മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്ത മഴയില്‍ കടലാക്രമണവും ശക്തം, നിരവധി വീടുകളിലേക്ക് വെള്ളം കയറി

  • By Desk
Google Oneindia Malayalam News

മലപ്പുറം: കനത്തമഴയില്‍ മലയോര മേഖലയില്‍ ഉരുള്‍പൊട്ടലുകളും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതോടൊപ്പം തന്നെ തീരദേശ മേഖലയില്‍ കടലാക്രമണവും ശക്തമായി. തിരുമുറിയാതെ പെയ്യുന്ന മഴയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് മലപ്പുറത്തെ തീരദേശ മേഖല. പൊന്നാനിയില്‍ മഴ കനത്തതോടെ കടലാക്രമണവും വര്‍ധിച്ചു.

ശക്തമായ മഴയില്‍ പൊന്നാനി തീരം ദുരിതത്തിലായി. കടല്‍ പ്രക്ഷുബ്ദമായതോടെ നിരവധി വീടുകളിലേക്ക് വെള്ളം കയറി. ലൈറ്റ് ഹൗസിന് സമീപമുള്ള വീടുകളിലേക്കാണ് വെള്ളം കയറിയത്. ലൈറ്റ് ഹൗസിന് സമീപത്തെ താഴത്തേല്‍ നഫീസ, മാലിക്കാനകത്ത് സുബൈര്‍, കമ്മാലിക്കാനകത്ത് നഫീസ എന്നിവരുടെ വീടുകളിലേക്കാണ് കടല്‍ തിരമാലകള്‍ അടിച്ചു കയറിയത്. കൂടാതെ തൊട്ടടുത്ത ആറോളം വീടുകള്‍ക്ക് ചുറ്റും കടല്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്. താമസിക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്. ഇവിടെ മണല്‍ കൊണ്ട് ബണ്ട് നിര്‍മിച്ചാണ് വീടുകളെ കടലില്‍നിന്ന് സംരക്ഷിച്ച് നിര്‍ത്തുന്നത്. കടലാക്രമണത്തില്‍ ഇതും തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ തുടങ്ങിയ കടലാക്രമണം വേലിയേറ്റ സമയങ്ങളില്‍ രൂക്ഷമാവുകയാണ്.

news

ഇന്നലെ പൊന്നാനിയില്‍ ശക്തമായ കടല്‍കാറ്റ് അടിച്ചിരുന്നതിനാല്‍ 10 വലിയ ബോട്ടുകള്‍ മാത്രമാണ് മത്സ്യബന്ധനത്തിന് കടലില്‍ പോയത്. മറ്റു ബോട്ടുകളെല്ലാം കരയില്‍ തന്നെ നിര്‍ത്തിയിട്ടിരിക്കുകയാണ്. 51 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം കടലിലിറങ്ങിയ ബോട്ടുകള്‍ നഷ്ടത്തില്‍ നിന്ന് കരകയറുന്നതിനിടെയാണ് വീണ്ടും കടലാക്രമണം ശക്തിയാര്‍ജ്ജിച്ചത്. ഇതോടെ തീരം വീണ്ടും പട്ടിണിയിലേക്ക് നീങ്ങുകയാണ്.

Malappuram
English summary
Sea turbulence along with rain calamity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X