മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്തെത്തിയ മുഖ്യമന്ത്രിക്ക് യുവമോര്‍ച്ചയുടേയും, യത്ത്‌കോണ്‍ഗ്രസിന്റേയും കരിങ്കൊടി... ഇരുകൂട്ടരും കരിങ്കൊടി കാട്ടിയത് വെവ്വേറെ കാരണങ്ങള്‍ക്ക്, അഞ്ചു യൂത്ത്‌കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍, അഞ്ചു യുവമോര്‍ച്ചക്കാര്‍ക്കെതിരെ കേസ്!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഞായറാഴ്ച്ച മലപ്പുറം ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് യുവമോര്‍ച്ചയുടേയും, യത്ത്‌കോണ്‍ഗ്രസിന്റേയും കരിങ്കൊടി. ഇരുകൂട്ടരും കരിങ്കൊടി കാട്ടിയത് വെവ്വേറെ കാരണങ്ങള്‍ക്ക് ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ചാണ് യുവമോര്‍ച്ചക്കാര്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയതെങ്കില്‍ മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു യൂത്ത്‌കോണ്‍ഗ്രസിന്റെ കരിങ്കൊടി.

<strong>വനിതാ മതില്‍ പൊളിയില്ല... കോഴിക്കോട്ട് മൂന്ന് ലക്ഷം പേരെ അണിനിരത്തുമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ</strong>വനിതാ മതില്‍ പൊളിയില്ല... കോഴിക്കോട്ട് മൂന്ന് ലക്ഷം പേരെ അണിനിരത്തുമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ

പൊന്നാനി മാതൃ -ശിശു ആശുപത്രി ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ യുവമോര്‍ച്ചാ പ്രവര്‍ത്തകരാണ് ആദ്യം കരിങ്കൊടി വീശിയത്. ചമ്രവട്ടം ജംഗ്ഷനില്‍ വെച്ചാണ് ഒരു കൂട്ടം പ്രവര്‍ത്തകര്‍ മുഖ്യമന്തിയുടെ വാഹനത്തിന് നേരെ കരിങ്കൊടി വീശിയത്.ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ചാണ് യുവമോര്‍ച്ചയുടെ പൊന്നാനി നിയോജക മണ്ഡലം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയത്.

Protest against CM

മുഖ്യമന്ത്രി ആശുപത്രി ഉദ്ഘാടനത്തിനെത്തുമെന്നറിഞ്ഞതോടെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചമ്രവട്ടം ജംഗ്ഷനില്‍ സംഘടിച്ചെത്തിയിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് മടങ്ങും വഴി റോഡരികില്‍ കാത്തുനിന്ന അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വാഹനത്തിനു മുന്നിലേക്ക് എടുത്തു ചാടിയാണ് കരിങ്കൊടി വീശിയത്.ഇതേ സമയം സ്ഥലത്തുണ്ടായിരുന്ന പൊലീസ് കരിങ്കൊടി വീശിയവരെ ഉടന്‍ പിന്‍തിരിപ്പിക്കുകയും ചെയ്തു.എന്നാല്‍ പ്രതിഷേധങ്ങള്‍ ഒട്ടും ശ്രദ്ധിക്കാതെ മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോവുകയും ചെയ്തു. പ്രതിഷേധക്കാരായ അഞ്ചു പേര്‍ക്കെതിരെ പൊന്നാനി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

കേരള ചിക്കന്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ മലപ്പുറത്ത് വന്ന മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച അഞ്ച്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പാര്‍ലിമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളി, പി.കെ.നൗഫല്‍ ബാബു, ലത്തീഫ് കൂട്ടാലുങ്ങല്‍, ഖാദര്‍ മേല്‍മുറി, അന്‍വര്‍ അരൂര് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു കരിങ്കൊടി.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നേരത്തെ ജലീലിനെ കരിങ്കൊടി കാണിക്കുകയും യൂത്ത് കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ മൂന്ന് ദിവസം മഞ്ചേരി സബ്ജയിലില്‍ റിമാന്റില്‍ പോവുകയു ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ചങ്കുവെട്ടി യില്‍ നിന്ന് വളാഞ്ചേരിയിലുള്ള ജലീലിന്റെ വസതിയിലേക്ക് ലോങ് മാര്‍ച്ച് നടത്തിയിരുന്നു. മന്ത്രി ജലീല്‍ രാജിവെയ്ക്കുന്നത് വരെ യൂത്ത് കോണ്‍ഗ്രസ് സമര രംഗത്ത് സജീവമായി ഉണ്ടാകുമെന്ന് റിയാസ് മുക്കോളി പറഞ്ഞു.

Malappuram
English summary
Protest against Chief Minister in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X