പോലീസുകാരന്റെ കണ്ണിലേക്ക് കറിയൊഴിച്ച് രക്ഷപ്പെട്ടു; മോഷ്ടാവിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം, പ്രതി മലപ്പുറം തിരൂർ മേഖലയിലെന്ന് സംശയം!!
മലപ്പുറം: പോലീസുകാരന്റെ കണ്ണിലേക്ക് കറിയൊഴിച്ച് കടന്നുകളഞ്ഞ മോഷ്ടാവ് പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്. പ്രതി മലപ്പുറം തിരൂര്‍ മേഖലയിലുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പൊന്നാനി സിഐ സണ്ണി ചാക്കോ അറിയിച്ചത്.
എറണാംകുളം പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട പൊന്നാനി സ്വദേശിയായ ദര്‍വേശിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കാണ് പോലീസ് പാരിതോഷികം നല്‍കുക. പോലീസിനെ വെട്ടിച്ച് കടന്ന ദര്‍വേശിനെ കുറിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് തിരൂര്‍ കേന്ദ്രമാക്കി മോഷണം നടത്തി വരുന്നുണ്ടെന്ന റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചത്.

എറണാംകുളത്ത് ഇരുന്നൂറോളം കടകള്‍ മോഷണം നടത്തിയതിനാണ് ദര്‍വേശ് പിടിയിലായിരുന്നത്. എറണാംകുളത്ത് മാത്രം അമ്പതോളം കേസുകളില്‍ പ്രതിയാണ്. ചെറിയ കടകള്‍ കുത്തിത്തുറന്നാണ് ദര്‍വേശിന്റെ കളവ്. സമാന രീതിയിലുള്ള കവര്‍ച്ചകള്‍ തിരൂരിലും നടന്നതിനാലാണ് അന്വേഷണം ദര്‍വേശിലേക്ക് നീങ്ങിയത്.
പോലീസ് സ്റ്റേഷനില്‍വെച്ചു പോലിസുകാരന്റെ കണ്ണിലേക്ക് കറിയൊഴിച്ച് കടന്നുകളഞ്ഞ മോഷ്ടാവ് തിരൂര്‍ കേന്ദ്രമാക്കി മോഷണം തുടരുന്നതായി പോലീസ് മുന്നറിയിപ്പും നല്‍കിയിരുന്നു.ചെറിയ കടകള്‍ കുത്തി തുറന്നാണ് കവര്‍ച്ച.കറുത്ത ബൈക്കില്‍ ചുറ്റി കറങ്ങിയാണ് മോഷണം. ഈ ബൈക്കും മോഷ്ടിച്ചതാണ്. സമാന രീതിയില്‍ തിരൂരില്‍ നടന്ന കവര്‍ച്ചകള്‍ പരിശോധിച്ചതിലാണ് അന്വേഷണം ദര്‍വേഷിലേക്കെത്തിയത്.
കടന്നുകളഞ്ഞ പ്രതിയുടെ കൂട്ടാളി കൂട്ടാളിയും പൊന്നാനി സ്വദേശിയുമായ അനീഷ് റഹ്മാന്‍(21) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കൊച്ചി സിറ്റി പൊലീസ്ാണ് കൂട്ടാളിയെ പിടികൂടിയത്. മാര്‍ക്കറ്റ് റോഡ്, ബ്രോഡ് വേ എന്നിവിടങ്ങളിലെ മോഷണങ്ങളില്‍ ദര്‍വേഷിന്റെ കൂട്ടാളിയാണ് അനീഷ്. മോഷണക്കേസുകളുമായി ബന്ധപ്പെട്ട് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്ത ദര്‍വേഷിനെയും മറ്റൊരു കൂട്ടുപ്രതി മുഹമ്മദ് അസ്ലമിനെ(19)നേയും ബ്രോഡ് വേയിലും മാര്‍ക്കറ്റ് പരിസരങ്ങളിലും നടന്ന മോഷണക്കേസുകളിലെ അന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങിയതായിരുന്നു.
ഇതിനിടെയാണ് പുലര്‍ച്ചെ മൂന്നരയോടെ പോലീസുകാരന്റെ മുഖത്ത് കടലക്കറിയൊഴിച്ച് ഇരുവരും രക്ഷപ്പെടാന്‍ ശ്രമിച്ചത്. മുഹമ്മദ് അസ്ലമിനെ(19) സ്റ്റേഷനില്‍ വെച്ച് തന്നെ പോലീസ് കീഴടക്കിയിരുന്നു. എന്നാല്‍ ദര്‍വേഷ് രക്ഷപ്പെട്ടു. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ രണ്ട് പോലീസുകാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാറാവിലുണ്ടായിരുന്ന പ്രമോദ് എന്ന പൊലീസുകാരന്റെ കണ്ണിലാണ് കറിയൊഴിച്ചത്. രാത്രി ഭക്ഷണത്തിന് നല്‍കിയ കറിയായിരുന്നു ഇത്.












Click it and Unblock the Notifications