മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലകൾ തോറും മൊബൈൽ ടവർ കേബിൾ‍ മോഷണം; അവസാനം മലപ്പുറത്ത് കുടുങ്ങി, പ്രതി അറസ്റ്റിൽ!

  • By Desk
Google Oneindia Malayalam News

മലപ്പുറം: വിവിധ ജില്ലകളില്‍നിന്നും മാബൈല്‍ ടവര്‍ കേബിള്‍ മോഷണം പതിവാക്കിയ പ്രതി പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായി. പാലക്കാട്, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ടവര്‍ കേബിളുകള്‍ മോഷണം നടത്തുന്ന പ്രതിയെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.

<strong>കാലവർഷം: കോഴിക്കോട് ജില്ലയിൽ 228 കോടിയുടെ നഷ്ടം, ആദ്യഘട്ടത്തിൽ അനുവദിച്ചത് 100 കോടി!!</strong>കാലവർഷം: കോഴിക്കോട് ജില്ലയിൽ 228 കോടിയുടെ നഷ്ടം, ആദ്യഘട്ടത്തിൽ അനുവദിച്ചത് 100 കോടി!!

ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ സ്വദേശി കൈതക്കല്‍ ഉണ്ണികൃഷ്ണന്‍(36)നെയാണ് പെരിന്തല്‍മണ്ണ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ചെറുപ്പുളശ്ശേരി, ഒറ്റപ്പാലം, തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റ്, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെ മൊബൈല്‍ ടവറുകളില്‍ നിന്നും പെരിന്തല്‍മണ്ണയിലും ജൂബിലിറോഡ് അങ്ങാടിപ്പുറം പരിസരങ്ങളില്‍ നിന്നും നിരവധി മൊബൈല്‍ ടവര്‍ കേബിളുകള്‍ മുറിച്ച് മോഷണം നടത്തിയതായും കളവുമുതലുകള്‍ തൃശ്ശൂര്‍ ചെറുപ്പുളശ്ശേരി, പെരിന്തല്‍മണ്ണ, ഭാഗങ്ങളിലെ കടകളില്‍ വില്‍പ്പന നടത്തിയതായും പ്രതി പോലീസിനോട് പറഞ്ഞു.

Unnikrishnan

പ്രതിയുടെ പേരില്‍ മലപ്പുറം, പാലക്കാട് ജില്ലകളില്‍ മുമ്പും മോഷണക്കേസുകള്‍ ഉള്ളതായും ജയില്‍ ശിക്ഷകഴിഞ്ഞ് ഒരുവര്‍ഷം മുമ്പാണ് പുറത്തിറങ്ങിയതെന്നും പോലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണത്തിനായി ആവശ്യമെങ്കില്‍ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും പെരിന്തല്‍മണ്ണ എസ്.ഐ.മജ്ഞിത്ത് ലാല്‍ അറിയിച്ചു. പ്രതിയെ ജെ.എഫ്.സി.എം കോടതി റിമാന്‍ഡ് ചെയ്തു.

Malappuram
English summary
Malappuram Local News about theft case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X