ലോക്ഡൗണാണ്... ആരോട് പറയാന്‍, ഹോട്ട്‌സ്‌പോട്ടില്‍ സംഭവിച്ചത് ഇങ്ങനെ, പാനൂരില്‍!!
പെരിങ്ങത്തൂര്‍: ലോക്ഡൗണാണ് സൂക്ഷിക്കണമെന്നൊക്കെ മുന്നറിയിപ്പ് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതൊക്കെ ആരോട് പറയുന്നു എന്നാണ് ചിലരുടെ അവസ്ഥ. പറഞ്ഞ് വരുന്നത് പാനൂര്‍ നഗരസഭയിലെ കാര്യമാണ്. കേരളത്തിലെ ഹോട്ട്‌സ്‌പോട്ടുകളിലൊന്നാണിത്. ഇവിടെ പെരിങ്ങത്തൂര്‍ ടൗണില്‍ സംഭവിച്ച കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം എല്ലാ നിയന്ത്രണങ്ങളും ആള്‍ക്കൂട്ടമെത്തിയത്. ഇവര്‍ എല്ലാ വിലക്കുകളും ലംഘിച്ചിരിക്കുകയാണ്.

സംസ്ഥാനപാതയില്‍ പെരിങ്ങത്തൂര്‍ പാലം വഴിയാണ് കോഴിക്കോട് ജില്ലയില്‍ നിന്നും കണ്ണൂര്‍ ജില്ലയിലേക്കുള്ള പ്രവേശം. ഇതുവഴിയുള്ള യാത്ര പൂര്‍ണമായും നിരോധിച്ച് പാലം അടച്ചിട്ടതോടെയാണ് വാഹനങ്ങളും മറ്റ് യാത്രികരുമായി റോഡ് നിറഞ്ഞത്. വൈറസ് അതിവേഗം പടരാനുള്ള സാധ്യത പാനൂരില്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇത്രയും പേര്‍ നിരത്തിലിറങ്ങിയത് വലിയ ഭീഷണിയാണ്. ഇവരില്‍ രോഗം പിടിപെട്ടാല്‍ അത് സമൂഹ വ്യാപനത്തിനുള്ള സാധ്യതയും ഒരുക്കും.
അതേസമയം വാഹനങ്ങള്‍ ബ്ലോക്കായതോടെ അധികൃതരുമായി ഇവര്‍ തര്‍ക്കമുണ്ടാക്കി. ഹോട്ട്‌സ്‌പോട്ട് മേഖലയില്‍ സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡലങ്ങളുമെല്ലാം മറന്ന് ആളുകള്‍ തിങ്ങികൂടിയത് വ്യാപക ചര്‍ച്ചയായിട്ടുണ്ട്. എന്തുകൊണ്ട് കൃത്യമായി അധികൃതര്‍ ഇക്കാര്യത്തില്‍ ഇടപെട്ടില്ലെന്ന് ചോദ്യവും ഉയരുന്നുണ്ട്. പാലത്തിനിരുവശത്തും കര്‍ശനമായ പരിശോധനയും തുടര്‍ന്ന് വരുന്നുണ്ട്. ഇവരെ കാര്യങ്ങളെ കൃത്യമായി ബോധിപ്പിച്ചോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഹോട്ട്‌സ്‌പോട്ടായ പാനൂര്‍ നഗരസഭയില്‍ നിന്നും നഗരസഭാ പ്രദേശങ്ങളിലേക്കുള്ള യാത്ര അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. അതേസമയം പാലം പിന്നീട് യാത്രയ്ക്കായി തുറന്ന് കൊടുത്തു. നേരത്തെ പെരിങ്ങത്തൂര്‍ മേഖലയില്‍ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിരവധിപേര്‍ ഇപ്പോള്‍ തന്നെ നിരീക്ഷണത്തിലുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ തുറന്നതോടെ നേരത്തെ തന്നെ ആളുകള്‍ കൂട്ടമായി എത്തിയിരുന്നു. ഇത് പോലീസിനും ആരോഗ്യ വകുപ്പിന് വലിയ പ്രതിസന്ധിയാണ്.












Click it and Unblock the Notifications