Get Updates
Get notified of breaking news, exclusive insights, and must-see stories!

മരങ്ങള്‍ കടപുഴകി; നാടുകാണി ചുരത്തില്‍ ഗതാഗത തടസം, പാതാറില്‍ 40 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു

മലപ്പുറം: അതിര്‍ത്തി പ്രദേശമായ നാടുകാണി ചുരത്തില്‍ മരങ്ങള്‍ കടപുഴകി വീണതോടെ ഗതാഗതം തടസപ്പെട്ടു. മരങ്ങള്‍ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ഇതുവഴി വന്ന വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങി. പച്ചക്കറിയുമായി പുലര്‍ച്ചെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വാഹനങ്ങളാണ് കുടുങ്ങിയവയില്‍ കൂടുതലും. തേന്‍പാറ, പോത്തുംകുഴി എന്നിവിടങ്ങളില്‍ രാവിലെ ആറ് മണിയോടെയാണ് മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടത്. നിലമ്പൂരില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും ട്രോമ കെയര്‍ സന്നദ്ധ പ്രവര്‍ത്തകരുമാണ് ഗതാഗതം സുഗമമാക്കാന്‍ ശ്രമിക്കുന്നത്. മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളാണിത്.

X

അതേസമയം, കഴിഞ്ഞവര്‍ഷം വന്‍ ദുരന്തമുണ്ടായ പാതാറില്‍ നിന്ന് 40 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വാളംകൊല്ലി, അതിരുവീട്ടി, മലാംകുണ്ട് എന്നിവിടങ്ങളില്‍ നിന്നാണ് മഴ ശക്തമായതോടെ ഉരുള്‍പ്പൊട്ടല്‍ സാധ്യത മുന്‍കൂട്ടി കണ്ട് കുടുംബങ്ങളെ മാറ്റിയത്. ഇവര്‍ കുടുംബ വീടുകളിലേക്കും വാടക വീടുകളിലേക്കുമാണ് മാറിയത്.

കഴിഞ്ഞ വര്‍ഷത്തെ ദുരന്തത്തില്‍ വന്‍ നഷ്ടം നേരിട്ട കുടുംബങ്ങളാണിത്. മാസങ്ങളോളം ദുരിതാശ്വാസ ക്യാംപുകളിലായിരുന്നു. അടുത്തിടെയാണ് വീണ്ടും വീട്ടിലെത്തി താമസം തുടങ്ങിയത്. രണ്ടുദിവമായി കനത്ത മഴ ജില്ലയില്‍ പല ഭാഗങ്ങളിലും തുടരുകയാണ്.

ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ജലം തുറന്നുവിട്ടു. കാഞ്ഞിരപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+