• search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മനാഫ് വധം; കുടുംബം സുപ്രീംകോടതിയിലേക്ക്, കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപണം

 • By Desk

മലപ്പുറം: ഒതായിയിലെ മനാഫ് വധക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപണം. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ പാലിച്ചില്ലെന്നാണ് ആക്ഷേപം. ഇതിന് പിന്നില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ ഇടപെടലാണെന്ന് യൂത്ത് ലീഗ് പറയുന്നു. മനാഫിന്റെ സഹോദരിമാര്‍ ഉള്‍പ്പെടെ കഴിഞ്ഞദിവസം കളക്ട്രേറ്റിന് മുമ്പില്‍ ധര്‍ണ നടത്തി. അന്‍വര്‍ എംഎല്‍എയുടെ സ്വാധീനവും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ തെറ്റായ നടപടിയുമാണ് മനാഫിന്റെ കുടുംബത്തിന് നീതി നിഷേധിക്കപ്പെടാന്‍ കാരണമെന്ന് സമരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. വിഡി സതീശന്‍ എംഎല്‍എയും വിടി ബല്‍റാം എംഎല്‍എയും വീഡിയോ കോണ്‍ഫറന്‍സിലൂടെ സമരത്തില്‍ പങ്കാളികളായി.

1995ല്‍ ഒതായി അങ്ങാടിയില്‍ വച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്‍ മനാഫ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിലെ ഒരു പ്രതി അടുത്തിടെ പിടിയിലായിരുന്നു. പിവി അന്‍വര്‍ എംഎല്‍എയുടെ സഹോദരീ പുത്രന്‍ എടവണ്ണ സ്വദേശി ഷഫീഫ് ആണ് വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. ഷാര്‍ജയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ വന്ന് പുറത്തിറങ്ങവെയായയിരുന്നു അറസ്റ്റ്. പിവി അന്‍വര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന കേസാണിത്. പ്രധാന സാക്ഷി കൂറുമാറിയതോടെ അന്‍വര്‍ എംഎല്‍എ അടക്കം 21 പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ മലങ്ങാടന്‍ ഷെരീഫ് നേരത്തെ കീഴടങ്ങിയിരുന്നു.

പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും; വമ്പന്‍ നീക്കവുമായി യുപി കോണ്‍ഗ്രസ്, കളികള്‍ മാറുന്നുപ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും; വമ്പന്‍ നീക്കവുമായി യുപി കോണ്‍ഗ്രസ്, കളികള്‍ മാറുന്നു

cmsvideo
  തൂത്തുക്കുടി കസ്റ്റഡി മരണം തമിഴ്‌നാട് കത്തുന്നു | Oneindia Malayalam

  സംഭവം നടന്ന് 25 വര്‍ഷത്തിന് ശേഷമാണ് ഒരു പ്രതി പിടിയിലായത് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. ഷഫീഖിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടണമെന്ന് നേരത്തെ മഞ്ചേരി കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് കൊറോണ വ്യാപന പശ്ചാത്തലത്തില്‍ പ്രതി നാട്ടിലേക്ക് പുറപ്പെട്ടുവെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ വച്ച് രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു.

  1995 ഏപ്രിലിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ മനാഫ് കൊല്ലപ്പെട്ടത്. പിതാവ് ആലിക്കുട്ടിയുടെ കണ്‍മുന്നിലായിരുന്നു സംഭവം. എടവണ്ണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിവി ഷൗക്കത്തലിയുടെ വീട്ടിലാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് എന്ന് പോലീസ് കണ്ടെത്തിയിരുന്നു. പിവി അന്‍വറിനെ കൂടാതെ മലങ്ങാടന്‍ സിയാദ്, ഷെഫീഖ്, ഷെരീഫ് എന്നിവരും പ്രതികളായിരുന്നു. മനാഫിന്റെ വീട്ടിലും പ്രതികള്‍ ആക്രമണം നടത്തിയിരുന്നുവെന്ന് കേസുണ്ടായിരുന്നു. കേസ് നടക്കുന്നതിനിടെയാണ് ഷൗക്കത്തലി മരിച്ചത്.

  Malappuram
  English summary
  Manaf Murder: Family protested in front of Malappuram Collector office
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X