Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് പരസ്യ സംവിധായകൻ അപകടത്തിൽ മരിച്ചു; മോട്ടോർ ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു

മലപ്പുറം: മോട്ടോര്‍ബൈക്കും കാറും കൂട്ടിയിടിച്ച് പരസ്യചിത്ര സംവിധായകനായ യുവാവ് മരിച്ചു. മലപ്പുറം വട്ടംകുളം കാന്തള്ളൂര്‍ സ്വദേശി പട്ടത്തുവളപ്പില്‍ ബാലന്റെയും ഉഷയുടെയും മകന്‍ ഷിജിന്‍ (25) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി പാലക്കാട് ജില്ലയിലെ കൂറ്റനാട്-തണ്ണീര്‍ക്കോട് റോഡില്‍ വെച്ചാണ് അപകടം.

വട്ടംകുളത്തെ വസതിയിലേക്ക് ബൈക്കില്‍ വരികയായിരുന്നു ഷിജിന്‍. എതിര്‍ ദിശയില്‍നിന്ന് അമിതവേഗതയില്‍ വന്ന കാര്‍ ഷിജിന്റെ ബൈക്കിലിടിക്കുകയായിരുന്നു. റോഡില്‍ തെറിച്ച് വീണ് പരിക്കേറ്റ ഷിജിനെ നാട്ടുകാര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്യുന്ന ഷിജിന്‍ സിനിമയില്‍ അസി. ഡയറക്ടറായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. സഹോദരങ്ങള്‍ നിഷ, ഷനോജ്.

Shijin

മലപ്പുറം പടപ്പറമ്പില്‍ വെച്ചുണ്ടായ ബൈക്കപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന മറ്റൊരു യുവാവും ഇന്നലെ മരിച്ചു. കുറുവപാങ്ങ് കടുന്നാമുട്ടിലെ കെ.സി. മുസ്തഫ (40)യാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പടപ്പറമ്പില്‍ വെച്ചുണ്ടായ ബൈക്കപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.പടപ്പറമ്പ് അല്‍-ഫാറൂഖ് സ്‌കൂള്‍ പി.ടി.എപ്രസിഡന്റും വ്യാപാരിയും മത സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന വ്യക്തിത്വമായിരുന്നു .മന്ത്രി ഡോ:കെ.ടി.ജലീലിന്റെ കുടുംബ അംഗമാണ്.

പാങ്ങ് കടന്നാമുട്ടിയിലെ പരേതനായ കോട്ടക്കാരന്‍കെ.സി മുഹമ്മദ് മൗലവിയുടെ മകനാണ് മുസ്തഫ , പടപ്പറമ്പ് അല്‍ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ദീര്‍ഘക്കാല പി.ടി.എ പ്രസിഡന്റായിരുന്നു. മാതാവ് : സൈനബ. ഭാര്യ: ജാസ്മിന്‍.മക്കള്‍: മാജിദ, മുഹമ്മദ് വസീം, നൗറ, റാസിന്‍.സഹോദരങ്ങള്‍: അഷ്‌റഫലി, അബ്ദുസ്സലാം, മീരാന്‍ മുഹമ്മദ്, ബഷീര്‍ അഹ്മദ്, മുനീര്‍, ആയിഷക്കുട്ടി, പരേതനായ അബ്ദുല്‍ ജലീല്‍ പടപ്പറമ്പ് മെഹന്തി ടെക്സ്റ്റയില്‍സ്, കിഡ്‌സ്, ലേഡീസ് ഷോപ്പ് ഉടമ കൂടിയായിരുന്നു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പടപ്പറമ്പ് യൂനിറ്റ് അംഗം, പാങ്ങ് മസ്ജിദുസലാം സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.പാങ്ങ് വലിയപള്ളി മഹല്ല് ഖമ്പര്‍സ്ഥാനില്‍ മറവ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+