മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭര്‍ത്താവ് ഇതിനൊക്കെ സമ്മതിക്കുമെന്ന് റാഷിദ.. തട്ടിയെടുത്തത് ലക്ഷങ്ങള്‍; വ്‌ളോഗര്‍മാരുടെ ഹണിട്രാപ്പ് ഇങ്ങനെ..

Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്ത് വൃദ്ധനെ ദമ്പതികള്‍ ഹണിട്രാപ്പില്‍ പെടുത്തിയത് അതിവിദഗ്ധമായി. വ്‌ളോഗറായ സ്ത്രീ ഒരു വര്‍ഷത്തോളം കല്‍പകഞ്ചേരി സ്വദേശിയായ 68 കാരനെ കബളിപ്പിക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മലപ്പുറം താനൂര്‍ സ്വദേശിയും കേസിലെ മുഖ്യപ്രതിയുമായ റാഷിദ ( 30 ) ഭര്‍ത്താവിന്റെ സഹായത്തോടെയാണ് ഹണിട്രാപ്പുമായി മുന്നോട്ട് വന്നത്.

റാഷിദയുടെ ഭര്‍ത്താവായ നിഷാദ് തൃശൂര്‍ കുന്നംകുളം സ്വദേശിയാണ്. സാമ്പത്തികമായി വലിയ അടിത്തറയുള്ള 68 കാരനില്‍ നിന്ന് പണം തട്ടിയെടുക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയാണ് ഇരുവരും ചേര്‍ന്ന് തന്ത്രം മെനഞ്ഞത്. 68 കാരനെ കബളിപ്പിക്കാനായി ആലുവയിലെ ഫ്‌ളാറ്റില്‍ വരെ ദമ്പതികള്‍ കൊണ്ടുപോയിരുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെയാണ്...

1

Image Credit: Facebook@Rashida Nishad

റാഷിദയും നിഷാദും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇരുവര്‍ക്കും യൂട്യൂബ് ചാനലും ഉണ്ട്. ഇന്‍സ്റ്റാഗ്രാമിലും സജീവമാണ് ഇരുവരും. വലിയ സ്വാധീനമുള്ള 68 കാരനെ ആണ് ഇവര്‍ ഹണി ട്രാപ്പിനായി ലക്ഷ്യമിട്ടത്. വ്‌ളോഗറായ റാഷിദ പ്രണയം നടിച്ച് 68 കാരനുമായി സൗഹൃദത്തിലായി. 2021 ജൂലൈയിലാണ് റാഷിദ ഫേസ്ബുക്കിലൂടെ വ്യാപാരി കൂടിയായ 68 കാരന് ഫ്രണ്ട് റ്വക്വസ്റ്റ് അയക്കുന്നത്.

ഫാന്‍സിനുള്ള കിരീടം കേരളത്തിന് തന്നെ.. 'നെയ്മറിന്റെ' റെക്കോഡ് തകര്‍ത്ത് 'മെസി'; കൂറ്റന്‍ കട്ടൗട്ടുകള്‍ എത്തിഫാന്‍സിനുള്ള കിരീടം കേരളത്തിന് തന്നെ.. 'നെയ്മറിന്റെ' റെക്കോഡ് തകര്‍ത്ത് 'മെസി'; കൂറ്റന്‍ കട്ടൗട്ടുകള്‍ എത്തി

2

Image Credit: Facebook@Rashida Nishad

ഇതിന് ശേഷം ഇരുവരും തമ്മില്‍ ചാറ്റിംഗ് പതിവായി. ഇതുവഴി ഇയാളുമായി ബന്ധം വളര്‍ത്തിയെടുക്കാനും ആവശ്യങ്ങള്‍ നിറവേറ്റിയെടുക്കാനും റാഷിദയ്ക്ക് സാധിച്ചു. ഒരു വര്‍ഷത്തോളം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റാഷിദയും നിഷാദും ഇയാളില്‍ നിന്ന് പണം തട്ടി. സൗഹൃദം വളര്‍ന്നതോടെ നേരിട്ട് കാണണമെന്ന് റാഷിദ തന്നെ ആവശ്യപ്പെട്ടു. ഭര്‍ത്താവ് ഇതിനൊക്കെ സമ്മതിക്കുന്ന ആളാണ് എന്നും റാഷിദ 68 കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചു.

ഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതംഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതം

3

Image Credit: Facebook@Rashida Nishad

പിന്നീട് റാഷിദയുടെ ക്ഷണപ്രകാരം 68 കാരന്‍ ആലുവയിലെ ഫ്‌ളാറ്റില്‍ എത്തുകയായിരുന്നു. ഇതിന് മുന്‍പ് ഫ്‌ളാറ്റില്‍ രഹസ്യ ക്യാമറ ഘടിപ്പിച്ചിരുന്നു. ആലുവയിലെ ഫ്ളാറ്റില്‍ വെച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് റാഷിദയും നിഷാദും 68 കാരനെ ഭീഷണിപ്പെടുത്തിയത്. 68 കാരന്റെ സ്വകാര്യദൃശ്യങ്ങള്‍ പരസ്യമാക്കും എന്നും ദൃശ്യങ്ങള്‍ കുടുബത്തില്‍ അടക്കം പ്രചരിപ്പിക്കും എന്നുമായിരുന്നു ഭീഷണി.

'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല

4

Image Credit: Facebook@Rashida Nishad

ഇത് പ്രകാരം ഭീഷണിപ്പെടുത്തി പലപ്പോഴായി 23 ലക്ഷത്തോളം രൂപയാണ് വയോധികനില്‍ നിന്ന് ഇരുവരും തട്ടിയെടുത്തത്. ഭീഷണി ഭയന്ന് 68 കാരന്‍ കടം വാങ്ങി പോലും ഇവര്‍ക്ക് പണം നല്‍കി എന്നാണ് റിപ്പോര്‍ട്ട്. നാട്ടിലെ അറിയപ്പെടുന്ന കുടുംബാംഗമായ വയോധികന്റെ കൈയില്‍ നിന്ന് അകാരണമായി കാശ് നഷ്ടമായി തുടങ്ങിയതോടെ ആണ് കുടുംബത്തിന് സംശയം വരുന്നത്.

4


Image Credit: Facebook@Rashida Nishad

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. ഇതോടെ കുടുംബം കല്‍പകഞ്ചേരി പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തിന് പിന്നാലെ ഇരുവരേയും പിടികൂടുകയായിരുന്നു. അറസ്റ്റിലായ രണ്ട് പേരെയും കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. നിഷാദ് ജയിലിലാണ്. എന്നാല്‍ രണ്ട് ചെറിയ കുട്ടികള്‍ ഉള്ള റാഷിദയ്ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

Malappuram
English summary
Rashida Nishad honeytrap case: here is how Rashida Nishad trapped the old man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X