മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കള്ളന്റെ മൊഴി കേട്ട് പോലീസ് ഞെട്ടി; കടയുടെ ഭിത്തി തുരന്ന് മോഷണം, പകല്‍ ഭിത്തി അടയ്ക്കാനും കള്ളന്‍

  • By Desk
Google Oneindia Malayalam News

കല്‍പകഞ്ചേരി: പുത്തനത്താണിയിലെ കടയില്‍ മോഷണം നടന്ന സംഭവത്തില്‍ പ്രതി നല്‍കിയ മൊഴി പോലീസിനെ ആശ്ചര്യപ്പെടുത്തി. മറ്റൊരു കേസില്‍ അറസ്റ്റിലായ പ്രതി രണ്ടത്താണി അച്ചിപ്ര മേലേതില്‍ സമദ് ആണ് പോലീസിനെ ഞെട്ടിപ്പിക്കുന്ന മൊഴി നല്‍കിയത്. പുത്തനത്താണിയിലെ ഭാഗ്യതാര ലോട്ടറിയുടെ ഭിത്തി തുരന്നായിരുന്നു മോഷണം. ദിവസങ്ങള്‍ക്ക് ശേഷം ഇതേ കടയുടെ ഭിത്തി അടയ്ക്കാന്‍ എത്തിയതും കള്ളന്‍ തന്നെ. പക്ഷേ തൊഴിലാളിയായിട്ടാണ് പകല്‍ വന്നത്. ഭിത്തി അടച്ച് കൂലി 500 രൂപയും വാങ്ങി സ്ഥലം വിട്ടു.

ke

സാല്‍വ ഗോര്‍ഡിലെ മോഷണക്കേസിലാണ് സമദ് പിടിയിലായത്. ഇതിനിടെയാണ് പഴയ 'വീരകഥകള്‍' പോലീസിനോട് പറഞ്ഞതത്രെ. തുടര്‍ന്ന് കോടതി രണ്ടുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തു. വിശദമായ തെളിവെടുപ്പ് നടത്തി. മോഷത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു.

പുത്തനത്താണിയിലും രണ്ടത്താണിയിലും 10ഓളം കടകളില്‍ പ്രതി മോഷണം നടത്തിയിട്ടുണ്ടത്രെ. തെളിവ് നശിപ്പിക്കാനും പ്രതി സമര്‍ഥനായിരുന്നു. മോഷണത്തിന് ശേഷം തീവച്ച് കടകള്‍ നശിപ്പിക്കുകയും സിസിടിവി ക്യാമറകള്‍ നശിപ്പിക്കുകയും പ്രതിയുടെ പതിവായിരുന്നു. പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കല്‍പകഞ്ചേരി പോലീസാണ് കേസ് അന്വേഷിക്കുന്നത്.

അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്

വന്ന കോടികള്‍ എവിടെ? എങ്ങോട്ട് പോയി; മോദിയെ വിടാതെ രാഹുല്‍ ഗാന്ധി, കൃത്യമായ കണക്ക് വേണംവന്ന കോടികള്‍ എവിടെ? എങ്ങോട്ട് പോയി; മോദിയെ വിടാതെ രാഹുല്‍ ഗാന്ധി, കൃത്യമായ കണക്ക് വേണം

വാക്കുകള്‍ വിഴുങ്ങി കോണ്‍ഗ്രസും ബിജെപിയും; അന്തംവിട്ട് ജനങ്ങള്‍, സ്ഥിരം ശത്രുവില്ലാതെ മദ്യംവാക്കുകള്‍ വിഴുങ്ങി കോണ്‍ഗ്രസും ബിജെപിയും; അന്തംവിട്ട് ജനങ്ങള്‍, സ്ഥിരം ശത്രുവില്ലാതെ മദ്യം

Malappuram
English summary
Puthanathani Theft case accused remanded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X