മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മകന്റെ വിവാഹത്തിനൊപ്പം 15 യുവതികള്‍ക്ക് മംഗല്യ ഭാഗ്യമൊരുക്കി മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസി‍ഡന്റ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ മാതൃക പ്രവൃത്തി. മകന്റെ വിവാഹത്തോടൊപ്പം 15നിര്‍ധന യുവതികളുടെ വിവാഹം നടത്തിക്കൊടുത്തു. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡനും പ്രവാസി വ്യവസായിയുമായ മാണൂര്‍ സി.പി.ബാവ ഹാജിയാണ് പതിനഞ്ച് നിര്‍ധന യുവതികള്‍ക്ക് മംഗല്യ സ്വഭാഗ്യമൊരുക്കിയത്. ഇന്നലെ മകന്‍ തുഫൈല്‍ മുഹമ്മദിന്റെ വിവാഹപന്തലില്‍ സമൂഹ വിവാഹം നടത്തിയപ്പോള്‍ സാക്ഷികളായെത്തിയത് ആയിരങ്ങള്‍.

മാണൂരിലെ മലബാര്‍ ദന്തല്‍ കോളേജില്‍ നടന്ന വിവാഹത്തിലെ പെണ്‍കുട്ടികള്‍ക്ക് പത്തു പവന്‍ വീതം സ്വര്‍ണ്ണവും 25000 രൂപയും സമ്മാനമായി നല്‍കി. കരുണയുടെയും സ്‌നേഹത്തിന്റെയും കൈകളാല്‍ പതിനഞ്ച് യുവതികള്‍ക്ക് പുതുജീവിതത്തിലേക്ക് കാല്‍വെച്ചുകയറ്റിത് ബാവഹാജിയുടെ മാതൃകാപ്രവൃത്തിയായി മാറി.

marriage-

ജാര്‍ഖണ്ഡില്‍ നിന്നുള്ള അഞ്ചു യുവതികള്‍ക്കടക്കം പതിനഞ്ചു പേര്‍ക്ക് വരണമാല്യം കൈമാറിയപ്പോള്‍ ബാവഹാജിയുടെ കാരുണ്യത്തിന്റെ കരങ്ങള്‍ക്ക് കുടുംബം നന്ദി പറയുകയായിരുന്നു. ഹൈന്ദവ യുവതികള്‍ക്ക് ക്ഷേത്രാങ്കണത്തില്‍ വിവാഹമൊരുക്കി. തുടര്‍ന്നായിരുന്നു നവദമ്പതികള്‍ പ്രമുഖര്‍ക്കൊപ്പം അണിനിരന്നത്. ഹൈന്ദവ യുവതികള്‍ക്ക് വിവാഹ ചടങ്ങിന് ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി തെക്കിനിയേടത്ത് കൃഷ്ണന്‍ നമ്പൂതിരി കാര്‍മ്മികനായി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിക്കാഹിന് നേതൃത്വം നല്‍കി. മന്ത്രി കെ.ടി.ജലീല്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, എം.എല്‍.എമാരായ വി.ടി.ബല്‍റാം, വി.അബ്ദു റഹ്മാന്‍,സി.മമ്മുട്ടി, ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍.ഷംസുദ്ദീന്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ മതമേലധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Malappuram
English summary
Malappuram Local News mass wedding for 15 woman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X