മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇനി മേലാല്‍ ഇത് ആവര്‍ത്തിക്കരുത്; ഇന്‍സ്റ്റഗ്രാം സ്റ്റാര്‍ കാറിന് എംവിഡി ഇട്ടത് ഒന്നൊന്നര പിഴ

Google Oneindia Malayalam News

മലപ്പുറം: ഇന്‍സ്റ്റഗ്രാമിലെ മിന്നുന്ന താരമായ കാറിന് എട്ടിന്റെ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. തീപ്പാറുന്ന കാറുമായി റോഡില്‍ ഇറങ്ങിയ യുവാവിനാണ് മുട്ടന്‍ പണി കിട്ടിയത്. കാറിന്റെ പുക കുഴലില്‍ നിന്ന് തീ വരുന്ന സംവിധാനം ചേര്‍ത്ത് പിടിപ്പിച്ച യുവാവിന് മോട്ടോര്‍ വാഹന വകുപ്പ് വന്‍ പിഴയാണ് ഇട്ടത്.

44250 രൂപ പിഴയായി അടയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സകല മാറ്റങ്ങളും മാറ്റിയില്ലെങ്കില്‍ പണി വേറെയും കിട്ടും. സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ വാരിക്കൂട്ടിയ കാറാണിത്. കോളേജുകളില്‍ അടക്കം ആഘോഷ പരിപാടികള്‍ക്ക് നല്‍കിയിരുന്ന കാറാണ് മോട്ടോര്‍ വാഹന വകുപ്പ് പൊക്കിയത്.

1

ഇന്‍സ്റ്റഗ്രാമില്‍ വൈറലായപ്പോള്‍ തന്നെ ഈ കാര്‍ എംവിഡിയുടെ കണ്ണില്‍പ്പെട്ടിരുന്നു. കോളേജുകളിലെ ആഘോഷങ്ങളില്‍ ഈ കാറിന് ഹീറോ പരിവേഷമുണ്ടായിരുന്നു. സൈലന്‍സറില്‍ നിന്ന് തീതുപ്പുന്ന തരത്തിലായിരുന്നു ഈ കാറിന് രൂപമാറ്റം വരുത്തിയിരുന്നത്.

കൈയ്യില്‍ കാശ് കുറവാണോ? എന്തിന് പേടിക്കണം; ഈ 5 സ്ഥലങ്ങളില്‍ ആര്‍ക്കും പോകാം: ട്രിപ്പ് ഉറപ്പിച്ചോളൂ!!

എഞ്ചിനില്‍ നിന്ന് പ്രത്യേക പൈപ്പ് സൈലന്‍സറില്‍ എത്തിച്ച് തീ വരാനുള്ള സംവിധാനമാണ് കാറില്‍ ഉണ്ടാക്കിയിരുന്നത്. പിന്നില്‍ പോകുന്ന വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കും വിധത്തിലാണ് രൂപമാറ്റം എന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. ഇത് കൂടാതെ എട്ട് വിധത്തിലുള്ള രൂപമാറ്റങ്ങളും കാറിന് വരുത്തിയിരുന്നു.

10 വര്‍ഷമായി ഡെന്റിസ്റ്റിനെ കാണാന്‍ ശ്രമം: അപ്പോയിന്‍മെന്റില്ല; 50കാരന്‍ ചെയ്തത് ഞെട്ടിക്കും10 വര്‍ഷമായി ഡെന്റിസ്റ്റിനെ കാണാന്‍ ശ്രമം: അപ്പോയിന്‍മെന്റില്ല; 50കാരന്‍ ചെയ്തത് ഞെട്ടിക്കും

വെന്നിയൂര്‍ സ്വദേശിയായ വാഹന ഉടമയ്ക്കാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത്. അനധികൃത മോഡി കൂട്ടലാണ് കാറില്‍ നടത്തിയിരിക്കുന്നതെന്ന് എംവിഡി പറഞ്ഞു. നിരത്തിലെ മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഹോണ്ട സിറ്റി കാറിലാണ് ഈ മാറ്റമെല്ലാം വരുത്തിയത്.

വാഹനത്തില്‍ നിന്നും വരുന്ന തീ ഉപയോഗിച്ച് വിറകും പേപ്പറുമെല്ലാം കത്തിക്കുന്നതും, റോഡിലൂടെ പോകുമ്പോള്‍ തീ പാറിക്കുന്നതും ഇവര്‍ നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെല്ലാം ചേര്‍ത്താണ് വന്‍ തുക തന്നെ പിഴയായി മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയിരിക്കുന്നത്.

viral video: ഈഫല്‍ ടവറിന്റെ മുന്നില്‍ നിന്ന് ഷാരൂഖ് ഖാന്‍ സ്‌റ്റൈലില്‍ യുവാവിന്റെ പ്രപ്പോസല്‍viral video: ഈഫല്‍ ടവറിന്റെ മുന്നില്‍ നിന്ന് ഷാരൂഖ് ഖാന്‍ സ്‌റ്റൈലില്‍ യുവാവിന്റെ പ്രപ്പോസല്‍

വാഹനത്തിന്റെ ഉയരം കൂട്ടാനും കുറയ്ക്കാനുമുള്ള സംവിധാനങ്ങള്‍, തീവ്രത കൂടിയ ഹെഡ് ലൈറ്റ് എന്നിവയെല്ലാം കാറില്‍ അനധികൃതമായി ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തിന്റെ ടയറിലും, സൈലന്‍സറിലും, ബോഡി തുടങ്ങിയവയിലും മാറ്റം വരുത്തിയിരുന്നു. എന്നാല്‍ പിഴ അടച്ചത് കൊണ്ട് ഇവര്‍ രക്ഷപ്പെട്ടുവെന്ന് കരുതാനാവില്ല.

ഏഴ് ദിവസത്തിനുള്ളില്‍ വാഹനം യഥാര്‍ത്ഥ രൂപത്തിലാക്കണം. എന്നിട്ട് പരിശോധനയ്ക്ക് ഹാജരാക്കണം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് വാഹന ഉടമകള്‍ക്ക് എംവിഡി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് ശേഷമേ ആര്‍സി വിട്ട് നല്‍കൂ.

Malappuram
English summary
mvd seized modified car in malappuram and fined a huge amount
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X