മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിവി അന്‍വര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു: പണം നല്‍കിയത് താനൂരിലെ മത്സ്യത്തൊഴിലാളികള്‍!

  • By Desk
Google Oneindia Malayalam News

മലപ്പുറം: പൊന്നാനി ലോകസഭാ മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ വരണാധികാരിയും കലക്ടറുമായ അമിത് മീണക്ക് മുന്‍പാകെ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പത്രിക സമര്‍പ്പിച്ചത്. എല്‍ ഡി എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് കലക്ടറേറ്റില്‍ എത്തിയത്. കെ പി ജൈസലിന്റെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികളാണ് സ്ഥാനാര്‍ത്ഥിക്ക് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം കെട്ടിവെക്കാനുള്ള തുക നല്‍കിയത്.

<strong>രാഹുലും ചൗക്കീദാര്‍ ആണ്... മോദിയെ പോലെ തന്നെ! കുടുംബ ജീവിതം പോലും ഇല്ല; രാഹുലിന്റെ ജീവിതത്തിലൂടെ...</strong>രാഹുലും ചൗക്കീദാര്‍ ആണ്... മോദിയെ പോലെ തന്നെ! കുടുംബ ജീവിതം പോലും ഇല്ല; രാഹുലിന്റെ ജീവിതത്തിലൂടെ...

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, മുതിര്‍ന്ന സിപിഐഎം നേതാവ് പാലോളി മുഹമ്മദ്കുട്ടി, അജിത് കൊളാടി, പി നന്ദകുമാര്‍, പി പി വാസുദേവന്‍, ഇ എന്‍ മോഹന്‍ദാസ്, മാത്യു സെബാസ്റ്റ്യന്‍, മുഹമ്മദ് ഷാ, സബാഹ് പുല്‍പറ്റ, അബ്ദുഹാജി, ശിവശങ്കരന്‍, വി അബ്ദു റഹ്മാന്‍ എംഎല്‍എ, തുടങ്ങിയ നേതാക്കള്‍ക്കൊപ്പമായിരുന്നു പത്രികാ സമര്‍പ്പണം.

pvanwar-

പി വി അന്‍വറിന് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം കെട്ടിവെക്കാനുള്ള തുക നല്‍കിയത് താനൂരിലെ മത്സ്യത്തൊഴിലാളികള്‍. പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ മാതൃകയായ കെപി ജൈസല്‍ പി വി അന്‍വറിന് തുക കൈമാറി.മത്സ്യലഭ്യതക്കുറവ് മൂലം ഏറെ ക്ഷാമം നിലനില്‍ക്കുമ്പോഴും ഇടതു സര്‍ക്കാരിനോടുള്ള കടപ്പാടിനെ തുടര്‍ന്ന് തൊഴിലാളികള്‍ ചേര്‍ന്ന് ചെറുസംഖ്യകള്‍ പിരിച്ചെടുത്താണ് കെട്ടി വയ്ക്കാനുള്ള തുക സ്വരൂപിച്ചത്.

ചരിത്രത്തിലാദ്യമായി തകര്‍ന്ന വള്ളങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ തയ്യാറായത് ഇടതുപക്ഷ സര്‍ക്കാരാണെന്നും പി വി അന്‍വര്‍ വിജയിച്ചാലാണ് മത്സ്യ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാകൂവെന്നും, ഇത്തവണ അന്‍വറിനാണ് വോട്ടെന്നും മത്സ്യതൊഴിലാളികള്‍ പറഞ്ഞു. പൊന്നാനി ഭാരതപ്പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് പുഴയില്‍ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളങ്ങള്‍ കടലിലേക്ക് ഒഴുകി തകര്‍ന്ന സമയത്തും, കേരളം കണ്ട മഹാപ്രളയത്തിലും

മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമാകാതെ നാടുവിട്ട എംപി യോടുള്ള പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതി നടപ്പാക്കാന്‍ എനിക്ക് കഴിഞ്ഞില്ല എന്നുള്ള ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. തുടര്‍ന്നാണ് പിവി അന്‍വറിന് കെട്ടിവെക്കാനുള്ള തുക നല്‍കാന്‍ മത്സ്യത്തൊഴിലാളികള്‍ തീരുമാനിച്ചത്.

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയന്‍, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ വി അബ്ദുറസാഖ്, മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം എം അനില്‍കുമാര്‍, ഐഎന്‍എല്‍ മുനിസിപ്പല്‍ സെക്രട്ടറി എ പി സിദ്ധീഖ്, ജനതാദള്‍ എസ് മണ്ഡലം സെക്രട്ടറി ഫസലു, സിപിഐ എം തീരദേശ ലോക്കല്‍ സെക്രട്ടറി പി ഹംസക്കുട്ടി, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് മനുവിശ്വനാഥ്, മത്സ്യതൊഴിലാളികളായ അഷ്‌റഫ് , സവാദ് , സുലൈമാന്‍ എന്നിവരും തുക കൈമാറല്‍ ചടങ്ങില്‍ പങ്കെടുത്തു


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Malappuram
English summary
pv anwar submits nomination from ponnani constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X