ടുപിന്നാലെ യൂണിറ്റ്, ഏരിയ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. 2011ല്‍ മലപ്പുറം ജില്ലാ സെക്രട്ടറിയായി. കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ മുന്‍നിര നായകനായി. 2013ല്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ സംസ്ഥാന പ്രസിഡന്റായി. 2016 ജനുവരിയില്‍ എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡന്റുമായി. രാജ്യത്തെ വിവിധ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വമേകി. മികച്ച പ്രാസംഗികനാണ്. 2018 നവംബര്‍ രണ്ടിന് വീണ്ടും ദേശീയ പ്രസിഡന്റ് സ്ഥാനം തേടിയെത്തി.1991ല്‍ കുറ്റിപ്പുറം നിയോജകമണ്ഡലത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയോട് പരാജയപ്പെട്ടയാളാണ് സാനുവിന്റെ പിതാവ് സക്കറിയ. വളാഞ്ചേരി സ്വദേശിയും അവിവാഹിതനുമാണ്.

Malappuram
English summary
Lok sabha elections 2019 campaign in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X