മൂന്ന് ദിവസം ഡ്യൂട്ടി; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പോയത് കൈനിറയെ പണവുമായി; കാറോടെ പൊക്കി
മലപ്പുറം : മോട്ടോർ വാഹന ചെക്പോസ്റ്റിൽ നിന്നും മൂന്ന് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥനിൽ നിന്ന് കണക്കിൽപ്പെടാത്ത തുക പിടികൂടി. മലപ്പുറം വഴിക്കടവ് മോട്ടോർ വാഹന ചെക്പോസ്റ്റിലാണ് സംഭവം നടന്നത്.
50 , 700 രൂപയാണ് വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥന്റെ കാറിൽ നിന്നും കണ്ടെത്തിയത്.
ആലപ്പുഴ സ്വദേശിയായ അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഐ ബി ഷെഫീസാണ് പിടിയിലായത്. ചെക്ക് പോസ്റ്റിൽ മൂന്ന് ദിവസത്തെ ഡ്യൂട്ടി ചെയ്തതിനുശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ ഐ ബി ഷെഫീസ് . ഇക്കഴിഞ്ഞ ചൊവ്വ , ബുധൻ , വ്യാഴം ദിവസങ്ങളിലാണ് ഇദ്ദേഹം മലപ്പുറം വഴിക്കടവ് മോട്ടോർ വാഹന ചെക്പോസ്റ്റിൽ ജോലി ചെയ്തത്.
തുടർന്ന് , അവധിക്കായി നാട്ടിലേക്ക് മടങ്ങി. നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും നാട്ടിലേക്കുള്ള ട്രെയിൻ കയറാൻ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥനെ വിജിലൻസ് വിഭാഗം വളഞ്ഞത് . തുടർന്ന് , ഷെഫീസിന്റെ കാർ വിജിലൻസ് ഉദ്യോഗസ്ഥർ ചേർന്ന് പരിശോധിച്ചിരുന്നു.
കാറിനുള്ളിലെ ബാഗിൽ പൊതിഞ്ഞു വച്ച നിലയിലാണ് 50,700 രൂപ കണ്ടെത്താൻ സാധിച്ചത് . ഇത് കണക്കിൽപെടാത്ത പണം ആയിരുന്നു . പിടിച്ചെടുത്ത പണം ഉടൻ തന്നെ വിജലൻസ് ജീവനക്കാർ പരിശോധിച്ചിരുന്നു. കാറിന് പുറത്തെടുത്താണ് ഇവ പരിശോധിച്ചത് . അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഐ ബി ഷെഫീസിന്റെ മുന്നിലായിരുന്നു പരിശോധന .
അതേസമയം , വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥനെ പിടികൂടിയതിന് പിന്നാലെ , ഷെഫീസ് ബോധരഹിതനായി . ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ ഇപ്പോഴും വിജിലൻസ് ഡിവൈ എസ് പി എം ഷെഫീഖിന്റെ നേതൃത്വത്തിൽ വഴിക്കടവ് മോട്ടോർ വാഹന ചെക്പോസ്റ്റിൽ വിജിലൻസ് പരിശോധന തുടരുകയാണ് .
ദേ ഇങ്ങോട്ട് നോക്കിയെ; നടി മീരാനന്ദൻ അല്ലെ?; ഈ ചിത്രം വൈറൽ
അതേസമയം , വഴിക്കടവ് അഗ്രി ഓഫീസർ കെ നിസാർ , വിജിലൻസ് എസ് ഐമാരായ ടി പി ശ്രീനിവാസൻ , മോഹൻദാസ് , എ എസ് ഐ മുഹമ്മദ് സലിം , സീനിയർ സി പി ഒമാരായ പ്രജിത്ത് , വി പി ശിഹാബ് എന്നിവരാണ് പരിശോധന സംഘത്തിലുള്ളത് .