മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡിഗ്രിക്കാരനാണ്... പക്ഷേ , ആദിവാസി എന്ന് പറഞ്ഞ് യുവാവിനു ജോലി നിഷേധിച്ചു, സംഭവം മലപ്പുറത്ത്...

  • By Desk
Google Oneindia Malayalam News

മലപ്പുറം: ബിരുദധാരിയായ ആദിവാസി യുവാവിനു താല്‍ക്കാലിക ജോലി നിഷേധിച്ചതായി പരാതി. മമ്പാട് വീട്ടിക്കുന്ന് കോളനിയിലെ മുതുവാന്‍ വിഭാഗത്തിലെ രാധാകൃഷ്ണനാണ് (31) ജോലി നിഷേധിക്കപ്പെട്ടതായി പറയുന്നത്. ആദിമ ഗോത്രവിഭാഗം കുട്ടികള്‍ താമസിച്ചു പഠിക്കുന്ന നിലമ്പൂര്‍ വെളിയംതോടിലെ ഇന്ദിരഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ താല്‍ക്കാലിക അധ്യാപക നിയമനത്തില്‍ നിന്നാണ് രാധാകൃഷ്ണനെ തഴഞ്ഞത്.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ രണ്ടു താല്‍ക്കാലിക ഒഴിവുകളാണ് ഉണ്ടായിരുന്നത്. ഇതിലേക്കു രാധാകൃഷ്ണന്‍ അപേക്ഷിച്ചിരുന്നെങ്കിലും തഴയപ്പെടുകയായിരുന്നു. എംകോം ബിരുദധാരിയായ രാധാകൃഷ്ണന്‍ ബി.എഡും സെറ്റും പാസായതാണ്. കൂടാതെ രണ്ടു വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷയും എഴുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം താല്‍ക്കാലിക അധ്യാപകനായി ജോലി ചെയ്ത പരിചയവുമുണ്ട്.

Adivasi youth

എഴംഗ കുടുംബത്തിന്റെ ഏക അത്താണി കൂടിയാണ് ഇയാള്‍. ഇപ്പോള്‍ കൂലിവേല ചെയ്താണ് കുടുംബം പോറ്റുന്നത്. ആദിവാസികള്‍ക്കു രണ്ടു ശതമാനം മുന്‍ഗണനയുമുണ്ട്. യോഗ്യരും പരിചയ സമ്പന്നരുമായ ആദിവാസി ഉദ്യോഗാര്‍ഥികളുണ്ടെങ്കില്‍ അവര്‍ക്ക് പരിഗണന നല്‍കണമെന്ന മാനദണ്ഡമുണ്ട്. താല്‍ക്കാലിക ജോലി ഒഴിവുള്ള ഐ.ജി.എം.എം.ആര്‍ സ്‌കൂളിന്റെ ചെയര്‍മാന്‍ ജില്ലാ കളക്ടറാണ്.

രാധാകൃഷ്ണനു ജോലി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു ആദിവാസി ജില്ലാ ക്ഷേമസമിതി ജില്ലാ സെക്രട്ടറിയും മമ്പാട് ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ എം.ആര്‍.സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസിലെത്തി രാധാകൃഷ്ണനെ ജോലിയിലെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നു ഇവര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ തുടങ്ങി എഴംഗ സമിതിയാണ് നിയമനം നടത്തുന്നതെന്ന് പ്രൊജക്ട് ഓഫീസര്‍ ടി.ശ്രീകുമാര്‍ പറഞ്ഞു. വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ആദിവാസികളുടെ ഉന്നമനവുമായി ബന്ധപ്പെട്ടു നാളെ തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും പ്രൊജക്ട് ഓഫീസര്‍ പറഞ്ഞു.

Malappuram
English summary
Malappuram Local News about job issue for adivasi youth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X