Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു മാതാവിന് മാത്രമല്ലേ ആ പ്രതീക്ഷ വയ്ക്കാനാകൂ; വളാഞ്ചേരി സിഐയുടെ നൊമ്പരപ്പെടുത്തുന്ന കുറിപ്പ്

മലപ്പുറം: വളാഞ്ചേരിയിലെ സുബീറ ഫര്‍ഹത്തിന്റെ തിരോധാനവും കൊലപാതകവും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയില്‍ പ്രധാന വാര്‍ത്തയായിരുന്നു. യുവതിയെ കാണാതായതിന് ശേഷം എന്നെങ്കിലും മകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. വീടിന് 300 മീറ്റര്‍ അകലെ നിന്ന് മൃതദേഹം കുഴിച്ചെടുത്ത വിവരം സുബീറയുടെ മാതാവ് അറിഞ്ഞിരുന്നില്ല. ശാസ്ത്രീയ പരിശോധനകള്‍ക്ക് വേണ്ടി സുബീറ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ വാങ്ങാന്‍ വീട്ടിലേക്ക് പോലീസുകാര്‍ പോയതും തിരിച്ചുവന്നതുമെല്ലാം സൂചിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ഷെമീര്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ആരുടെയും കണ്ണ് നനയിപ്പിക്കും. നൊമ്പരമൂറുന്ന ആ വാക്കുകള്‍ ഇങ്ങനെ...

c

*സുബീറ ഫര്‍ഹത്തിന്റെ തിരോധാനം* .
*ഒരു നൊമ്പരക്കാഴ്ച*
വളാഞ്ചേരി കഞ്ഞി പുരയില്‍ ഒരു മാസത്തിലേറെയായി കാണാതായ 21 കാരിയുടെ മൃതദേഹം കിട്ടിയതും വളരെ വിദഗ്ദമായ അന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്തിയതും സര്‍വീസ് ജീവിതത്തിലെ അവിസ്മരണീയവും അഭിമാനകരവും ആയ സംഭവമാണ്. പെണ്‍കുട്ടിയെ കാണാതായതിനു തൊട്ടുപിറകെ ബന്ധുക്കളുടേയും നാട്ടുകാരുടേയും വിശ്വാസം ഏറ്റെടുത്ത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുവാന്‍ കഴിഞ്ഞതുകൊണ്ടാണ് പോലീസിനെതിരെ യാതൊരുവിധ ആക്ഷേപങ്ങളും ഇല്ലാതെ കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.

മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍

സുബീറ എന്ന പെണ്‍കുട്ടി രാവിലെ 9 മണിക്ക് സാധാരണ പോകാറുള്ളത് പോലെ തൊട്ടടുത്ത ടൗണിലെ ക്ലിനിക്കിലേക്ക് ജോലിക്ക് പോയതായിരുന്നു. അതിനുശേഷം നാല്‍പ്പതാം ദിവസം പെണ്‍കുട്ടിയെ സ്വന്തം വീടിന് 300 മീറ്റര്‍ അകലെയുള്ള പറമ്പില്‍ കുഴിച്ചു മൂടപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് നാടും നാട്ടുകാരും സംഭവസ്ഥലത്തേക്ക് ഒഴുകി. കേസന്വേഷണത്തിന് ഭാഗമായി ശാസ്ത്രീയ പരിശോധനക്ക് പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന സ്വകാര്യ വസ്തുക്കള്‍ എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍ പോലീസുകാരെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അയക്കുകയുണ്ടായി. ഒരു ദുരന്തം നടന്നാല്‍ അത് ഏറ്റവും അവസാനം അറിയുന്നത് ബന്ധപ്പെട്ട വീട്ടുകാര്‍ ആയിരിക്കും എന്നത് നമ്മള്‍ പലപ്പോഴും കേട്ടിട്ടുള്ള കാര്യമാണ്. ഇവിടെയും അനുഭവം മറ്റൊന്നായിരുന്നില്ല.

സ്വന്തം മകളെ കണ്ടെത്തി എന്ന പ്രതീക്ഷ നിറഞ്ഞ മനസ്സോടെ കൂടിയാണ് പെറ്റമ്മ പോലീസുകാരെ സ്വീകരിച്ചത്. ആ ഉമ്മ നല്‍കിയ വസ്തുക്കളുമായി പോലീസുകാര്‍ സ്റ്റേഷനിലേക്ക് തിരിച്ചെത്തി. അത് തുറന്നുനോക്കിയപ്പോള്‍ അതിലെ കാഴ്ച ദയനീയമായിരുന്നു. ഒരു പെണ്‍കുട്ടിക്ക് ധരിക്കുവാന്‍ ആവശ്യമായ എല്ലാ വസ്ത്രങ്ങളും ഒരു ബ്രഷ്, പേസ്റ്റ് ഒരു ചെറിയ കുപ്പി വാസന പൗഡര്‍ എന്നിവയാണ് അതിലുണ്ടായിരുന്നത്. ഏതോ ദുരവസ്ഥയില്‍ നിന്നും തന്റെ മകളെ കണ്ടെത്തി എന്ന പ്രതീക്ഷ ആയിരിക്കാം ആ ഉമ്മയെ ഈ വസ്തുക്കള്‍ തന്നയക്കാന്‍ പ്രേരിപ്പിച്ചത്. തന്റെ മകള്‍ മണ്ണില്‍ അലിഞ്ഞു ചേര്‍ന്ന കാര്യം ആ ഉമ്മയുണ്ടോ അറിയുന്നു? ഒരു മാതാവിനു മാത്രമല്ലേ അത്തരം പ്രതീക്ഷകള്‍ വച്ചു പുലര്‍ത്താന്‍ പറ്റൂ..ഔദ്യോഗിക ജീവിതത്തില്‍ പലപ്പോഴും പല രീതിയിലുള്ള സംഭവങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ആ ഉമ്മയുടെ പ്രതീക്ഷ ഒരു തീരാ വേദനയായി അവശേഷിക്കും. ദൈവം അവരുടെ മനസ്സിന് ശാന്തി നല്‍കട്ടെ.

ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ബിഗ്ബോസ് താരത്തിന്റെ പുതിയ ഫൊട്ടോകൾ വൈറലാകുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+