പ്രകൃതി ദുരന്തം; രക്ഷനേടാന്‍ നാസിലത്തിന്റെ ഖുനൂത്ത് നിര്‍വ്വഹിക്കാന്‍ സമസ്തസുന്നി പണ്ഡിതരുടെ ആഹ്വനം
മലപ്പുറം: സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരി ക്കുന്ന അതിരൂക്ഷമായ വെള്ളപ്പൊക്കം, മറ്റു ദുരന്തങ്ങള്‍ എന്നിവയില്‍ നിന്നും രക്ഷക്കായി നാസിലത്തിന്റെ ഖുനൂത്ത് നിര്‍വ്വഹിക്കാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
മുസ്ലിംകള്‍ക്കുവേണ്ടി സംസാരിച്ചാല്‍ പറയുന്നവരെ വര്‍ഗ്ഗീയവാദികളാക്കുന്നു: ഇടി മുഹമ്മദ് ബഷീര്‍ എംപി
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കം മൂലവും മറ്റു പ്രകൃതിക്ഷോഭത്താലും ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി അടിയന്തിര സഹായമെത്തിക്കാനും പള്ളികളില്‍ വെച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്താനും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.

പ്രകൃതി താണ്ഡവമാടിയതിനെ തുടര്‍ന്ന് കിടപ്പാടവും മറ്റും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനവുമായും നേരത്തെ നിലമ്പൂരില്‍ സമസ്ത നേതാക്കളെത്തിയിരുന്നു. സമസ്ത ജന.സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലാണ് നിലമ്പൂര്‍ എരഞ്ഞിമങ്ങാട്, നമ്പൂരിപ്പൊട്ടി, കരുവാരക്കുണ്ട് ക്യാംപുകളിലാണ് നേതാക്കള്‍ സന്ദര്‍ശനം നടത്തിയത്. ഉരുള്‍പൊട്ടലില്‍ ബന്ധുക്കള്‍ നഷ്ടപ്പെട്ടവരേയും, വീടും പുരയിടവും നഷ്ടപ്പെട്ടവരേയും നേരില്‍ കണ്ട് ആശ്വസിപ്പിച്ചു. തുടര്‍ന്ന് നിലമ്പൂര്‍ തഹസില്‍ദാര്‍ സി.വി മുരളീധരന്‍, ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഉസ്മാന്‍ എന്നിവരുമായി ക്യാംപിലെ വിവരങ്ങള്‍ ആരാഞ്ഞു.
കേന്ദ്ര മുശാവറ അംഗം എം.എം മുഹ്യുദ്ദീന്‍ മുസ്ലിയാര്‍ ആലുവ, പുത്തനഴി മൊയ്തീന്‍ ഫൈസി,അബ്ദുല്‍ അസീസ് മുസ്ലിയാര്‍ മൂത്തേടം, അലി ഫൈസി പാവണ്ണ, കെ.ടി കുഞ്ഞാന്‍ ചുങ്കത്തറ, മുഹമ്മദ് ഫൈസി പാതാര്‍, മോയിക്കല്‍ ഇണ്ണിഹാജി, ഹംസ ഫൈസി രാമംകുത്ത്, അക്ബര്‍ മമ്പാട്, നാസര്‍ മാസ്റ്റര്‍ കരുളായി, അടുക്കത്ത് ഇസ്ഹാക്ക്, സുബൈര്‍ കൂറ്റമ്പാറ, എ.കെ അലി അകമ്പാടം, എം.ടി മുഹമ്മദ് ആനപ്പാറ, ഷാജഹാന്‍ പാറേങ്ങല്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.