Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലവിളി മുദ്രാവാക്യം; എടക്കര പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച്, ഡിവൈഎഫ്‌ഐയില്‍ അച്ചടക്ക നടപടി

നിലമ്പൂര്‍: മൂത്തേടത്ത് കൊലവിളി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടക്കര പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതിനിടെ പ്രകടനത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ ഡിവൈഎഫ്‌ഐ അച്ചടക്ക നടപടി സ്വീകരിച്ചു. മൂത്തേടം മേഖല സെക്രട്ടറി പികെ ഷഫീഖിനെ എല്ലാ ചുമതലയില്‍ നിന്നും നീക്കി. പ്രകടനത്തില്‍ പങ്കെടുത്തവരെ തള്ളി ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം രംഗത്തുവന്നു. വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ സെക്രട്ടറി പികെ മുബഷിര്‍ അറിയിച്ചു.

D

പോലീസ് നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് പരാതി നല്‍കിയിട്ടുണ്ട്. കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൊലവിളി മുദ്രാവാക്യവുമായി നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തവരെ പാര്‍ട്ടി പുറത്താക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കൊലവിളി പ്രകടനം ഗൗരവമായി തന്നെ എടുക്കുന്നു. സംഭവത്തില്‍ സിപിഎം മറുപടി പറയണം. സംസ്ഥാന തലത്തിലുള്ള മുദ്രാവാക്യമായി അത് മാറാതാരിക്കാന്‍ സിപിഎം ശ്രദ്ധിക്കണം. ഭീഷണി മുഴക്കിയവര്‍ക്കെതിരെ നിയമനടപടി തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Recommended Video

cmsvideo
    അടപടലം തേഞ്ഞൊട്ടിയ മുല്ലപ്പള്ളി രാമചന്ദ്രൻ | Oneindia Malayalam

    പ്രാദേശിക തര്‍ക്ക വിഷയത്തിലാണ് ഡിവൈഎഫ്‌ഐ കഴിഞ്ഞ ദിവസം പ്രകടനം നടത്തിയത്. ചെറുവള്ളി അന്‍വര്‍ എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. പ്രകടനത്തിലെ മുദ്രാവാക്യം വിളി ഏറെ പ്രകോപനപരമായിരുന്നു. അരിയില്‍ ഷുക്കൂറിനെ അരിഞ്ഞുവീഴ്ചത്തിയ പോലെ ഇല്ലാതാക്കും എന്നായിരുന്നു ഭീഷണി. ഇതോടെ സംസ്ഥാനതലത്തില്‍ വിവാദമായ സംഭവമായി മാറി. പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐക്ക് പങ്കുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് മുദ്രാവാക്യമെന്ന് ലീഗ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+