• search
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പൊന്നാനിയിലെ യുഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം, യുഡിഎഫ് നേതാക്കള്‍ക്കെതിരെ പോലീസ് ലാത്തി വിശീയതിലുള്ള പ്രതിഷേധം

  • By Lekhaka

മലപ്പുറം: പൊന്നാനി നഗരസഭാ പരിധിയില്‍ ഇന്നു യുഡിഎഫ് പ്രഖാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. മേഖലയിലെ കടകമ്പോളങ്ങള്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല.  രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ഹര്‍ത്താല്‍. പൊന്നാനി ഹാര്‍ബറില്‍ നഗരസഭ മാലിന്യം തള്ളുന്നത് തടഞ്ഞ യു.ഡി.എഫ് പ്രവര്‍ത്തകരെയും യുത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, കൗണ്‍സിലര്‍മാരായ എന്‍.ഫസലുറഹ്മാന്‍, അതീഖ് തുടങ്ങിയവരെ പോലീസ് അതിക്രൂരമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാന്‍ നഗരസഭാ പരിധിയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുവാന്‍ യു.ഡി.എഫ് ചെയര്‍മാന്‍ വി.പി. ഹുസൈന്‍ കോയ തങ്ങള്‍, കണ്‍വീനര്‍ എം.അബ്ദുല്‍ ലത്തീഫ് എന്നിവര്‍ ആഹ്വാനം ചെയ്തത്.

പ്രളയാനന്തരം വീടുകളില്‍ നിന്നുമുള്ള അജൈവ മാലിന്യങ്ങള്‍ പൊന്നാനി ഹാര്‍ബറില്‍ തള്ളാനെത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞതിനെത്തുടര്‍ന്നാണ് പൊലീസ് ഇന്നലെ ലാത്തി വീശിയത്. . ലാത്തി ചാര്‍ജില്‍ യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ ഫൈസല്‍ ബാഫഖി തങ്ങളുള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതരപരിക്കേറ്റ്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ പൊന്നാനി ഹാര്‍ബര്‍ പരിസരത്താണ് സംഘര്‍ഷമുണ്ടായത്.

pic

പ്രളയാനന്തരമുള്ള മാലിന്യങ്ങള്‍ പൊന്നാനി ഹാര്‍ബറില്‍ നീക്കം ചെയ്യാന്‍ എത്തിയ പൊന്നാനി നഗരസഭയുടെ ലോറിയാണ് നാട്ടുകാര്‍ സംഘടിച്ച് തടഞ്ഞത്. രാവിലെ എത്തിയ ലോറി നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പോലീസ് നാട്ടുകാരെ വിരട്ടിയോടിച്ച ശേഷം മാലിന്യം ഹാര്‍ബര്‍ പരിസരത്ത് നിക്ഷേപിച്ചു. പിന്നീട് നഗരസഭാ കൗണ്‍സിലര്‍മാരും യൂത്ത് ലീഗ് നേതാക്കളും സംഘടിച്ചെത്തുകയും, രണ്ടാമത് വന്ന ലോറി തടഞ്ഞ്, റോഡില്‍ കുത്തിയിരിക്കുകയും ചെയ്തു. നഗരസഭാ അധികൃതരെത്തി വിശദീകരണം നല്‍കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.

ഏറെ നേരം പോലീസ് സമവായ ശ്രമങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും ഇത് വിജയിച്ചില്ല. ഇതേത്തുടര്‍ന് ബലം പ്രയോഗിച്ച് നേതാക്കളെ നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായതിനാല്‍ ലാത്തി ചാര്‍ജ് നടത്തി. ലാത്തിച്ചാര്‍ജില്‍ യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ ഫൈസല്‍ ബാഫഖി തങ്ങള്‍, പൊന്നാനി നഗരസഭാ പ്രതിപക്ഷ നേതാവ് എം.പി.നിസാര്‍, കൗണ്‍സിലര്‍മാരായ ഫസലുറഹ്മാന്‍, പറമ്പില്‍ അത്തീഖ് എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നേതാക്കളെ പൊന്നാനി താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശ്രുശ്രൂഷ നല്‍കി. തുടര്‍ന്ന് പരിക്കേറ്റവരെ സ്ട്രക്ചറില്‍ കിടത്തി പ്രകടനമായി നഗരസഭാ കാര്യാലയത്തിനു മുന്നിലെത്തി. പ്രകടനം നഗരസഭാ കാര്യാലയത്തിന് മുന്നില്‍ വെച്ച് പോലീസ് തടഞ്ഞു. പ്രകോപിതരായ പ്രവര്‍ത്തകര്‍ പോലീസിനു നേരെ ഉന്തും, തള്ളുമുണ്ടാവുകയും നഗരസഭ കാര്യാലയത്തിന്റെ കവാടം തകര്‍ക്കുകയും ചെയ്തു. പിന്നീട് നഗരസഭാ ഓഫീസിനുള്ളിലെത്തി പോലീസിനു നേരെയും, ഭരണസമിതിക്കെതിരെയും മുദ്രാവാക്യങ്ങള്‍ മുഴക്കി. തുടര്‍ന്ന് നേതാക്കളിടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയും, പരിക്കേറ്റവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

മാലിന്യ ലോറി തടഞ്ഞത് രാഷ്ടീയ മുതലെടുപ്പിനായുള്ള ശ്രമമെന്ന് നഗരസഭാ ചെയര്‍മാന്‍ പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റക്കെട്ടായി നേതൃത്വം നല്‍കുന്ന പൊന്നാനിയെ കള്ളപ്രചരണത്താല്‍ ഭിന്നിപ്പിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് നഗരസഭ ചെയര്‍മാന്‍ സി.പി.മുഹമ്മദ് കുഞ്ഞി. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം എടുത്തവര്‍ തന്നെ പിന്നീട് രാഷ്ടീയ മുതലെടുപ്പിനായി നാടകം കളിക്കുന്നത് ചിലരുടെ ജനവിരുദ്ധ ഇരട്ടത്താപ്പു നയമാണെന്നും ചെയര്‍മാന്‍ കുറ്റപ്പെടുത്തി. പ്രളയാനന്തരം വരാനിരിക്കുന്ന ആരോഗ്യ ഭീഷണിയെ നേരിടാനാണ് നഗരസഭ പ്രാധാന്യം കൊടുക്കുന്നത്. പ്രളയ പ്രദേശത്തുള്ള അഴുകാത്ത മാലിന്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശേഖരിച്ച് ഒരു പ്രദേശത്ത് ശേഖരിച്ചു വെക്കുകയും, ക്ലീന്‍ കേരള മിഷന്‍ വഴി ഏറ്റെടുക്കുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

അത് മാത്രമല്ല മലപ്പുറം ജില്ലയിലെ എം.എല്‍.എ മാര്‍ പങ്കെടുത്ത കലക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരം വസ്തുക്കള്‍ ശേഖരിക്കാന്‍ സ്ഥലം കണ്ടെത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ പരിധിയിലെ വിവിധ പൊതു സ്ഥലങ്ങളില്‍ കൂടി കിടന്നിരുന്ന പ്രളയ ശേഷമുള്ള അഴുകാത്ത മാലിന്യങ്ങള്‍ മാത്രം നഗരസഭ ശേഖരിച്ചത്. ഉപയോഗ ശൂന്യമായ തുണികള്‍, മെത്ത, കേടുവന്ന വീട്ടുപകരണങ്ങളായ ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മിഷീന്‍, ഫര്‍ണീച്ചറുകള്‍ തുടങ്ങിയവയാണ് ശേഖരിക്കുന്നത്. ശേഖരിച്ചവ കൃത്യമായി തരംതിരിച്ച് കയറ്റി അയക്കാനാവശ്യമായ നടപടികളും നഗരസഭ എടുത്തതാണ്.

ശേഖരിച്ച വസ്തുക്കള്‍ താത്കാലികമായി സൂക്ഷിച്ച് തരം തിരിക്കാന്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന് കീഴിലുള്ള നാല്‍പ്പത്തിയഞ്ച് ഏക്കറുള്ളതും ജനവാസമില്ലാത്തതുമായ ഹാര്‍ബര്‍ പ്രദേശമാണ് തീരുമാനിച്ചത്. താത്കാലികമായി വസ്തുക്കള്‍ സൂക്ഷിക്കുവാന്‍ ഒരു മാസത്തെ അനുമതി ഹാര്‍ബര്‍ വകുപ്പ് നഗരസഭയ്ക്ക് നല്‍കുകയുമുണ്ടായി. ആയതിന് ഈ മാസം 24 ന് ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗം ഐക്യ കണ്‌ഠേനെയാണ് തീരുമാനമെടുത്തത്. പ്രസ്തുത കൗണ്‍സിലില്‍ യോഗത്തില്‍ ആരോപണമുന്നയിക്കുന്ന കൗണ്‍സിലര്‍മാരും പങ്കെടുത്തതാണ്. വസ്തുതകള്‍ ഇതൊക്കെയാണെങ്കിലും ഒന്നിച്ച് നിന്ന് പ്രളയത്തെ നേരിട്ട ജനതയെ കള്ള പ്രചരണം നടത്തി ഭിന്നിപ്പിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. പ്രളയാനന്തര പ്രവര്‍ത്തനത്തില്‍ കേരളത്തിന് മാതൃകയായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പൊന്നാനി നഗരസഭ ഭരണസമിതിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തെ ശക്തമായി അപലപിക്കുന്നതായും ചെയര്‍മാന്‍ കൂട്ടി ചേര്‍ത്തു.

കൂടുതൽ മലപ്പുറം വാർത്തകൾView All

Malappuram

English summary
Udf harthal in ponnani got over

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more