മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിപ്പൂരിനോടുള്ള അവഗണന: പ്രതിഷേധിക്കാന്‍ എല്ലാവരും, എല്‍ഡിഎഫ് എയര്‍പോര്‍ട്ട് മാര്‍ച്ച് 13ന്

  • By Desk
Google Oneindia Malayalam News

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് പറഞ്ഞ വലിയ വിമാന സര്‍വീസ് അന്തമായി നീണ്ടുപോകുന്നതിലും വിമാനത്താവളത്തോടുള്ള അവഗണനയിലും പ്രതിഷേധിക്കാന്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത്. കഴിഞ്ഞ ദിവസം മുസ്ലിംലീഗിന്റേയും യൂത്ത്‌ ലീഗിന്റേയും നേതൃത്വത്തില്‍ നടന്ന സമര പരമ്പരകള്‍ക്ക് പിന്നാലെ ഓഗസ്റ്റ് 13 ന് എല്‍.ഡി.എഫും സമര രംഗത്തിറങ്ങി.

കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോട് കേന്ദ്ര സര്‍ക്കാറും ഉദ്യോഗസ്ഥ ലോബിയം കാണിക്കുന്ന അവഗണനക്കെതിരെ ആഗസ്റ്റ് 13 ന് രാവിലെ 10 മണിക്ക് ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ എയര്‍പോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തും. മലപ്പുറം , കോഴിക്കോട് ജില്ലകളിലെ ഇടതുമുന്നണി പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുക. കരിപ്പൂര്‍ വിമാനതാവളത്തിലേക്കുളള വലിയ എയര്‍ക്രാഫ്റ്റുകളുടെ സര്‍വീസ് നിര്‍ത്തിവെച്ചതോടെ കരിപ്പൂര്‍ വിമാനതാവളത്തിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ മറ്റ് വിമാനതാവളങ്ങളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. കരിപ്പൂരില്‍ വലിയ വിമാനമിറക്കാന്‍ എയര്‍ഇന്ത്യപോലും അപേക്ഷിച്ചില്ല എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഉന്നതതല നീക്കമാണോ ഇതിന് പിന്നിലെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെയാണ് മാര്‍ച്ച് നടത്തുന്നതെന്ന് എല്‍.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.

 സമര പകല്‍ നടത്തി വെല്‍ഫെയര്‍പാര്‍ട്ടി

സമര പകല്‍ നടത്തി വെല്‍ഫെയര്‍പാര്‍ട്ടി

കരിപ്പൂര്‍ എയര്‍പോര്‍ട്ടി നോടുള്ള അധികാരികളുടെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വത്തില്‍ സമര പകല്‍ നടത്തി. റണ്‍വേ വികസനത്തിനായി നിര്‍ത്തിവച്ച 2015 മാര്‍ച്ചിലെ സ്റ്റാറ്റസ്‌കോ പുനസ്ഥാപിക്കുക. വൈഡ് ബോഡി വിമാന സര്‍വീസുകള്‍ക്ക് ഉടന്‍ അനുമതി നല്‍കുക. നിര്‍ത്തിവെച്ച ഹജ്ജ് എംബാര്‍ക്കേഷന്‍ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമര പകല്‍ നടത്തിയത്. രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം ആറുമണി വരെ നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ റസാഖ് പാലേരി, ഇസി ആയിശ, സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി മിര്‍സാദ് റഹ്മാന്‍, ജില്ലാ പ്രസിഡണ്ട് നാസര്‍ കീഴുപറമ്പ് ജില്ലാ ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

 ഹജ്ജ് എംബാര്‍ക്കേഷന്‍ തിരികെ ലഭിക്കാന്‍ കൂടി എസ്.വൈ.എസ് സമര രംഗത്തേക്ക് !!

ഹജ്ജ് എംബാര്‍ക്കേഷന്‍ തിരികെ ലഭിക്കാന്‍ കൂടി എസ്.വൈ.എസ് സമര രംഗത്തേക്ക് !!

കരിപ്പൂര്‍ വിമാനത്താവളത്തിനെതിരേ നടക്കുന്ന ഗൂഢാലോചനക്കെതിരെ പോയ വര്‍ഷം എസ് വൈ എസ് നടത്തിയ സമരം ഐതിഹാസികമായിരുന്നെന്നും, ഹജ്ജ് എംബാര്‍ക്കേഷന്‍ കൂടി കരിപ്പൂരിന് തിരികെ ലഭിക്കാന്‍ എസ്.വൈ.എസ് കര്‍മ്മ ഭടന്‍മാര്‍ സമര ഭൂമിയിലിറങ്ങണമെന്നും മലബാര്‍ ഡവലപ്മെന്റ് ഫോറം പ്രസിഡണ്ട് കെ.എം ബശീര്‍ പറഞ്ഞു.
കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോടുള്ള നീതി നിഷേധത്തിനെതിരെ നിരന്തരം സമര രംഗത്തു നിലയുറപ്പിച്ച് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡവലപ്മെന്റ് ഫോറത്തിനുള്ള മെമന്റോ സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി കെ എം ബശീറിന് സമ്മാനിച്ചു. എസ് വൈ എസ് ജില്ലാ കമ്മറ്റിയും മഅദിനും സംയുക്തമായാണ് എംഡിഎഫിന് ആദരം നല്‍കിയത്.
കരിപ്പൂര് വിമാനത്താവളത്തിനെതിരെ ഗൂഢാലോചന നടത്തിയ ശക്തികള്‍ക്കെതിരെ 2015 മുതല്‍ പോരാട്ടം നടത്തി വരുന്ന സംഘടനയാണ്. മലബാര്‍ ഡവലപ്മെന്റ് ഫോറം. റണ്‍വേ വികസനം പൂര്‍ത്തിയായിട്ടും കോഡ്- ഇ വിമാനങ്ങള്‍ കരിപ്പൂരിന് അനുവദിക്കാന്‍ കൂട്ടാക്കാതെ വെച്ച് താമസിപ്പിക്കുന്ന ഉദ്യോഗസ്ഥ ഗൂഢാലോചന കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്റെ ശ്രദ്ധയില്‍ പെടുത്തിയത് എംഡിഎഫ് പ്രസിഡണ്ട് കെ.എം ബശീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി പെട്ടന്ന് ശരിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 13 നാണ് അവര്‍ ഡല്‍ഹിയില്‍ വെച്ച് മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയത്.

കരിപ്പൂരിനോടുള്ള അവഗണന അവസാനിപ്പിക്കണം. എം.എസ്.എസ്

കരിപ്പൂരിനോടുള്ള അവഗണന അവസാനിപ്പിക്കണം. എം.എസ്.എസ്

കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിനോടുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് എം.എസ് എസ്. യൂത്ത് വിംഗ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എയര്‍പോര്‍ട്ടില്‍ ഇടത്തരം വലിയ വിമാനങ്ങള്‍ ഇറക്കാനും ഹജ്ജ് സര്‍വീസ് ഇവിടെ നിന്നാരംഭിക്കാനും വ്യോമയാന മന്ത്രാലയം അനുമതി നല്കണമെന്നും ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ല അഭിമുഖീകരിക്കുന്ന ഈ പ്രശ്‌നം അടിയന്തിരമായി സംസ്ഥാന സര്‍ക്കാറും ജില്ലയിലെ ജനപ്രതിനിധികളും കേന്ദ്ര സര്‍ക്കാറിന്റെ വിവിധ മന്ത്രാലയങ്ങളില്‍ സമ്മര്‍ദ്ധം ചെലുത്തി പരിഹരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ജലീല്‍ വൈരങ്കോട്, ഹാരിസ്.എം.പി, താജുദീന്‍ പി.വി,മുജീബ് റഹ്മാന്‍.കെ തുടങ്ങിയവര്‍ സംസാരിച്ചു .

അവഗണന പ്രതിഷേധാര്‍ഹം: പി.സി ജോര്‍ജ്

അവഗണന പ്രതിഷേധാര്‍ഹം: പി.സി ജോര്‍ജ്

കരിപ്പൂര്‍ വിമാനത്താവളത്തോട് കാണിക്കുന്ന അവഗണന പ്രതിഷേധാര്‍ഹമാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ.
ഇന്റര്‍ നാഷണല്‍ വിമാനങ്ങളിറങ്ങുന്ന വിമാനത്താവളമായി കരിപ്പൂരിനെ മാറ്റണം. ഏറെ പ്രവാസികള്‍ അടക്കമുള്ള മലബാറുകാരുടെ ഏറെ ആശ്വാസ കേന്ദ്രമായ കരിപ്പൂരിനെ അവഗണിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കരിപ്പൂരിലേക്ക് ശ്രദ്ധവരണം: ആള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക്

കരിപ്പൂരിലേക്ക് ശ്രദ്ധവരണം: ആള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക്

കരിപ്പൂര്‍ വിമാനത്താവളത്തോടും മലപ്പുറം ജില്ലയിലെ റെയില്‍വേ വികസനത്തോടുമുള്ള കേന്ദ്ര സര്‍ക്കാറിന്റെയും വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാന സര്‍ക്കാറിന്റെയും ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കരിപ്പൂരിലേക്ക് അധികൃതരുടെ ശ്രദ്ധവരണമെന്നും അദ്ദേഹം പറഞ്ഞു.

 നിരന്തര ജനകീയ പ്രക്ഷോഭങ്ങള്‍ അനിവാര്യമാണെന്ന് കേരള ഹജ്ജ് വെല്‍ഫെയര്‍ അസോസിയേഷന്‍

നിരന്തര ജനകീയ പ്രക്ഷോഭങ്ങള്‍ അനിവാര്യമാണെന്ന് കേരള ഹജ്ജ് വെല്‍ഫെയര്‍ അസോസിയേഷന്‍

കരിപ്പൂരില്‍ സുഗമമായി പ്രവര്‍ത്തിച്ച ഹജ്ജ് എമ്പാര്‍ക്കേഷന്‍ തിരിച്ചു കൊണ്ടുവരുന്നതിന് നിരന്തര ജനകീയ പ്രക്ഷോഭങ്ങള്‍ അനിവാര്യമാണെന്ന് കേരള ഹജ്ജ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് ഹജ്ജ് ക്യാമ്പ് അവിടെ നിലനിറുത്തുന്നത്. ഇതിന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളും സിവില്‍ എഴിയേഷന്‍ വകുപ്പും ഒത്താശകേയുന്നു. ഹജ്ജ് യാത്രികരില്‍ ഭൂരിഭാഗവും മലബാറില്‍ നിന്നാണെങ്കിലും രാഷ്ട്രീയ, വ്യവസായ രംഗത്തെ പ്രമുഖരുടെ ഒത്തുകളി മൂലം കരിപ്പൂര്‍ തഴയപ്പെടുകയാണ്. സംസ്ഥാനത്ത് നിന്ന് ഇത്തവണ 11സ871 പേര്‍ ഹജ്ജിന് പോവുമ്പോള്‍ ഇതില്‍ 9,906 പേരും മലബാറില്‍ നിന്നാണ്. ഹജ്ജ് യാത്രികരില്‍ ഭൂരിഭാഗം പേരും 70 വയസ്സിന് മുകളിലുള്ളവരാണെന്നതിനാല്‍ പലവിധ അസുഖങ്ങളും ഇവരെ വേട്ടയാടുന്നുണ്ട്. കരിപ്പൂരില്‍ കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച ഹജ്ജ് ഹൗസിനെ അടക്കം നോക്കുകുത്തിയാക്കിയാണ് കൊച്ചിലോബിയുടെ പ്രവര്‍ത്തനം. റണ്‍വേ റീ കാര്‍പ്പറ്റിംഗിന്റെ പേരില്‍ കൊച്ചിയിലേക്ക് മാറ്റിയ സര്‍വീസ് അറ്റകുറ്റപണികള്‍ കഴിഞ്ഞിട്ടും തിരിച്ചുകൊണ്ടുവരുന്നില്ല. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കരിപ്പൂര്‍ സജ്ജമാണെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടും അനുമതി നല്‍കാതെ നീട്ടുക്കൊണ്ടുപോവുകയാണ്. അടുത്ത വര്‍ഷമെങ്കിലും കരിപ്പൂരിലേക്ക് ഹജ്ജ് ക്യാമ്പ് തിരിച്ചുകൊണ്ടുവരണം. ഇതിനായി ജനകീയ മുന്നേറ്റവും ശക്തമായ തുടര്‍പ്രക്ഷോഭങ്ങളുമുണ്ടാവണമെന്ന് ഭാരവാഹികളായ പറമ്പാടന്‍ അബ്ദുല്‍ കരീം, തറയിട്ടാല്‍ ഹസ്സന്‍ സഖാഫി, മംഗലം സന്‍ഫാരി, ഇ.കെ. അബ്ദുല്‍ മജീദ്, ഉമ്മര്‍ കരുവാംകല്ല് എന്നിവര്‍ അറിയിച്ചു.

ശത്രുത അവസാനിപ്പിക്കണം: മുനവ്വറലി തങ്ങള്‍

ശത്രുത അവസാനിപ്പിക്കണം: മുനവ്വറലി തങ്ങള്‍

മലബാറിന്റെ വികാ സത്തിന് ആക്കംകൂട്ടിയകരിപ്പൂര്‍ വിമാനത്താവളത്തിനോട്‌കേന്ദ്രം കാണിക്കുന്ന ശത്രുത മനോഭാ വം അവസാനിപ്പിക്കണമെന്ന് മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വ റലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഒരു പ്രദേശത്തിന്റെയും,ആയിര കണക്കിനായ ജനങ്ങളുടെയും പുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചഒരുസംവിധാനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതി നെതിരെകൂട്ടായിപ്രതികരിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

തടസ്സപ്പെടുത്തലുകള്‍ക്ക് പിന്നില്‍ മുതലാളിമാര്‍; ഐ.എന്‍.എല്‍

തടസ്സപ്പെടുത്തലുകള്‍ക്ക് പിന്നില്‍ മുതലാളിമാര്‍; ഐ.എന്‍.എല്‍

റണ്‍വെ നവീകരണത്തിന്റെ പേര് പറഞ്ഞ് 2015ല്‍ ആറ് മാസത്തേക്കെന്ന് പറഞ്ഞ് നോണ്‍ സ്റ്റോപ്പ് വിമാനങ്ങള്‍ക്ക് മേല്‍ നിയന്ത്രണം വരുത്തി തുടങ്ങിയതാണ് കരിപ്പൂര്‍ വിമാനതാവളത്തെ ഞെക്കി കൊല്ലാനുള്ള ആസൂത്രിത നീക്കം. ഇതിന് പിന്നില്‍ അന്നും ഇന്നും ചരട് വലിക്കുന്നത് സംസ്ഥാനത്തെ മറ്റു പൊതുമേഖലേതര വിമാനത്താവള കമ്പനിയില്‍ പണമിറക്കിയ മുതലാളിമാരും അവരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന അഴിമതിക്കാരായ ഉദ്ധ്യോഗസ്ഥരുമാണെന്ന് ഐ.എന്‍.എല്‍ മലപ്പുറം ജില്ല പ്രവര്‍ത്തക സമിതി കുറ്റപ്പെടുത്തി. ഓരോ മലബാറുകാരനും ഈ ഗൂഡാലോചനക്കെതിരെ ജാഗ്രതപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ല ഐ.എന്‍.എല്‍ ഓഫീസില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ജില്ല പ്രസിഡന്റ് സമദ് തയ്യില്‍ ആധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് പ്രഫ: എ.പി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് മുസ്തഫ, ജില്ല ജനറല്‍ സിക്രട്ടറി അഡ്വ: ഒ. കെ തങ്ങള്‍,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.പി അന്‍വര്‍ സാദത്ത്, ജില്ല ഭാരവാഹികളായ സാധു റസാഖ്, ഒ.എം.എ ജബ്ബാര്‍ ഹാജി, കെ.പി അബ്ദുഹാജി, കെ. മൊയ്തീന്‍കുട്ടി ഹാജി,കെ സലീം ഹാജി, സി.പി അബ്ദുല്‍ വഹാബ്, പ്രഫ: കെ.കെ മുഹമ്മദ്, കെ. അലവിക്കുട്ടി മാസ്റ്റര്‍, ഖാലിദ് മഞ്ചേരി, ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ അംഗങ്ങളായ ഷംസു കല്ലിങ്ങല്‍, പി.പി മുഹമ്മദലി മാസ്റ്റര്‍, സാലിഹ് മേടപ്പില്‍, വിവിധ മണ്ഡലം ഭാരവാഹികളായ അസീസ് കളപ്പാടന്‍, ടി. സൈത് മുഹമ്മദ്, ജാഫര്‍ മേടപ്പില്‍, അലവിക്കുട്ടി മങ്കട, കരീം മാസ്റ്റര്‍ മഞ്ചേരി, സക്കീര്‍ ഹുസൈന്‍, എന്‍.എം മഷ്ഹൂദ്,പുളിക്കല്‍ മൊയ്തീന്‍കുട്ടി, ഇ.കെ സമദ് ഹാജി, മൊയ്തു പൊന്നാന്നി, കെ. മൊയ്തീന്‍കുട്ടി വൈലത്തൂര്‍, എന്നിവര്‍ പ്രസംഗിച്ചു.

അവഗണന ലീഗിന്റെ പരാജയം. എസ്.ഡി.പി.ഐ

അവഗണന ലീഗിന്റെ പരാജയം. എസ്.ഡി.പി.ഐ

കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണയുടെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനാണെങ്കിലും മലപ്പുറം ജില്ല നേരിടുന്ന അവഗണനയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം മുസ്ലിം ലീഗിനാണെന്നും അത് മറച്ച് വെക്കാന്‍ വേണ്ടി ലീഗ് നടത്തുന്ന സമരങ്ങള്‍ പ്രഹസനമാണെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് പറഞ്ഞു. ജനപ്രതിനിധികള്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കാതെ സമരവുമായി തെരുവിലിറങ്ങുന്നത് ജനവഞ്ചനയാണ്. വീഴ്ച സമ്മതിച്ച് മുസ്ലിം ലീഗ് എംഎല്‍എമാരും എംപിമാരും മലപ്പുറം ജനതയോട് മാപ്പ് ചോദിക്കുകയാണ് വേണ്ടതെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജില്ലാപ്രസിഡണ്ട് സി പി എ ലത്തീഫ് , എ കെ അബ്ദുല്‍ മജീദ്, അഡ്വ.സാദിഖ് നടുത്തൊടി,എം പി മുസ്തഫ മാസ്റ്റര്‍, ടി എം ഷൗക്കത്ത്, അരീക്കന്‍ ബീരാന്‍കുട്ടി ,എ സൈദലവി ഹാജി ,പി ഹംസ, തുടങ്ങിയവര്‍ സംസാരിച്ചു.

ഹാജിമാരോടും ഹജ്ജ് ഹൌസിനോടുമുള്ള അവഗണന അവസാനിപ്പിക്കുക: എസ് എം എ

ഹാജിമാരോടും ഹജ്ജ് ഹൌസിനോടുമുള്ള അവഗണന അവസാനിപ്പിക്കുക: എസ് എം എ

മുസ്ലിം ഭൂരിപക്ഷമായ മലബാര്‍ മേഖലയില്‍ കേന്ദ്ര-സസംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടും നിരവധി ഹാജിമാരില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത സംഭാവനകളുമായി കോടിക്കണക്കിന് രൂപ ചെലവഴിച്ചുണ്ടാക്കിയ ഹജ്ജ് ഹൌസും ഏതു വിമാനങ്ങള്‍ക്കും ഇറങ്ങാന്‍ സൗകര്യമുണ്ടന്ന കേന്ദ്ര വ്യോമയാന മന്ത്രാലയം റിപ്പോര്‍ട്ട് നല്‍കിയതും നേരത്തെ 420 ഹാജിമാരുടെ വിമാനം സ്ഥിരമായി യാത്രനടത്തിയിരുന്നതുമായ കരിപ്പൂര്‍ വിമാനതാവളമുണ്ടായിട്ടും മലബാറില്‍ നിന്നുള്ള 92% വരുന്നതും 70 വയസ്സിനു മുകളില്‍ ഉള്ളതുമായ ഹാജിമാരെ കുതന്ത്രങ്ങള്‍ ഉപയോഗിച്ച് 2015 മുതല്‍ കൊച്ചിയിലേക്ക് കൊണ്ട് പോയതും ഇപ്പോഴും അത് തുടരുന്നതും ഹാജിമാരോട് ചെയ്യുന്ന കടുത്ത ക്രൂരതയും സമുദായത്തോട് ചെയ്യുന്ന കടുത്ത വഞ്ചനയുമാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഹജ്ജ് എമ്പാര്‍ക്കേഷന്‍ കരിപ്പൂരില്‍ പുനഃസ്ഥാപിച്ച് ഹാജിമാരെ ദുരിതത്തില്‍ നിന്ന് രക്ഷപ്പെടുത്തണമെന്നും എസ് എം ഇ മലപ്പുറം ഈസ്റ്റ് ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഹജ്ജ് ഹൌസ് അതിന്റെ ഉദ്ദേശലക്ഷ്യത്തിനായി മാത്രം നീക്കിവെക്കണമെന്നും സര്‍ക്കാരിനോടും ഈ ലക്ഷ്യത്തിന് വേണ്ടി എല്ലാവരും ശബ്ദിക്കണമെന്ന് സാമുദായ സംഘടനകളോടും ഈ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
കാരക്കുന്ന് അല്‍ഫലാഹ് ക്യാമ്പസില്‍ ചേര്‍ന്ന കൗണ്‍സില്‍ എസ് എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ. കെ എം എ റഹീം സാഹിബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എസ് എം എ സംസ്ഥാന സെക്രട്ടറി കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ഇ യഅഖൂബ് ഫൈസി, ജില്ലാ നേതാക്കളായ പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി, തറയിട്ടാല്‍ ഹസന്‍ സഖാഫി, അബ്ദുല്‍ ലത്തീഫ് മഖ്ദൂമി, അബ്ദുല്‍ അസീസ് ഹാജി പുളിക്കല്‍, ഹൈദര്‍ പാണ്ടിക്കാട്, യു ടി എം ഷമീര്‍ പുല്ലൂര്‍ സംബന്ധിച്ചു.

Malappuram
English summary
Malappuram Local News about avoidence facing karippur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X