തിരഞ്ഞെടുപ്പ് 'സ്വന്തം'കാര്യമല്ല: സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് കുഞ്ഞാലിക്കുട്ടി
മലപ്പുറം: സ്വന്തം മണ്ഡലത്തിലെ പ്രചരണത്തോടൊപ്പം സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളുടെ ചലനങ്ങള്‍ നിരിക്ഷിച്ചും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും കുഞ്ഞാലിക്കുട്ടി. മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ പി.കെ കുഞ്ഞാലികുട്ടിയുടെ മലപ്പുറത്തിന് പുറമെ കണ്ണൂര്‍, കോഴിക്കോട്, വടകര തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം നേരിട്ട് സന്ദര്‍ശിക്കുകയും പ്രചരണത്തിലും കണവെന്‍ഷനുകളിലും പങ്കെടുക്കുകയും ചെയ്തു. തുടര്‍ ദിവസങ്ങളിലും ഇത്തരത്തില്‍ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പി.കെ കുഞ്ഞാലികുട്ടി സനിധ്യമറിയിക്കും.
ഇന്നലെ പൊന്നാനി മണ്ഡലത്തിലായിരുന്നു. രാവിലെ 10 മണി മുതല്‍ കോട്ടക്കലില്‍ നടന്ന യു.ഡി.എഫിന്റെ റിവ്യൂ മീറ്റിങ്ങില്‍ പങ്കെടുത്തു. മണ്ഡലത്തിലെ പ്രചരണ പുരോഗതി വിലയിരുത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിസൈല്‍ പ്രഖ്യാപനം പരാജയഭീതി കൊണ്ടാണന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. യു.പി.എ സര്‍ക്കാരിന്റെ കാലത്താരംഭിച്ച പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ശാസ്ത്രജഞരുടെ നേട്ടത്തെ രാഷ്ര്ടീയ ലാഭത്തിനുപയോഗിക്കാനാണ് മോദി ശ്രമിക്കുന്നത്. ഇന്നത്തെ പ്രഖ്യാപനം നഗ്‌നമായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണന്നും പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട്പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. ക്ഷേമ പെന്‍ഷന്‍ വിതരണം പാര്‍ട്ടി പരിപാടിയാക്കി മാറ്റി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണ്. സഹകരണ ബാങ്കുകള്‍ വഴി പെന്‍ഷന്‍ വിതരണം നടത്തുന്നത് പാര്‍ട്ടി പ്രചരണത്തിന് ഉപയോഗിക്കുന്നു. പലയിടത്തും പാര്‍ട്ടി പ്രവര്‍ത്തകരാണ് പെന്‍ഷന്‍ വിതരണം നടത്തുന്നത്. ഇടത് സ്ഥാനാര്‍ഥിയുടെ വകയുള്ള പണമാണെന്ന് പറഞ്ഞ് വരെ പെന്‍ഷന്‍ വിതരണം ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സ്‌ക്വാഡുകള്‍ തന്നെ പെന്‍ഷന്‍ വിതരണം ചെയ്യുന്നു.
പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴി കോടിക്കണക്കിന് രൂപ ചെലവിട്ട് അച്ചടിച്ച പുസ്തകങ്ങളും, പ്രചരണ സാമഗ്രികളും ഇലക്ഷന്‍ സ്‌ക്വാഡ് വര്‍ക്കിന് ഉപയോഗിക്കുകയാണ്. പൊതുഖജനാവില്‍ നിന്നുള്ള പണം രാഷ്ര്ടീയ താത്പര്യങ്ങള്‍ക്ക് വേണ്ടി ഇടതുപക്ഷം ദുരുപയോഗം ചെയ്യുകയാണ്. വ്യാപകമായ ചട്ടലംഘനമാണ് സംസ്ഥാന സര്‍ക്കാറും, ഭരണ കക്ഷിയും നടത്തുന്നതെന്ന് കെ പി എ മജീദ് കുറ്റപ്പെടുത്തി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications