മലപ്പുറത്ത് ക്വാറി തൊഴിലാളിയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി 27വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍, കൊല നടത്തിയത് ഉളികൊണ്ട് നെഞ്ചിന് കുത്തി
മലപ്പുറം: മലപ്പുറം പൂക്കോട്ടൂര്‍ മൈലാടിയില്‍ വെച്ച് ക്വാറി തൊഴിലാളിലെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതിയെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ചേരി പോലീസ് മംഗലാപുരത്ത് നിന്നും അറസ്റ്റ് ചെയ്തു.തൊടുപുഴ സ്വദേശി പിണക്കാട്ട് സെബാസ്റ്റ്യന്‍ എന്ന കുട്ടിയച്ചന്‍ (81) ആണ് അറസ്റ്റിലായത്.1991 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കര്‍ണാടക നല്‍കുന്ന പാഠം; 2019ല്‍ ബിജെപിയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി?, കോണ്‍ഗ്രസ്സിന് പ്രതീക്ഷ
പൂക്കോട്ടൂര്‍ മൈലാടിയിലെ ക്വാറി തൊഴിലാളിയായിരുന്ന മണ്ണാര്‍ക്കാട് സ്വദേശി പറക്കല്‍ മുരളി എന്നയാളാണ് കൊല്ലപ്പെട്ടത്. ഇവിടുത്തെ ക്വാറിയില്‍ മുരളി വഴി ജോലി നേടിയ കുട്ടിയച്ചന്‍ മുരളിയുമായി തുച്ഛമായ സംഖ്യയുടെ സാമ്പത്തിക ഇടപാടിനെ ചൊല്ലി വഴക്കുണ്ടാവുകയും ഇതേതുടര്‍ന്ന് ക്വാറിക്ക് സമീപമുള്ള ചായക്കടക്ക് മുന്‍വശം വെച്ച് ക്വാറിയില്‍ പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ഉളികൊണ്ട് നെഞ്ചിന് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കൊല്ലപ്പെട്ട മുരളിക്ക് 28 വയസ്സും പ്രതിക്ക് 54 വയസ്സുമായിരുന്നു പ്രായം. കൊല നടത്തിയ ഉടനെ പറമ്പുകളിലൂടെയും മറ്റും ഇറങ്ങിയോടിഅറവങ്കരയിലെത്തി അവിടെ നിന്ന് കോഴിക്കോട്ടേക്കും പിന്നീട് മംഗലാപുരത്തേക്കും പോവുകയായിരുന്നെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

പിന്നീട് ഇതുവരെ വിവിധ ജോലികളില്‍ ഏര്‍പ്പെട്ട് കര്‍ണ്ണാടകയില്‍ കഴിഞ്ഞു വരികയായിരുന്നു പ്രതി. ഇയാള്‍ പല സ്ഥലത്തും സെബാസ്റ്റ്യന്‍ , കുട്ടിയച്ചന്‍ , കുട്ടപ്പന്‍ , ബാബു, മുഹമ്മദ്, ബാലു എന്നിങ്ങനെ പല പേരുകളാണ് നല്‍കിയിട്ടുള്ളത്. ഇയാളെ പിടികൂടാന്‍ പോലീസ് നിരവധി തവണ പ്രതേക അന്വേഷണസംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും പോലീസിന് ലഭിക്കുകയുണ്ടായില്ല.
പ്രതി 30 വര്‍ഷത്തിലധികമായി കുടുംബവുമായി അകന്ന് നില്‍ക്കുന്നതിനാല്‍ വീട്ടുകാര്‍ക്കും ഇയാളെക്കുറിച്ച് സൂചനയില്ലായിരുന്നു. ഈയിടെ പ്രതി സ്ഥിരമായി മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന വാടക റുമിന്റെ ഉടമസ്ഥന്‍ റൂം ഒഴിഞ്ഞു തരണമെന്ന് പറഞ്ഞതിന് ക്വാറിയില്‍ ഉപയോഗിക്കുന്ന വെടിമരുന്നും തിരകളും ഉപയോഗിച്ച് ബോംബുകള്‍ ഉണ്ടാക്കി വീടിന്റെ ഉള്ളിലേക്ക് എറിഞ്ഞതില്‍ സ്‌ഫോടനത്തില്‍ വീട്ടുടമക്കും മറ്റും പരിക്ക് പറ്റിയ കാര്യത്തിന് മംഗലാപുരം പുത്തൂര്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
മലപ്പുറം ഡി.വൈ.എസ്.പി തോട്ടത്തില്‍ ജലീലിന്റെ നിര്‍ദ്ദേശപ്രകാരം, മഞ്ചേരി സിഐ എന്‍.ബി. ഷൈജു, എസ്‌ഐ ജലീല്‍ കറുത്തേടത്ത്, സ്പഷ്യല്‍ സ്‌ക്വാഡ് അംഗം പി. മുഹമ്മദ് സലീം എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications