മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് മത്സ്യബന്ധനത്തിനിടയില്‍ കടലില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി

  • By Desk
Google Oneindia Malayalam News

മലപ്പുറം: മത്സ്യബന്ധനത്തിനിടയില്‍ അപകടത്തില്‍പെട്ട നാലു മത്സ്യ തൊഴിലാളികളെ താനൂര്‍ സ്വദേശികള്‍ കടലില്‍ നിന്നും രക്ഷപ്പെടുത്തി. തമിഴ്‌നാട് നാഗപട്ടണം ഗണേശന്റെ മകന്‍ കുമാര്‍ (45), തൂത്തുകുടി മാണിക്യത്തിന്റെ മകന്‍ കുമാര്‍ (29), കല്‍ക്കട്ട പിയൂര്‍ലാലിന്റെ മകന്‍ ലക്ഷ്മന്‍ (26), കോഴിക്കോട് വെള്ളയില്‍ അബ്ദുല്ലയുടെ മകന്‍ ഇസ്മയില്‍ (29) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

ഇവരെ താനൂര്‍ മൂലക്കല്‍ ദയാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 10 ഓടെ ബേപ്പൂരില്‍ നിന്നും മത്സ്യബന്ധത്തിനു പുറപ്പെട്ട് പരപ്പനങ്ങാടി ഭാഗത്ത് വെച്ച് ശക്തമായ തിരമാലയില്‍പെട്ട് തോണിക്ക് തകരാര്‍ സംഭവിച്ചിരുന്നു. അവിടെ നിന്നും കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് തോണിക്കുള്ളില്‍ വെള്ളം കയറി തുടങ്ങിയത് തൊഴിലാളികള്‍ അറിഞ്ഞത്. ഇതോടെ തോണിയില്‍ കയറികൊണ്ടിരുന്ന വെള്ളം തൊഴിലാളികള്‍ പുറത്തേക്ക് കോരി ഒഴിവാക്കികൊണ്ടിരുന്നെങ്കിലും മുങ്ങിപ്പോവുകയായിരുന്നു.

fisherman

മത്സ്യബന്ധനത്തിനിടയില്‍ കടലില്‍ കുടുങ്ങി രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികള്‍

ഇവര്‍ കരയെ ലക്ഷ്യം വെച്ച് നീന്തുന്നതിനിടയില്‍ കോഴിക്കോട് നിന്നും താനൂരിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഫോണ്‍ കോള്‍ എത്തിയിരുന്നു. ഉടന്‍ തന്നെ സ്വന്തം ഫൈബര്‍ തോണിയുമായി കുന്നുമ്മല്‍ ഹസ്സന്‍, ട്രോമ കെയര്‍ പ്രവര്‍ത്തകനായ പി പി സലാമും കൂടി അപകടത്തില്‍പെട്ട മത്സ്യതൊഴിലാളികളെ കടലില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. കടലില്‍ നീന്തി അവശരായ നാല് മത്സ്യത്തൊഴിലാളികളേയും സാഹസികമായി രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ നാട്ടുകാരും അഭിനന്ദിച്ചു. ഇവര്‍ ഉപയോഗിച്ചിരുന്ന തോണിയും മത്സ്യബന്ധന സാമഗ്രികളും പിന്നീട് കരക്കടിഞ്ഞിട്ടുണ്ട്.

Malappuram
English summary
malappuram news about fisherman trapped in sea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X