ഡിജിസിഎ ലൈസൻസുള്ള കേരളത്തിലെ ആദ്യ വനിത ഡ്രോൺ പൈലറ്റായി മലപ്പുറം സ്വദേശി റിൻഷ
മലപ്പുറം: കേന്ദ്രസർക്കാരിന്റെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ലൈസൻസ് നേടുന്ന ആദ്യ വനിതാ ഡ്രോൺ പൈലറ്റ് എന്ന വിശേഷണം ഇനി റിൻഷ പട്ടക്കലിന് മാത്രം സ്വന്തം.
മലപ്പുറം മങ്കര വടക്കാങ്കര സ്വദേശിനിയാണ് റിൻഷ. മക്കരപ്പറമ്പ് ജി വി എച്ച് എച്ച് എസിൽ നിന്ന് പ്ലസ് ടു കഴിഞ്ഞ ശേഷം ബിടെക് സിവിൽ എഞ്ചിനീറിംഗ് പ്രവേശനത്തിന് കാത്തിരിക്കുമ്പോഴായിരുന്നു ഡ്രോൺ പറത്താൻ പരിശീലനം നേടിയത്.

പ്രതീകാത്മക ചിത്രം
ഡിജിസിഎ അംഗീകാരമുള്ള കേരളത്തിലെ ഏക ഡ്രോൺ പറത്തൽ പരിശീലന കേന്ദ്രമായ കാസർഗോട്ടെ അസാപ് കേരള കമ്യൂണിറ്റ് സ്കിൽ പാർക്കിൽ നിന്നാണ് പരിശീലനം. എറണാകുളം ആസ്ഥാനമായ ഓട്ടോണമസ് അൺമാൻഡ് ഏരിയസ്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.
സിവിൽ എഞ്ചിനീയറായ പിതാവ് അബ്ദുൽ റസാഖ് ആണ് സർവേയിംഗിൽ ഡ്രോണുകളുടെ ഉപയോഗ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കി റിൻഷയ്ക്ക് ഈ കോഴ്സ് നിർദ്ദേശിച്ചത്. അസാപ് കേരളയുടെ പ്രഥമ ഡ്രോൺ പറത്തൽ പരിശീലന ബാച്ചിലെ ഏക വനിത പഠിതാവായിരുന്നു റിൻഷ.
മേയിൽ ആണ് ഈ കോഴ്സിന് ഡിജിസിഎയുടെ അംഗീകാരം ലഭിക്കുന്നത്. 96 മണിക്കൂർ ആണ് ഈ എക്സിക്യൂട്ടീവ് പ്രോഗ്രാമിന്റെ ദൈർഘ്യം.
ഇൻ സ്മോൾ കാറ്റഗറി ഡ്രോൺ പൈലറ്റിങ് കോഴ്സ് 16 ദിവസം കൊണ്ട് പൂർത്തിയാക്കാം.
അഞ്ച് ദിവസത്തെ ഡിജിസിഎ ലൈസൻസിംഗ് പ്രോഗ്രാമും ഈ കോഴ്സിനുണ്ട്. ആകാശനിരീക്ഷണം, രക്ഷാപ്രവർത്തനം കാലാവസ്ഥ നിരീക്ഷണം , അഗ്നിശമനസേന തുടങ്ങി ഔദ്യോഗികംവും സിവിൽ ആവശ്യങ്ങൾക്കും ഗ്രോണുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഇൻ സ്മോൾ കാറ്റഗറി ഡ്രോൺ പൈലറ്റിങ് കോഴ്സ് 16 ദിവസം കൊണ്ട് പൂർത്തിയാക്കാം. അഞ്ചു ദിവസത്തെ ഡിജിസിഎ ലൈസൻസിങ് പ്രോഗ്രാമും ഈ കോഴ്സ് ഭാഗമായുണ്ട്. "ആകാശ നിരീക്ഷണം, രക്ഷാപ്രവർത്തനം, ട്രാഫിക് നിരീക്ഷണം, കാലാവസ്ഥാ നിരീക്ഷണം, അഗ്നിശമന സേന, ഡ്രോൺ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, കൃഷി, ഡെലിവറി സേവനങ്ങൾ എന്നിങ്ങനെ ഔദ്യോഗികവും സിവിൽ ആവശ്യങ്ങൾക്കും ഡ്രോണുകൾ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഡ്രോണുകൾ പറപ്പിക്കുന്നതിന്നി നിലവിൽ ഇന്ത്യയിൽ ഡിജിസിഎ ഡ്രോൺ റിമോർട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഡ്രോൺ പറത്തൽ നിയമങ്ങളെക്കുറിച്ചുള്ള അവബോധവും ക്ലാസിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഭിക്കും. 10ാം ക്ലാസ് പാസ്സായ 18 വയസ്സിന് മുകളിൽ പ്രായം ഉള്ള ആളുകൾക്ക് ഈ കോഴ്സ് ചെയ്യാം. പാസ്പോർട്ട് ഉള്ളവരായിരിക്കണം.












Click it and Unblock the Notifications