വ്യാജകളവ് കേസ് ആരോപിച്ച് ഹൃദ്രോഗിയെ മര്‍ദിച്ച് കയ്യൊടിച്ചു: പോലീസിനെതിരെ വ്യാപാരി
മലപ്പുറം: വ്യാജകളവ് കേസ് ആരോപിച്ചു പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. ഇതുവരെ ഒരു പെറ്റി കേസില്‍പോലും പെടാത്ത ഹൃദ്രരോഗിയായ തന്നെ മര്‍ദിച്ചു കയ്യൊടിച്ചതായും കുഞ്ഞിമൂസ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. വ്യാജ കളവ് കേസ് ആരോപിച്ച് പോലിസ് പിടിച്ചുകൊണ്ടുപോവുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. കൊണ്ടോട്ടി മത്സ്യ മാക്കറ്റിലെ കച്ചവടക്കാരാനായ കൊണ്ടോട്ടി മേലങ്ങാടി വടക്കേകണ്ടി കുഞ്ഞിമൂസയാണു കൊണ്ടോട്ടി പോലീസ് അതി ക്രൂരമായി മര്‍ദിച്ചുവെന്ന് കാണിച്ച് മലപ്പുറം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
കഴിഞ്ഞ 29നു പുലര്‍ച്ചെ മുന്നു മണിക്ക് ഇല്ലാത്ത കളവ് കേസിന്റെ പേര് പറഞ്ഞ് സ്വകാര്യ വാഹനത്തില്‍ മഫ്തിയിലെത്തിയ മൂന്നു പോലീസുകാര്‍ മാര്‍ക്കറ്റില്‍ വച്ച് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റുകയും പോലീസ് സ്റ്റേഷന്റെ പിറക് വശത്തുള്ള റൂമിലിട്ട് മണിക്കൂറുകളോളം മദ്യലഹരിയിലുള്ള പോലിസുകാര്‍ അതിക്രൂരമായി മര്‍ധിച്ചുവെന്നാണ് കുഞ്ഞിമൂസ പറയുന്നത്. ഹൃദ്രൂരോഗിയാണെന്നും കിഡ്നി രോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്നും കരഞ്ഞ് പറഞ്ഞിട്ടും അതൊന്നും കേള്‍ക്കാതെ മര്‍ദനം തുടര്‍ന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഒരു നോട്ടീസ് പോലും നല്‍കാതെ ഒരു നിയമ നടപടികളും പൂര്‍ത്തിയാക്കാതെ പുലര്‍ച്ചെ ഗുണ്ടകളെപ്പോലെ തന്നെ സ്റ്റേഷനിലേക്ക് പിടിച്ച് കൊണ്ടു പോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് ദിവസങ്ങള്‍ക്ക മുന്നേ നേരത്തെ അയല്‍വാസിയായാ ആളുടെ രോഗ സന്ദര്‍ശനത്തിന് അദ്ദേഹത്തിന്റെ മകന്റെ തുറക്കലിലെ വീട്ടില്‍ പോയിരുന്നു. പക്ഷേ അവിടെ ആരെയും കാണാത്തതിനാല്‍ തിരിച്ചു പോന്നു. അന്ന് രാത്രി അവിടെ മോഷണം നടന്നു. രാത്രി മോഷണം നടത്തിയ മോഷ്ടാവിന്റെയും പകലില്‍ ഞാന്‍ വിട്ടിലെത്തിയ ദൃശ്യവും ആ വിട്ടിലെ സിസി ടിവിയില്‍ നിന്നും ലഭിക്കും. ഇതൊന്നും പരിശോധിക്കാതെ തന്നെ കള്ളനാക്കി പോലിസ് കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മര്‍ധിക്കുകയും ചെയ്യുകയായിരുന്നുവെന്നും കുഞ്ഞിമൂസ പറഞ്ഞു.
കേരളത്തില്‍ ഒരു പോലിസ് സ്റ്റേഷനിലും പെറ്റികേസ് പോലുമില്ലാത്തെയാളെ 12 മണിക്കൂറോളം കസ്റ്റഡിയില്‍ വക്കുകയും ക്രൂരമായി മര്‍ധിക്കുകയും ചെയ്ത പോലിസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആദ്യം കൊണ്ടോട്ടി സിഐക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന കഴിഞ്ഞ ദിവസം മലപ്പുറം എസ്പിക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ പോലിസിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കുഞ്ഞിമൂസയുടെ ഭാര്യ മുംതാസ് പറഞ്ഞു. ഒരു എഫ്ഐആര്‍ ഇടാന്‍ പോലിസ് തയ്യാറായില്ലെന്നും ഭാര്യയായ തനിക്കോ ബന്ധുക്കള്‍ക്കോ സ്റ്റഷനില്‍ നിന്നും വിട്ടു തരാതെ പോലിസുമായി ബന്ധമുള്ള നാട്ടിലെ ഒരു വ്യക്തക്കാണ് സ്റ്റഷനില്‍ നിന്നും ഭര്‍ത്താവിനെ വിട്ടു നല്‍കിയതതെന്നും നിരവധി രേഖകളില്‍ പോലിസ് ഒപ്പിടുവിച്ചുവെന്നും അവര്‍ പറഞ്ഞു.
കുഞ്ഞിമൂസയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. കൊണ്ടോട്ടി മലബാര്‍ ഹോസ്പ്റ്റലില്‍ അഡ്മിറ്റായി ചികില്‍സയിലിരിക്കെയാണ് എസ്പിക്ക് പരാതി നല്‍കാനായി കുഞ്ഞിമൂസയെത്തിയത്. ഒരു നടപടിക്രമങ്ങളും പാലിക്കാതെയാണ് കുഞ്ഞിമൂസയെ പോലിസ് കസ്റ്റഡിയിലെടുത്തതും ഇത് പോലിസ് രാജ് ഇപ്പോഴും തുടരുന്നുവെന്നതിനുള്ള തെളിവാണെന്നും ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന സമിതി അംഗം അലിഅക്ബര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications