• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

യുവതിയെ കാണാനില്ലെന്ന പരാതിയുമായെത്തിയ ഡിവൈഎഫ്‌ഐ നേതാവിനെ വലിച്ചിഴച്ച് പോലീസ്

Google Oneindia Malayalam News

മലപ്പുറം: പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി സുഹൃത്തിനൊപ്പം സ്റ്റേഷനില്‍ എത്തിയ ഡിവൈഎഫ്‌ഐ നേതാവിനെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് പോലീസ് ഉദ്യോഗസ്ഥര്‍. അടുത്തിടെ ചില നടപടികളിലൂടെ വിവാദത്തിലായ തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷനിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. ഡിവൈഎഫ്‌ഐയുടെ പള്ളിക്കല്‍ മേഖല സെക്രട്ടറി ഹണിലാലാണ് പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. ഇറങ്ങി പോടാ നീയാണോ പരാതിക്കാരന്‍, നീ കളിക്കാന്‍ നില്‍ക്കരുത്, പരാതിയെ കുറിച്ച് ഞങ്ങള്‍ നോക്കിക്കോളാം. നീ കേറി പോടാ എന്നൊക്കെയായിരുന്നു പോലീസുകാരുടെ ഭാഷാ പ്രയോഗം. ഹണിലാലിനെ ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനുള്ളിലേക്ക് കയറ്റി മര്‍ദിക്കുകയായിരുന്നു.

അതിജീവിതയെന്ന് പേരെന്തിന്? വളര്‍ത്തിയവരെ പീഡകരാക്കുന്നു, വിജയ് ബാബുവിനെ പിന്തുണച്ച് ശാന്തിവിളഅതിജീവിതയെന്ന് പേരെന്തിന്? വളര്‍ത്തിയവരെ പീഡകരാക്കുന്നു, വിജയ് ബാബുവിനെ പിന്തുണച്ച് ശാന്തിവിള

അതേസമയം ഹണിലാലിനെ മപോലീസുകാര്‍ കൈയ്യേറ്റം ചെയ്യുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പൊതുജനമാണ് ഒരു മണിക്കൂറായി പരാതി പറയാന്‍ കാത്തിരിക്കുകയാണ്. ഇതിന്റെ മേല്‍ പരാതി സ്വീകരിക്കാന്‍ പറ്റില്ലേ എന്ന് ഹണിലാല്‍ പോലീസുകാരോട് ചോദിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ ഉണ്ട്. നിരവധി പരാതികളാണ് തേഞ്ഞിപ്പലം പോലീസിനെ കുറിച്ച് ഉയരുന്നത്. ഒരാഴ്ച്ച മുമ്പ് മിശ്ര വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച് എത്തിയ പെണ്‍കുട്ടിയെ തേഞ്ഞിപ്പലം പോലീസ് നിര്‍ബന്ധിച്ച് പറഞ്ഞയച്ചിരുന്നു. കാമുകനായ നിസാമുദ്ദീനോടൊപ്പം സ്റ്റേഷനിലെത്തിയ യൂനിവേഴ്‌സിറ്റി സ്വദേശിനിയെയാണ്് പോലീസ് ബന്ധുക്കള്‍ക്കൊപ്പം തിരിച്ചയച്ചത്.

വിവാഹ കാര്യങ്ങള്‍ പിന്നീട് സംസാരിക്കാമെന്നും, പെണ്‍കുട്ടിയുടടെ കൈയ്യിലുള്ള മൊബൈല്‍ ഫോണിലേക്ക് വിളിക്കാം എന്നുമുള്ള ഉറപ്പ് നല്‍കിയാണ് പെണ്‍കുട്ടിയെ പോലീസ് വീട്ടിലേക്ക് തിരിച്ചയച്ചതെന്നും നിസാമുദ്ദീന്‍ പറയുന്നു. എന്നാല്‍ ഒരാഴ്ച്ചയായി പെണ്‍കുട്ടി എവിടെയാണെന്നുള്ള ഒരു വിവരവും ഇവര്‍ക്ക് ലഭിച്ചില്ല. ഇതോടെയാണ് വിവരം അന്വേഷിക്കാനും പരാതി നല്‍കാനുമായി നിസാമുദ്ദീനോടൊപ്പം ഹണിലാലും സ്റ്റേഷനിലെത്തിയത്. പരാതിയെ കുറിച്ച് ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ പോലീസുകാര്‍ ഇയാളെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. ഒരാഴ്ച്ച മുമ്പ് സഹോദരിമാരായ പെണ്‍കുട്ടികളെ നടുറോട്ടില്‍ മര്‍ദിച്ചെന്ന പരാതിയും തേഞ്ഞിപ്പലം പോലീസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഏപ്രില്‍ 16നായിരുന്നു പരപ്പനങ്ങാടി സ്വദേശികളും സഹോദരിരമാരുമായ അസ്‌ന, ഹംന, എന്നിവരെ പ്രാദേശിക മുസ്ലീം ലീഗ് നേതാവിന്റെ മകനായ സിഎച്ച് ഇബ്രാഹിം ഷബീര്‍ നടുറോഡില്‍ വെച്ച് പരസ്യമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ സഹോദരിമാര്‍ ഇബ്രാഹിം ഷബീറിനെതിരെ തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്‍കയിരുന്നു. പോലീസ് കേസെടുത്തെങ്കിലും നിസ്സാരമായ വകുപ്പുകള്‍ ചുമത്തി ഇബ്രാഹിം ഷബീറിനെ വിട്ടയക്കുകയായിരുന്നുവെന്ന് സഹോദരിമാര്‍ പറഞ്ഞു. വധശ്രമത്തിന് കേസെടുക്കണമെന്നാണ് പോലീസിനോട് ആവശ്യപ്പെട്ടത്. കേസ് ഒതുക്കാനായിരുന്നു ആദ്യം പോലീസ് ശ്രമിച്ചത്. എന്നാല്‍ ഇവര്‍ പരാതിയില്‍ ഉറച്ച് നിന്നതോടെ മറ്റ് വഴികളില്ലാതെ പോലീസ് മുന്നോട്ട് പോവുകയായിരുന്നു.

ദിലീപ് വിഷയത്തിന് മുന്നേ പ്രശ്‌നങ്ങള്‍, തുറന്ന് പറഞ്ഞാല്‍ തെറിവിളി;സിനിമ സുരക്ഷിതമല്ലെന്ന് സാന്ദ്രദിലീപ് വിഷയത്തിന് മുന്നേ പ്രശ്‌നങ്ങള്‍, തുറന്ന് പറഞ്ഞാല്‍ തെറിവിളി;സിനിമ സുരക്ഷിതമല്ലെന്ന് സാന്ദ്ര

Malappuram
English summary
thenjipalam police beaten dyfi leader after he comes with his friend to lodge a complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X