പണവും സമ്മാനങ്ങളും നല്‍കി വശീകരിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍
മലപ്പുറം: പണവും സമ്മാനങ്ങളും നല്‍കി സ്‌കൂള്‍ വിദ്യാര്‍ഥികളെ പ്രകൃതിവിരൃദ്ധ പീഡനം നടത്തിയ സംഭവത്തില്‍ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റിലായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെ മഞ്ചേരി പോലീസാണ് അറസ്റ്റ് ചെയ്തത്.
മമത വിചാരിച്ചാലും തടയാനാവില്ല.... രഥയാത്ര നടത്തിയിരിക്കും.... ഭീഷണിയുമായി അമിത് ഷാ!!
മഞ്ചേരി പുല്ലാര മുച്ചിക്കല്‍ സ്വദേശി റിയാസ് ബാബു എന്ന പല്ലി റിയാസ് (33)നെയാണ് മലപ്പുറം ഡി വൈ എസ് പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികുടിയത്. വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മാസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി എട്ടോളം പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഞ്ചാവ്, മയക്കു മരുന്ന് കേസുകളിലും ഇയാള്‍ പ്രതിയായിട്ടുണ്ട്.
പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പണവും മറ്റും നല്‍കി വശീകരിച്ച് പല സ്ഥലങ്ങളില്‍ വെച്ചാണ് പ്രതി പീഡനത്തിനിരയാക്കിയത്. പ്രതിയുടെ അടുത്ത സുഹൃത്തായ ഹാഫ് വള്ളുവമ്പ്രം സ്വദേശി ലത്തീഫ് എന്ന കഞ്ഞി പൂളയെ രണ്ടാഴ്ച മുമ്പ മഞ്ചേരി സിഐയും പാര്‍ട്ടിയും പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്ത് റിമാന്റില്‍ കഴിഞ്ഞ് വരികയാണ.് മഞ്ചേരി സി ഐ എന്‍ ബി ഷൈജു, ഉണ്ണികൃഷ്ണന്‍ മാരാത്ത്, ശിഹാബ് പറമ്പന്‍, സുബൈര്‍, ദിനേഷ്, മുഹമ്മദ് സലീം എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
അതേ സമയം മാനസിക വൈകല്യമുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയ കേസില്‍ എഴുപത്തിനാലുകാരനടക്കം നാലുപേരെ തിരൂരില്‍ അറസ്റ്റിലായതും കഴിഞ്ഞ ദിവസമാണ്. പുറത്തൂര്‍ ഗോമുഖംമുല്ലപ്പള്ളി വീട്ടില്‍ നാരായണന്‍(74), പടിഞ്ഞാറേക്കര കരിയന്‍ തുരുത്തുവീട്ടില്‍ ബാഹുലേയന്‍(49), പടിഞ്ഞാറേക്കര പുളിക്കല്‍ മണികണ്ഠന്‍(48), പടിഞ്ഞാറേക്കര കൊല്ലറമ്പില്‍ സെന്തില്‍ കുമാര്‍(37) എന്നിവരാണ് അറസ്റ്റിലായത്. പുറത്തൂര്‍ പടിഞ്ഞാറേക്കര സ്‌കൂളില്‍ എട്ടാം തരത്തില്‍ പഠിക്കുന്ന മാനസിക വൈകല്യമുള്ള ആണ്‍കുട്ടിയെ പ്രതികള്‍ പല സമയങ്ങളിലായി ഒറ്റക്കും കൂട്ടായും പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയെ പീഡിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലായാണ് ഇവര്‍ അറസ്റ്റിലായത്. ഒകേ്ടാബറിലാണ് കുട്ടി പീഡനങ്ങള്‍ക്കിരയായത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അന്വേഷണം നടത്തി പോലീസിനു കൈമാറുകയായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ പ്രകാരമുള്ള വകുപ്പാണ് ചുമത്തിയ കുറ്റം.