Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ്സ് യാത്രയ്ക്കിടയിൽ കുഞ്ഞിന്റെ പാദസരം മോഷ്ടിച്ചു; നാടോടി സ്ത്രീകളെ പിടിയിലാക്കി പൊലീസ്

ബസ്സ് യാത്രയ്ക്കിടയിൽ കുഞ്ഞിന്റെ പാദസരം മോഷ്ടിച്ചു; നാടോടി സ്ത്രീകളെ പിടിയിലാക്കി പൊലീസ്

മലപ്പുറം: കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച 2 നാടോടി സ്ത്രീകളെ പൊലീസ് പിടികൂടി. ബസ് യാത്രയ്ക്കിടയിലാണ് സംഭവം നടന്നത്. തമിഴ്നാട് മധുരമാവട്ടം രാജേശ്വരി (27), മധുര മീനാക്ഷി ക്ഷേത്രം തേരിനു സമീപം മാലതി (30) എന്നിവരാണ് പൊലീസിന്റെ പിടിയിൽ ആയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ‌ബസിലാണ് സംഭവം നടന്നത്. രാവിലെ 10.50 - നാണ് ബസ്സിൽ മോഷണം നടന്നത്. കൊളപ്പുറത്തു നിന്ന് വാഴ്സിറ്റിയിലേക്ക് വരികയായിരുന്ന യുവതിയുടെ 2 വയസ്സ് പ്രായമുള്ള കുട്ടിയുടെ സ്വർണ പാദസരം വികെ പടി എത്തിയപ്പോൾ കവർന്നെടുക്കുകയായിരുന്നു.

theft

എന്നാൽ, തുടർന്ന് സ്വർണം കാണാത്തതിൽ കുട്ടിയുടെ അമ്മ സംശയം പ്രകടിപ്പിച്ചു. തുടർന്ന്, പരിശോധിച്ചന നടത്തി. അപ്പോഴാണ് , പ്രതികൾ മോഷ്ടിച്ചതായി കണ്ടെത്തിയത്. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേ സമയം, ബസിലെ മോഷണം പതിവായിരിക്കുകയാണെന്നാണ് പറയുന്നത്. മൂവാറ്റുപുഴയിൽ 7 ദിവസത്തിനുള്ളിൽ 6 മോഷണങ്ങൾ ആണു നഗരത്തിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ബസുകളിൽ നടന്നത്. ഡിസംബർ 31ന് സ്വകാര്യ ബസിൽ നിന്ന് മഠത്തിക്കുടിയിൽ മിനിമോളുടെ 1 പവൻ മാലയും 1000 രൂപയുമാണ് കവർന്നത്.

രാവിലെ 9.45 പുളിഞ്ചുവടിനും വെള്ളൂർകുന്നത്തിനും ഇടയ്ക്കാണ് മോഷണം നടന്നത്. എടിഎം കാർഡുകളും മറ്റു വിലപ്പെട്ട രേഖകളും അടങ്ങുന്ന ബാഗും നഷ്ടമായി. വെള്ളുർക്കുന്നത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മിനി മോൾ വീട്ടിൽ നിന്ന് സ്ഥാപനത്തിലേക്ക് വരുമ്പോൾ ആയിരുന്നു മോഷണം നടന്നത്. തൊട്ടടുത്ത ദിവസം തന്നെ പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രിയിൽ നിന്നു നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പൈങ്ങോട്ടൂരിലെ വീട്ടിലേക്കു പോകുകയായിരുന്ന നഴ്സിന്റെ ബാഗിൽ നിന്നു പണവും രേഖകളുമടങ്ങുന്ന പഴ്സ് ബസ് യാത്രയ്ക്കിടയിൽ നഷ്ടമായിരുന്നു.

ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന മറ്റൊരു സ്ത്രീയുടെ 5000 രൂപയും പഴ്സും ഇതേ ബസിൽ നിന്നും നഷ്ടപ്പെട്ടിരുന്നു. മേക്കടമ്പിലുള്ള സ്ത്രീയുടെ പണമടങ്ങിയ പഴ്സ് കടാതിക്കും നെഹ്റു പാർക്കിനും ഇടയിൽ ബസിൽ നിന്നു നഷ്ടമായി. മോഷണങ്ങൾക്കു പിന്നിൽ സ്ത്രീകളുടെ സംഘമാണെന്നാണു സംശയം. ഇവർ തമിഴ് കലർന്ന മലയാളത്തിൽ സംസാരിച്ചിരുന്നതായി മോഷണത്തിനിരയായവർ പറയുന്നു. ബാഗുകൾ‍ കീറാതെ വിദഗ്ധമായി തുറന്നാണ് മോഷണം നടത്തുന്നത്. ഇത്തരത്തിൽ പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെ പരാതി നൽകിയ മോഷണങ്ങളുടെ എണ്ണമാണിത് 7 ദിവസത്തിനുളളിൽ 6 മോഷണങ്ങൾ.

അതേ സമയം, വനിത ഹോസ്റ്റലിൽ കയറി പഴ്സും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ തിരുവനന്തപുരം വിതുര കുഴുവിലകത്ത് വീട്ടിൽ അൽഅമീൻ (34) അറസ്റ്റിലായിരുന്നു. കോവിൽവട്ടം റോഡിലെ സൻെറ്. ജോസഫ് കോളജ് ഹോസ്റ്റലിൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് 2.30നാണ് മോഷണം നടത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സെൻട്രൽ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ പരിശോധനയിൽ മറൈൻഡ്രൈവ് പരിസരത്ത് പ്രതിയെ കണ്ടെത്തി. പൊലീസിനെ കണ്ട് ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബസ് തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

എന്നാൽ, മാവൂരിൽ വീണ്ടും അടക്ക മോഷണം പോയിരുന്നു. മാസങ്ങൾക്കുള്ളിൽ ഇത് രണ്ടാം തവണയാണ് മോഷണം ഉണ്ടാകുന്നത്. മണന്തലക്കടവ് മഠത്തിൽ ജാഫറിന്‍റെ വീട്ടിൽനിന്നാണ് ഒരു ചാക്ക് പൊളിക്കാത്ത അടക്ക മോഷണം പോയത്. 10,000 രൂപയുടെ നഷ്ടമുണ്ട്.

മോഷ്ടാവിന്‍റെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. സ്ത്രീയുടെ വേഷം ധരിച്ചെത്തിയ ആൾ ഷാൾകൊണ്ട് മുഖം മറച്ച നിലയിലാണ്. മാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സി.സി.ടി.വി ദൃശ്യം പൊലീസിന് കൈമാറി. മാസങ്ങൾക്കുമുമ്പ് ഇവിടെനിന്നു പൊളിച്ച രുന്നു. അന്ന് 75,000 രൂപയുടെ നഷ്ടമുണ്ടായിരുന്നു. പൊലീസ് അന്വേഷിച്ചെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+