മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്ലസ്ടു വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി: യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്ലസ്ടു വിദ്യാര്‍ഥിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. ഒഴുകൂര്‍ ഉള്ളാട്ട് തൊടി ഫാസില്‍ ആണ് പിടിയിലായത്. പോക്‌സോ പ്രകാരവും എസ്എസ്ടി 32 വി വകുപ്പിലും കേസെടുത്തു. മലപ്പുറത്ത് കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. എസ്എസ്ടി വിഭാഗത്തില്‍പ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിയെ മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാണ് പിടികൂടിയത്.

<strong><br>ജോലിക്കെത്താത്തവരെ പിരിച്ചുവിട്ട് കെഎസ്ആർടിസി; ഇത്തവണ പുറത്തായത് 134 ജീവനക്കാർ</strong>
ജോലിക്കെത്താത്തവരെ പിരിച്ചുവിട്ട് കെഎസ്ആർടിസി; ഇത്തവണ പുറത്തായത് 134 ജീവനക്കാർ

വിദ്യാര്‍ഥിയെ വാഹനത്തില്‍ കയറ്റി മലപ്പുറത്തെ കരുവാങ്കല്ല് കരിയാത്തന്‍ കോട്ടയിലെ ആളൊഴിഞ്ഞ പാറപ്പുറത്ത് വെച്ചാണ് പീഡിപ്പിച്ചത്. കുട്ടി സ്ഥിരമായി വീട്ടില്‍ വൈകിയെത്തുന്നത് ചോദ്യം ചെയ്ത വീട്ടുകാരാണ് പീഡനം സംശയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ്‌ലൈനിനെ വിവരമറിയിച്ചു. ഇവര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു. കുട്ടിയെ നിരവധി ആളുകള്‍ പീഡിപ്പിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ അറസ്റ്റ് ഉടനെ ഉണ്ടാകും.

pocsocasefazil-

കുട്ടിയെ നിരവധി ആളുകള്‍ പീഡിപ്പിച്ചതായി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റുള്ള പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. ചൈല്‍ഡ് ലൈന് കൗണ്‍സിലിംഗില്‍ നല്‍കിയ വിവരങ്ങള്‍ പോലീസിന് കൈമാറിയിരുന്നു. പ്രതികളെ കുറിച്ചു വിദ്യാര്‍ഥി പറഞ്ഞു കൊടുത്ത അടയാളങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നാണ് പരാതി. പീഡനത്തിനിരയാക്കിയവര്‍ തന്നെ പലപ്പോഴും പിന്നീട് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി കൊണ്ടുപോകുകയായിരുന്നുവെന്നും പറയുന്നു. അറസ്റ്റിലായ ഒഴുകൂര്‍ ഉള്ളാട്ട് തൊടി ഫാസിലിന്റെ മറ്റു സുഹൃത്തുകളും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യും.


Malappuram
English summary
man arrested in pocso case police searches for more accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X