മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണ വ്യാപന ഭീതി; താനൂരില്‍ നഗരസഭാ കാര്യാലയം അടച്ചു, ജുമുഅ നമസ്‌കാരം ഇല്ല

  • By Desk
Google Oneindia Malayalam News

താനൂര്‍: കൊറോണ രോഗ വ്യാപന ഭീതിയെ തുടര്‍ന്ന് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച മലപ്പുറം ജില്ലയിലെ താനൂര്‍ നഗരസഭാ പരിധിയില്‍ കനത്ത നിയന്ത്രണമേര്‍പ്പെടുത്തി. നഗരസഭാ കാര്യാലയം ഈ മാസം 10 വരെ അടച്ചിട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍ നാമമാത്രമായി തുറക്കും. വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ നമസ്‌കാരം ഒഴിവാക്കി. പോലീസ് ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇമാമുമാരുടെ സംഘടനകള്‍ ജുമുഅ നമസ്‌കാരം വേണ്ടെന്നും വീടുകളില്‍ വച്ച് ളുഹര്‍ നമസ്‌കരിക്കാനും നിര്‍ദേശിച്ചു.

c

താനൂരിലേക്കുള്ള വഴികളില്‍ പരിശോധന കര്‍ശനമാണ്. നഗരസഭാ പരിധിയില്‍ കടകള്‍ തുറക്കുന്നതിന് നിയന്ത്രണമുണ്ട്. ഉച്ചയ്ക്ക് ഒരുമണി വരെ അവശ്യവസ്തു വില്‍പ്പന കേന്ദ്രങ്ങള്‍ അനുവദിക്കും. അതിന് ശേഷം അടയ്ക്കണം. വ്യാഴാഴ്ച പോലീസ് ഉച്ചയ്ക്ക് 12 മണിയോടെ തന്നെ അടപ്പിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് താനൂര്‍ നഗരസഭയില്‍ ജില്ലാ ഭരണകൂടം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. പ്രദേശത്ത് ഒട്ടേറെ പേര്‍ക്ക് കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്.

കുഞ്ഞ് സഹോദരിയെ ബലാല്‍സംഗം ചെയ്ത പ്രതിയെ പിന്തുടര്‍ന്നു; ജയിലിലിട്ട് കുത്തിക്കൊന്നുകുഞ്ഞ് സഹോദരിയെ ബലാല്‍സംഗം ചെയ്ത പ്രതിയെ പിന്തുടര്‍ന്നു; ജയിലിലിട്ട് കുത്തിക്കൊന്നു

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

ചീരാന്‍ കടപ്പുറത്തെ ലോറി ഡ്രൈവര്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും രോഗം സ്ഥിരീകരിച്ചു. കൂടാതെ താനൂര്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരനും രോഗം ബാധിച്ചു. ഇതോടെയാണ് സമൂഹ വ്യാപന ഭീതി ഉടലെടുത്തത്. നേരത്തെ ചീരാന്‍ കടപ്പുറം മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടതോടെ നഗരസഭ മൊത്തം കണ്ടെയ്ന്‍മെന്റ് സോണായിക്കുകയായിരുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നുവര്‍ക്കുമെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

മധ്യപ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി; 'സിന്ധ്യ ഇഫക്ട്' തിരിച്ചടിക്കുന്നു, കോണ്‍ഗ്രസില്‍ ആഹ്ലാദംമധ്യപ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി; 'സിന്ധ്യ ഇഫക്ട്' തിരിച്ചടിക്കുന്നു, കോണ്‍ഗ്രസില്‍ ആഹ്ലാദം

ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും പോലീസും നഗരസഭാ അധികൃതരും പ്രത്യേക നിര്‍ദേശം നല്‍കി. നഗരസഭ ബോധവല്‍ക്കരണ വാഹനം റോന്തുചുറ്റുന്നുണ്ട്. ഒട്ടേറെ പേരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ ഫലം വന്നാല്‍ മാത്രമേ സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കൂ.

പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും; വമ്പന്‍ നീക്കവുമായി യുപി കോണ്‍ഗ്രസ്, കളികള്‍ മാറുന്നുപ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും; വമ്പന്‍ നീക്കവുമായി യുപി കോണ്‍ഗ്രസ്, കളികള്‍ മാറുന്നു

സൗദിയുടെ കടുത്ത തീരുമാനം; ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ഗള്‍ഫ് യുദ്ധത്തിന് ശേഷം ആദ്യംസൗദിയുടെ കടുത്ത തീരുമാനം; ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ഗള്‍ഫ് യുദ്ധത്തിന് ശേഷം ആദ്യം

Malappuram
English summary
Tanur Municipality office closed and Friday Prayer not allowed as containment zone in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X