മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്ത മഴയില്‍ കര കവിഞ്ഞൊഴുകി ഭാരതപ്പുഴ

  • By Desk
Google Oneindia Malayalam News

മലപ്പുറം: കനത്ത മഴയില്‍ നിറഞ്ഞൊഴുകി ഭാരതപ്പുഴ. ഇരുകരയുംമുട്ടിയുള്ള ഒഴുക്കുകാരണം തീരത്തെ വീടുകളിലേക്ക് വെള്ളം കയറി. ദിവസങ്ങളായി തോരാതെ മഴപെയ്തതതോടെയാണ് വരണ്ടുകിടന്ന ഭാരതപ്പുഴ കരകവിഞ്ഞൊഴുകിയത്. ആനമലയില്‍ നിന്ന് ഉല്‍ഭവിച്ചു വരുന്ന ഭാരതപ്പുഴയിലെ പാലക്കാട് ജില്ലയിലെയും, മലപ്പുറം ജില്ലയിലെയും, ഡാമുകളും, തടയിണകളും തുറന്നതോടെ പൊന്നാനി അഴിമുഖത്തോട് ചേര്‍ന്നുള്ള ഭാഗത്ത് കുത്തൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്.

ഒഴുക്കിനൊപ്പം മഴയും ശക്തമായതോടെ പുഴ കരകവിഞ്ഞൊഴുകുകയാണ്. പുഴയോര ഭിത്തിയില്ലാത്ത ഭാഗങ്ങളിലാണ് വെള്ളം കരയിലേക്ക് ഒഴുകുന്നത്. ഇത്തരം ഭാഗങ്ങളിലെ വീടുകള്‍ക്ക് മുന്നിലും വെള്ളം കെട്ടി നില്‍ക്കുകയാണ്. തവനൂര്‍ നേഡറ്റിലും, കാലടി പഞ്ചായത്തില്‍പ്പെട്ട നരിപ്പറമ്പ് ഭാഗത്തുമുള്ള ഭാരതപ്പുഴയോരത്തെ വീടുകളിലേക്കും വെള്ളം കയറി. പൊന്നാനി പുഴയോര റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡ് ഉയര്‍ത്തിയതിനാല്‍ പുഴ കരകവിഞ്ഞില്ലെങ്കിലും, റോഡിനൊപ്പം ഉയരത്തിലാണ് വേലിയേറ്റ സമയങ്ങളില്‍ വെള്ളം ഉയരുന്നത്.മഴ തുടര്‍ന്നാല്‍ വെള്ളം റോഡിലേക്കുത്തുമെന്ന ഭീതിയിലാണ് പുഴയോരവാസികള്‍

bharathappuha

നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴ

അതേ സമയം കടലുണ്ടിപ്പുഴയില്‍ ശക്തമായ ഒഴുക്കില്‍ മൂന്നിയൂര്‍ മണ്ണട്ടാംപാറ അണക്കെട്ടിന്റെ തകര്‍ന്ന ഷട്ടര്‍ ഒഴുകിപ്പോയി. വര്‍ഷങ്ങളായി തകര്‍ന്ന് വീഴാറായ ഷട്ടര്‍ കഴിഞ്ഞ കനത്ത മഴയോടെയാണ് കൂടുതല്‍ തകര്‍ച്ചയിലെത്തിയത് ജലനിരപ്പുയര്‍ന്നതോടെ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താറുണ്ട്. ഷട്ടര്‍ ഉയര്‍ത്താന്‍ വൈകുന്നത് കാരണം താഴ്ന്നപ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിലാവുകയും പ്രദേശത്തെ കൃഷി നശിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസമാണ് തകരാറിലായ പ്രധാന ഷട്ടര്‍ കോഴിക്കോട് നിന്നെത്തിയ ഖലാസി സംഘം ഷട്ടര്‍ ഉയര്‍ത്തിയത്. കഴിഞ്ഞ തവണ ഉയര്‍ത്തുന്നതിനിടെ തകര്‍ന്നുവീണ ഷട്ടറാണ് ഒഴുകിപ്പോയത്. അണക്കെട്ടിന്റെ തകര്‍ന്ന ഷട്ടര്‍ പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഡാം സംരക്ഷണ സമിതി ചെയര്‍മാന്‍ കടവത്ത് മൊയ്തീന്‍ കുട്ടിയും കണ്‍വീനര്‍ മൊയ്തീന്‍കോയ വെളിമുക്കും ആവശ്യപ്പെട്ടു.

Malappuram
English summary
malappuram local news about rain and bharathappuzh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X